Page 56 of 56 FirstFirst ... 646545556
Results 551 to 558 of 558

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #551
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  87,785

  Default

  മലയാളി മറക്കുന്ന ചെറുധാന്യങ്ങൾ

  ചോളം

  മലയാളത്തിൽ 'ചെറുധാന്യങ്ങൾ' എന്നറിയപ്പെടുന്ന മില്ലറ്റു (Millets) കൾ പുല്ലുവർഗത്തിൽപ്പെട്ട ധാന്യവിളകളാണ്. ഒരുകാലത്ത് നമ്മുടെ പാടങ്ങളിൽ ഈ ഗണത്തിൽപ്പെടുന്ന ചാമയും തിനയും ചോളവും കൂവരകുമെല്ലാം കൃഷിചെയ്തിരുന്നു. അന്ന് ഇവയ്ക്കു നമ്മുടെ ആഹാരക്രമത്തിൽ പ്രധാന സ്ഥാനവുമുണ്ടായിരുന്നു. എന്നാൽ ബിസ്കറ്റ്, പാസ്ത, ബ്രേക്ഫാസ്റ്റ് സിറിയൽസ്, മൾട്ടി ഗ്രേയ്ൻ ആട്ട എന്നീ രൂപങ്ങളിൽ ഇവ വീണ്ടും വിപണിയിൽ സ്ഥാനം പിടിക്കുകയാണ്.
  ചെറുധാന്യങ്ങൾ പ്രധാനമായും മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. ഇവയുടെ ധാന്യങ്ങൾ ചെറുതും ഉരുണ്ടതും പൊടിക്കേണ്ട ആവശ്യമില്ലാത്തതുമാണ്. ഈ ധാന്യങ്ങളുടെ തൊണ്ട് (hull) നിറമുള്ളതായിരിക്കും. ഇവയിൽ കാലിത്തീറ്റയായി പ്രയോജനപ്പെടുത്ത*ാവുന്ന ഇനങ്ങളുമേറെ.  ഏതു കാലാവസ്ഥയിലും നന്ന*ായി വളരുന്ന ഇവയ്ക്കു വരൾച്ചയെ അതിജീവിക്കാനും കഴിയും.
  ചെറുധാന്യങ്ങൾ പല തരമുണ്ട്. ഇവയുടെ പ്രാദേശിക നാമങ്ങൾ ചിലപ്പോഴെങ്കിലും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്.

  കമ്പം


  ബാജ്റ (കമ്പം): പേൾ മില്ലറ്റ് എന്നറിയപ്പെടുന്ന ബാജ്റയാണ് ചെറുധാന്യങ്ങളിലെ താരം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ ധാന്യം മുത്തിന്റെ ആകൃതിയിലും ഊത നിറത്തിലും കാണപ്പെടുന്നു. ഇന്ത്യയാണ് ഉൽപാദനത്തിലും കൃഷിവിസ്തൃതിയിലും ലോകത്തിൽ മുൻപന്തിയിൽ. ഉയർന്ന താപനിലയെ അതിജീവിക്കാൻ കഴിയുന്ന വിളകളുടെ കൂട്ടത്തിൽ മുന്നിലാണിത്. ഇരുമ്പ്, സിങ്ക് എന്നിവയാൽ സമ്പന്നം. മഗ്നീഷ്യം, കോപ്പർ എന്നീ ധാതുക്കളും, ഇ,ബി കോംപ്ലക്സ് വിറ്റമിനുകളും ധാരാളമായുണ്ട്. അപൂരിത കൊഴുപ്പിന്റെ അംശം മറ്റു ധാന്യങ്ങളിലേക്കാൾ അധികമായതിനാൽ ഊർജദായകശേഷി കൂടും. ഈ സവിശേഷത മ*ൂലം സൂക്ഷിപ്പുകാലം കുറവാണ്.

  സോർഗം (ചോളം): ഇന്ത്യയിൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ചോളം കൃഷിയുള്ളത്. എന്നാൽ കേരളീയർ പരക്കെ ചോളം (maize / corn) എന്നു വിളിക്കുന്ന ധാന്യവും ഇതും വ്യത്യസ്തമാണ്. കൂടിയ അളവിൽ ഇരുമ്പും സിങ്കും ഉള്ളതിനാൽ ഗർഭിണികളിലും കുട്ടികളിലും കാണുന്ന അനീമിയ (വിളർച്ച) ഒഴിവാക്കാൻ ഇതു ഫലപ്രദം. തീറ്റപ്പുല്ലായും പോട്ടബിൾ ആൽക്കഹോൾ, ബീയർ, ജൈവ ഇന്ധനം എന്നിവയുടെ നിർമാണത്തിലും ഇത് ഉപയോഗിക്കുന്നു.

  റാഗി

  റാഗി: പഞ്ഞപ്പുൽ എന്നും വിളിക്കുന്ന ഫിംഗർ മില്ലറ്റ് (Finger millet) 3-4 മാസംകൊണ്ട് വിളവെടുപ്പിനു പാകമാവുന്നു. പലേടത്തും ഇന്നും റാഗി ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. കൈവിരലുകൾ പോലെയുള്ള പൂങ്കുലകളിൽനിന്നാണ് ഇവയ്ക്കു ഫിംഗർ മില്ലെറ്റ് എന്ന പേരു ലഭിച്ചത്. കാൽസ്യത്തിന്റെ മികച്ച സ്രോതസ്സാണ്. ദീർഘകാലം കേടുകൂടാതെയിരിക്കും.

  ചാമ, തിന, കൂവരക്

  തിന (Foxtail millet), ചാമ (Little millet), വരക് (Kodo millet): ഇവ മൂന്നും വളർത്തുപക്ഷികൾക്കും കോഴികൾക്കും തീറ്റയ്ക്കായാണ് മുഖ്യമായും ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും പുരാതന വിളയാണ് തിന. ഏതാണ്ട് 7000 വർഷങ്ങൾക്കു മുമ്പേ ചൈനയിൽ തിന കൃഷിചെയ്തിരുന്നു എന്നതിനു രേഖകളുണ്ട്. മറ്റു ധാന്യങ്ങളേക്കാൾ നാരിന്റെ അംശം കൂടുതലുള്ള കോഡോമില്ലറ്റ് അഥവാ വരക്, മധ്യപ്രദേശിലെ ആദിവാസി സമൂഹങ്ങൾക്കിടയിൽ മാത്രമായി ഒതുങ്ങിപ്പോയി. ഉയർന്ന ആന്റി ഓക്സിഡന്റ് അംശം ഉള്ള ഇവയിലെ അന്നജം ടൈപ്പ്2 പ്രമേഹമുള്ളവർക്കു ഫലപ്രദമാണ്.

  ആരോഗ്യദായകം ചെറുധാന്യങ്ങൾ
  അറുപതുകളിൽനിന്നു 2017ലേക്കെത്തുമ്പോൾ ഗോതമ്പിന്റെ ആളോഹരി ഉപഭോഗം ഇരട്ടിയായെങ്കിലും, കൃഷി പകുതിയിൽ താഴെയായി കുറഞ്ഞു. എന്നാൽ പോഷകമൂല്യത്തിന്റെ അളവെടുത്താൽ ഗോതമ്പിനെക്കാളും അരിയെക്കാളും മുൻപിലാണ് ചെറുധാന്യങ്ങൾ. ഇന്ന് വിപണിയിലേക്ക് നാഗരിക ഉപഭോക്താക്കളെ ആകർഷിക്കുന്ന ഗുണമാണ് 'നാരുകളാൽ സമ്പന്നം' എന്നത്. ഭക്ഷണത്തിലെ നാരുകൾ ശരീരത്തിലെ ദഹനം, വിസർജന വ്യവസ്ഥകളെ സഹായിക്കുകയും രക്തത്തിലെ കൊളസ്ട്രോളിന്റെയും പഞ്ചസാരയുടെയും അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. നമ്മിൽ പലരും ഇന്ന് ഇതിനായി ആശ്രയിക്കുന്ന ഓട്സിലുള്ളതിനു സമാനമായ തോതിൽ നാരുകൾ ചെറുധാന്യങ്ങളിലുമുണ്ട്. വരക്, ചാമ, കവടപ്പുല്ല്, റാഗി എന്നിവ നാരുകളുടെ നല്ല സ്രോതസ്സുകളാണ്.
  ഗോതമ്പ*ിനോളം തന്നെ മാംസ്യം ചെറുധാന്യങ്ങളിൽ കണ്ടുവരുന്നു. 100 ഗ്രാം അരിയിൽ ഏതാണ്ടു മൂന്നു ഗ്രാം മാംസ്യമുള്ളപ്പോൾ ചെറുധാന്യങ്ങളിൽ ഇത് 7 ഗ്രാം മുതൽ 13 ഗ്രാം വരെയാണ്. ധാതുക്കളുടെ അളവിൽ ഇവ അരിയെക്കാളും ഗോതമ്പിനെക്കാളും ഒരു പടി മുന്നിലാണ്.
  ധാതുക്കളിൽ പ്രധാനമായ ഇരുമ്പ് ഏറ്റവുമധികമുള്ള ധാന്യങ്ങളാണ് കവടപ്പുല്ലും ബാജ്റയും. ഗോതമ്പിലുള്ളതിന്റെ അഞ്ചിരട്ടി. കാൽസ്യത്തിന്റെ അളവിൽ റാഗിയെ വെല്ലാൻ മറ്റൊരു ധാന്യമില്ലെന്നതുകൊണ്ടാണ് ഇന്നും നമ്മൾ കുഞ്ഞുങ്ങൾക്കു 'റാഗി കുറുക്ക്' നൽകുന്നത്. 100 ഗ്രാം റാഗി കഴിക്കുമ്പോൾ ഏതാണ്ട് 344 മി.ഗ്രാം കാൽസ്യമാണ് ശരീരത്തിനു ലഭിക്കുന്നത്. ഗോതമ്പ്, അരി എന്നിവയിൽനിന്നു ലഭിക്കുന്നതിന്റെ പത്തിരട്ടിക്കും മേൽ. അതായത്, പ്രായപൂർത്തിയായ ഒരാൾക്കുള്ള കാത്സ്യത്തിന്റെ പ്രതിദിന ആവശ്യകതയുടെ മൂന്നിലൊന്ന്.

  'ഗ്ലൂട്ടൻ'* എന്ന വസ്തു തീരെയില്ലാത്ത ചെറുധാന്യങ്ങൾ, ഗ്ലൂട്ടൻ അലർജി അഥവാ 'സീലിയാക്' എന്ന രോഗത്താൽ ബുദ്ധിമുട്ടുന്നവർക്ക് അനുഗ്രഹമാണ്. ചെറുധാന്യങ്ങളുടെ 'ഗ്ലൈസ്മിക് ഇൻഡക്സ്' (GI) കുറവായതിനാൽ ചയാപചയം നടക്കുമ്പോൾ ഗ്ലൂക്കോസ് രക്തത്തിൽ കലരുന്ന പ്രക്രിയ സാവധാനത്തിലേ നടക്കുകയുള്ളൂ. അതിനാൽ ടൈപ്2 പ്രമേഹ രോഗികൾക്ക് ഇതു മികച്ച ഭക്ഷണമാണ്.

 2. Sponsored Links
 3. #552
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  87,785

  Default

  സുഗന്ധം വിതറും കെപ്പൽ പഴം

  കെപ്പൽ പഴം

  അപൂർവ സസ്യജാലങ്ങളുടെ പറുദീസയാണ് ഇന്തൊനീഷ്യ.
  അവിടെ നിന്നെത്തിയ ഫലസസ്യമാണ് കെപ്പൽ. ഇവയുടെ പഴങ്ങൾ കഴിച്ചാൽ മനുഷ്യശരീരത്തിൽനിന്ന് ഉണ്ടാകുന്ന വിയർപ്പിനു ഹൃദ്യമായ സുഗന്ധമായിരിക്കുമത്രെ.
  ഇരുപത്തിയഞ്ചു മീറ്ററോളം ഉയരത്തിൽ നീളമേറിയ തായ്ത്തടിയും മുകളിൽ കുടപോലെ ശാഖകളുമായി കാണുന്ന നിത്യഹരിത സസ്യമാണ് കെപ്പൽ. സസ്യനാമം സ്റ്റെലകോകാർപ്പസ് ബ്യൂറാഹോൾ (stelechocarpus burahol).
  ഇന്തൊനീഷ്യയിലെ രാജകുടുംബാംഗങ്ങളുടെ ഇഷ്ട പഴമായിരുന്നു കെപ്പൽ. രാജകൊട്ടാരത്തിന്റെ സമീപമൊഴികെ കെപ്പൽ മരം വളർത്തുന്നതു നിയമവിരുദ്ധമായിരുന്നു. അതിനാൽ ഇവയുടെ പ്രചാരണം സാവധാനത്തിലായി. രാജഭരണമവസാനിച്ചതോടെ ഇവയുടെ സുഗന്ധം പൊഴിക്കുന്ന പ്രത്യേകത അറിഞ്ഞ് പലരും തങ്ങളുടെ രാജ്യങ്ങളിലുമെത്തിച്ചു.
  ഇന്ന് ഉഷ്ണമേഖലാ രാജ്യങ്ങളിലെങ്ങും ഇവ വളരുന്നുണ്ട്.
  കെപ്പൽ മരത്തിന്റെ തായ്ത്തടിയിൽ ഗോളാകൃതിയിലുള്ള കായ്കൾ കൂട്ടമായി വിളയുന്നു. പഴങ്ങൾക്കു പുളികലർന്ന മധുരവും മാങ്ങയുടെ രുചിയുമാണ്. പഴക്കാമ്പ് നേരിട്ടു കഴിക്കാം. വിത്തുകളാണ് കെപ്പൽ മരത്തിന്റെ നടീൽ വസ്തു. സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള പ്രദേശങ്ങളിൽ പരിചരണമില്ലാതെതന്നെ ഇവ വളർത്താം. ചെമ്പുനിറമുള്ള തളിരിലകൾ ഇവയ്ക്കു മനോഹര രൂപം നൽകുന്നു.

 4. Likes firecrown liked this post
 5. #553
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  87,785

  Default

  ചെറുതല്ല ചെറുധാന്യങ്ങൾ

  റാഗി


  പ്രമേഹവും അനുബന്ധ രോഗങ്ങളും കാൻസറും പിടിമുറുക്കുന്ന ഇക്കാലത്ത് അവയെ ചെറുക്കുന്ന ഭക്ഷണരീതി നാം സ്വീകരിക്കണം. കുറഞ്ഞ തോതിൽ കൊഴുപ്പും ഊർജമൂല്യവും ഉയർന്ന അളവിൽ പ്രോട്ടീനും ഭക്ഷ്യനാരും ധാതുലവണങ്ങളും അടങ്ങിയ ഭക്ഷണമാണ് ജീവിതശൈലീരോഗങ്ങളെ മറികടക്കാനുള്ള മന്ത്രമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ ഒരു മാന്ത്രികഭക്ഷണമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെ ഉത്തരം. മേൽപറഞ്ഞ ഗുണങ്ങളെല്ലാം ഒത്തുചേർന്ന ചെറുധാന്യങ്ങളെ സൂപ്പർ ഫുഡ് എന്നു വിശേഷിപ്പിക്കുന്നു ആധുനിക വൈദ്യശാസ്ത്രം.


  കൂവരക്, സൊർഗം, ബാജ്റ, കൊടോ, ചാമ, തിന, വരക്, ബാർലി എന്നിങ്ങനെ ഒട്ടേറെയുണ്ട് ചെറുധാന്യങ്ങൾ (മില്ലറ്റുകൾ). കാഴ്ചയിൽ ചെറുതാണെങ്കിലും ചെറുതല്ല അവ നമുക്കു നൽകുന്ന ആരോഗ്യസുരക്ഷ. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള പ്രോട്ടീൻ, ഭക്ഷ്യനാര്, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും കുറഞ്ഞ ഊർജമൂല്യവും ഇവയെ വിശിഷ്ടമാക്കുന്നു.
  ചെറുധാന്യങ്ങൾ, ഗുണങ്ങൾ
  റാഗി: കൂവരക്, മുത്താറി, കഞ്ഞിപ്പുല്ല്, പ*ഞ്ഞിപ്പുല്ല് (Finger millet) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഏറ്റവും ചെറിയ ധാന്യമാണിത്. കാൽസ്യ സമ്പുഷ്ടമായ കൂവരകിനെ പാവപ്പെട്ടവന്റെ പാൽ എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പഴമക്കാര്* ഇതു നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. കാൽസ്യത്തിനു പുറമെ, വളരെ ഉയർന്ന അളവിൽ ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീൻ, നാരുകൾ എന്നിവയും അടങ്ങിയ റാഗി വരൾച്ചയെ അതിജീവിക്കുന്ന വിളയാണ്. അതിനാൽ വരുംനാളുകളിൽ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് മുതൽക്കൂട്ടാകും റാഗി.
  ബജ്റ: കമ്പം, പേൾ മില്ലറ്റ് എന്നെല്ലാം അറിയപ്പെടുന്ന ബജ്റ ചെറുധാന്യങ്ങളിലെ വിശേഷ ഇനമാണ്. മുത്തിന്റെ ആകൃതിയും നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെ മുത്താണ്. അപൂരിത കൊഴുപ്പുകൾ ധാരാളം അടങ്ങിയ ബജ്റ ഹൃദയാരോഗ്യത്തിനു ഫലപ്രദമാണ്. ഇരുമ്പ്, സിങ്ക്, ഭക്ഷ്യനാര്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നം. ഉയർന്ന താപനിലയെ അതിജീവിച്ച് മികച്ച വിളവു നല്*കുന്നു.
  സൊർഗം (Sorghum): ചോളം, കാഫിർകോൺ എന്നെല്ലാം അറിയപ്പെടുന്ന ധാന്യം. കുലകുലയായി വളരുന്ന പൂങ്കുലയിൽ വെളുത്ത നിറമുള്ള വിത്തോടുകൂടിയ ഈ ധാന്യത്തിൽ പ്രോട്ടീനും നാരുകളും ധാരാളമുണ്ട്. ഇരുമ്പു സത്ത് ധാരാളം അടങ്ങിയ സൊർഗം വിളർച്ച (അനീമിയ) രോഗം തടയാൻ നന്ന്.
  സൊർഗം
  കൊടോ മില്ലറ്റ് (Kodo millet): വരക് എന്ന് അറിയപ്പെടുന്ന കൊടോ മില്ലറ്റില്* കൂടുതലളവില്* നാരുകൾ അടങ്ങിയിരിക്കുന്നു. ഉയർന്ന തോതിൽ പ്രോട്ടീൻ, ആന്റി ഓക്സിഡന്റ് (നിരോക്സീകാരികൾ) അടങ്ങിയ കൊടോ മില്ലറ്റ് പ്രമേഹരോഗികൾക്കു പ്രയോജനപ്രദമാണ്.
  ചാമ (ലിറ്റിൽ മില്ലറ്റ്): നെല്ലിനൊപ്പം വളരുന്ന കളയാണ് ചാമ. ഉയർന്ന അളവിൽ പ്രോട്ടീൻ, ഭക്ഷ്യനാര്, അപൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ചാമ ഏറെ രുചികരവും പോഷകപ്രദവുമാണ്.
  തിന (ഫോക്സ്ടെയിൽ മില്ലറ്റ്): പക്ഷികൾക്കു തീറ്റയായിട്ടാണ് തിന ഉപയോഗിച്ചുവരുന്നതെങ്കിലും ഭക്ഷ്യയോഗ്യമായ ചെറുധാന്യമാണിത്.
  ചെറുധാന്യങ്ങൾ എത്രമാത്രം പോഷകപ്രദമാണെന്നും ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്* ഉപകരിക്കുന്നതാണെന്നും മനസ്സിലായല്ലോ.
  ഭക്ഷ്യനാരുകളുടെ സമ്പന്നതയും അന്നജത്തിന്റെ കുറവും പ്രമേഹരോഗികൾക്കു പറ്റിയ ലോഗ്ലൈസീക് ഇൻഡക്സ് (Low GI food) ഭക്ഷണമാക്കുന്നു. അതായത് ദഹനത്തിനുശേഷം വളരെ താഴ്ന്ന അളവിലേ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയുള്ളൂ. ഇവ കഴിച്ചാല്* ഇൻസുലിന്റെ ആവശ്യകത കുറയും.
  ചെറുധാന്യങ്ങളിൽ പ്രധാന ധാന്യങ്ങളെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കൂടുതലാണ്. ഉയർന്ന ധാതുലവണ സാന്നിധ്യവും ജീവകങ്ങളുടെ അളവും അവയെ ശരീരസംരക്ഷണത്തിന് സഹായിക്കുന്ന സംരക്ഷിതാഹാരമാക്കുന്നു. (Protective food). ഗോതമ്പിലുള്ള ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ ഇല്ലാത്തതിനാൽ ഗ്ലൂട്ടൻ അലർജിയുള്ളവർക്ക് ചെറുധാന്യങ്ങൾ യോജ്യമാണ്.*
  ഇക്കാരണങ്ങളാല്* ചെറുധാന്യങ്ങള്* ഉപയോഗിച്ചു തയാറാക്കുന്ന ഭക്ഷ്യവസ്തുക്കള്*ക്ക് വിപണിയില്* ആവശ്യക്കാരേറുന്ന കാലമാണിപ്പോള്*. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷ്യവസ്തുക്കള്* തയാറാക്കി വിപണിയിലെത്തിക്കുന്ന സംരംഭങ്ങള്*ക്കു വൻ സാധ്യതകളാണ് ഉരുത്തിരിയുന്നത്. ചെറുധാന്യങ്ങള്* ഉപയോഗിച്ചു
  ചപ്പാത്തി, ഹെൽത്ത് മിക്സുകൾ, നൂഡിൽസ്, ബിസ്കറ്റുകൾ, കേക്കുകൾ, മുറുക്ക്, പക്കാവട തുടങ്ങി പാചകം ചെയ്തോ നേരിട്ടോ കഴിക്കാവുന്ന ഏതു ഭക്ഷ്യവസ്തുവും ഉണ്ടാക്കാം. ജീവിതശെലീരോഗമുള്ളവര്*ക്കും അല്ലാത്തവര്*ക്കും ഇവ മികച്ച ആേരാഗ്യ ഭക്ഷണമായിരിക്കുമെന്നതില്* സംശയമില്ല. ചെറുധാന്യങ്ങള്* മുളപ്പിച്ച് ഉണക്കിപ്പൊടിച്ചു ചേര്*ത്താൽ ഇവയുടെ ഗുണം പതിൻമടങ്ങാകും. മുളപ്പിച്ച ധാന്യങ്ങൾ അരച്ച് വെള്ളം ചേർത്തു നേർപ്പിച്ച് അരിച്ചു കുറുക്കി കഴിക്കുന്നതും ശരീരത്തിനു ഗുണം ചെയ്യും. റാഗി പോലുള്ള ചെറുധാന്യങ്ങൾ ഇപ്രകാരം കഴിക്കുന്നത് പ്രായമായവർക്കും ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വളരെ പ്രയോജനപ്രദമാണ്.
  ചെറുധാന്യങ്ങള്*ക്കു വിപണിയില്* പ്രിയവും മികച്ച വിലയുമുണ്ടായാല്* ഇവ കൃഷി ചെയ്യാനും ആളുകള്* തയാറാകും.
  നമ്മുടെ ഭക്ഷണക്രമത്തിൽ ഒരു നേരമെങ്കിലും ചെറുധാന്യ വിഭവങ്ങൾ ഉള്*പ്പെടുത്താം. ഓര്*മിക്കുക, ചെറുതല്ല അവ നമുക്കു നൽകുന്ന ആരോഗ്യസംരക്ഷണം.

 6. #554

  Default

  Good indoor plants:

  1. Chinese money plant  2. Peace lily  3. Fiddle leaf figs  4. Golden pothos  5. Rubber plant  6. Paddle plant

  Huge fan of Lalettan!
  Ratings of last 5 Lalettan movies:
  * 1971 - 2.5/5
  * MVT - 2/5

  * Pulimurugan - 2/5
  * Oppam - 2.5/5
  * Kanal - 3.5/5


 7. #555
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  87,785

  Default

  വീട്ടിലെ 'ഓക്*സിജന്* ബോംബുക'ളായ ഉദ്യാന സസ്യങ്ങള്*

  ഗൃഹാന്തരീക്ഷം ശുദ്ധീകരിച്ച് പ്രാണവായു നിറയ്ക്കാന്* പറ്റിയ പത്ത് ഉദ്യാന സസ്യങ്ങളെ പരിചയപ്പെടാം


  ബോസ്റ്റണ്* ഫേണ്*  ഗൃഹാന്തരീക്ഷം ശുദ്ധീകരിച്ച് വായുവില്* തങ്ങിനില്*ക്കുന്ന മലിനീകാരകങ്ങളെ ആഗിരണം ചെയ്ത്, കാര്*ബണ്*ഡൈഓക്*സൈഡ് വലിച്ചെടുത്ത് പ്രാണവായുവായ ഓക്*സിജന്* വലിയ തോതില്* പുറന്തള്ളാന്* പ്രത്യേക സിദ്ധിയുള്ള ചില ചെടികള്* നമുക്ക് ചുറ്റുമുണ്ട്. വീടുകളില്* 80 ചതുരശ്ര മീറ്റര്* സ്ഥലം ശുദ്ധീകരിക്കാന്* ഇത്തരം മൂന്നോ നാലോ ചെടി മതി; 500 ചതുരശ്ര മീറ്റര്* സ്ഥലത്താകട്ടെ ഇതുപോലുള്ള 15-18 ചെടികളും സവിശേഷ സിദ്ധിയുള്ള ഈ ചെടികളെ തിരിച്ചറിഞ്ഞ് ചട്ടികളിലും മറ്റും ഒതുക്കി വളര്*ത്തി വീടിന്റെ അകത്തളങ്ങളില്* വച്ചാല്* ഗൃഹാന്തരീക്ഷം സംശുദ്ധമാകുമെന്നു മാത്രമല്ല ഓക്*സിജന്* സമൃദ്ധമാകുകയും ചെയ്യും. അതുകൊണ്ടാണ് ഇത്തരം ചെടികളെ ഓക്*സിജന്* ബോംബുകള്* എന്നു വിളിക്കുന്നത്.
  ഇനി അധികമൊന്നും പറ്റിയില്ലെങ്കിലും ഇവയില്* ഒന്നോ രണ്ടോ എണ്ണം വളര്*ത്തി വെച്ചു നോക്കൂ. ഗുണം അനുഭവിച്ചറിയാം. മനുഷ്യായുസ്സിന്റെ ഏറെ സമയവും നാമെല്ലാം വീട്ടിനുള്ളിലാണ് കഴിയുന്നത്. അതായത് ഗൃഹാന്തരീക്ഷത്തില്* തങ്ങിനില്*ക്കുന്ന വിഷമയമായ വിവിധതരം മലിനീകാരകങ്ങള്* മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് കണ്ടെത്തിയിരിക്കുന്നു.
  ഗൃഹാന്തരീക്ഷത്തിലെ മലിനീകാരകങ്ങള്*
  ഗൃഹാന്തരീക്ഷത്തിലെ മലിനീകാരകങ്ങള്* അല്ലെങ്കില്* നമ്മുടെ വീടിന്റെ അകത്തളങ്ങള്* വിഷമയമാക്കുന്ന പദാര്*ഥങ്ങള്* എന്തൊക്കെയെന്ന് നോക്കാം:
  റാഡോണ്*: അദൃശ്യമായ ഒരു റേഡിയോ ആക്ടീവ് വാതകമാണിത്. വീടിന്റെ അടിഭാഗത്തുള്ള ചിലയിനം പാറകളിലും ഗൃഹനിര്*മാണ സാമഗ്രികളിലുമാണിത് കാണുന്നത്. സ്ഥിരമായി റാഡോണിന്റെ സാന്നിദ്ധ്യം ശ്വാസകോശ അര്*ബുദം പോലുള്ള ഗുരുതര രോഗങ്ങളില്* വരെ എത്താം.
  പുക: അടുപ്പ്, സ്റ്റൗ, കുക്കിങ്ങ് റേഞ്ച്, ഗ്യാസ് അടുപ്പ് എന്നിവയില്* നിന്നുണ്ടാകുന്നു. ആസ്തമ, ശ്വാസോച്ഛ്വാസം, വിമ്മിട്ടം തുടങ്ങി വിവിധ പ്രശ്*നങ്ങള്* സൃഷ്ടിക്കും.
  ബാഷ്പശീല ജൈവ സംയുക്തങ്ങള്*: ഗൃഹാന്തരീക്ഷത്തില്* നിരന്തരം ഉപയോഗിക്കുന്ന നിരവധി പദാര്*ഥങ്ങളില്* നിന്ന് ഇത്തരം സംയുക്തങ്ങള്* ഉണ്ടാകാറുണ്ട്. പെയിന്റ്, വാര്*ണിഷ്, പെയിന്റ് റിമൂവര്*, വൃത്തിയാക്കാനുള്ള പദാര്*ഥങ്ങള്*, ഗൃഹനിര്*മാണ സാമഗ്രികള്*, പശ, ഫോട്ടോകോപ്പിയര്*, പ്രിന്റര്* തുടങ്ങിയവ ഇത്തരം സംയുക്തങ്ങളുടെ ഉറവിടമാണ്.
  പൂപ്പല്*: ദീര്*ഘനാള്* അനുഭവിക്കാനിടയായാല്* പൂപ്പല്* വലിയ ഉപദ്രവകാരിയായി തീരാറുണ്ട്. നനഞ്ഞ് ഈര്*പ്പമയമായ, വെളിച്ചം കയറാത്ത സാഹചര്യത്തിലാണ് പൂപ്പല്* വളരുക. ആസ്തമ, അലര്*ജി, ശ്വാസോച്ഛ്വാസ പ്രശ്*നങ്ങള്* എന്നിവ വരുത്താന്* പൂപ്പലിന് സാധിക്കും.
  കാര്*ബണ്* മോണോക്*സൈഡ്:
  ഫോസില്* ഇന്ധനങ്ങള്* കത്തുമ്പോള്* ആണ് പ്രധാനമായും കാര്*ബണ്* മോണോക്*സൈഡ് ഉണ്ടാകുക. കൂടാതെ സിഗരറ്റ്, കേടായ ചൂളകള്*, ഹീറ്റര്* പോലെ ചൂടാക്കാന്* ഉപകരണങ്ങള്*, വാഹനങ്ങള്* എന്നിവയും കാര്*ബണ്* മോണോക്*സൈഡ് ഉത്പാദിപ്പിക്കും. വളരെ തീക്ഷ്ണതയുള്ള വിഷവാതകമാണിത്. ക്ഷീണം, തളര്*ച്ച, ബോധക്ഷയം എന്നിവയ്ക്കു പുറമേ ഇത് മരണ കാരണവുമായി മാറാം.
  ആസ്ബസ്റ്റോസ്:
  ചില ഗൃഹനിര്*മാണ സാമഗ്രികളിലും വളരെ പഴയ വീടുകളിലുമൊക്കെ ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ട്. ഇതിന്റെ നിരന്തര സാന്നിദ്ധ്യം ശ്വാസകോശ അര്*ബുദത്തിനിടയാകും.
  ഓസോണ്*:
  അള്*ട്രാ വയലറ്റ് രശ്മികളും വൈദ്യുതിയുടെ സാന്നിധ്യവുമുമൊക്കെയാണ് ഓസോണ്* ഉത്പാദനത്തിനിടയാക്കുന്നത്. അന്തരീക്ഷത്തില്* ഉയര്*ന്ന തലങ്ങളിലാണിത് കാണുക പതിവെങ്കിലും ഭൂപ്രതലത്തിലും ഇതിന്റെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. നെഞ്ചുവേദന, ആസ്തമ തുടങ്ങിയ പ്രശ്*നങ്ങള്*ക്ക് ഓസോണ്* സാന്നദ്ധ്യം ഇടയാക്കും.
  ഇപ്പറഞ്ഞ ഉപദ്രവകാരികളായ മലിനീകാരകങ്ങളെ സമര്*ഥമായി ഒഴിവാക്കാനും ഗൃഹാന്തരീക്ഷം ശുദ്ധീകരിച്ച് പ്രാണവായു നിറയ്ക്കാനും പറ്റിയ പത്ത് ഉദ്യാനസസ്യങ്ങള്* പരിചയപ്പെടാം.
  i) ഇംഗ്ലീഷ് ഐവി
  ഇംഗ്ലീഷ് ഐവി 'ഹെഡറ ഹെലിക്*സ്' എന്ന് സസ്യനാമം. ഗൃഹാന്തരീക്ഷത്തില്* നിന്ന് പൂപ്പലിന്റെ സാന്നിദ്ധ്യം കുറയ്ക്കാന്* സഹായിക്കുന്ന ചെടിയാണിത്. ചെറിയ വേരുകളെറിഞ്ഞ് ഏത് പ്രതലത്തിലും പറ്റിപ്പിടിക്കാന്* കഴിവുള്ള വളളിച്ചെടി. ജൈവവളക്കൂറുള്ള തണലിടങ്ങളില്* നന്നായി വളരും. ചട്ടികള്*ക്കു പുറമെ തൂക്കുകൂടകളിലും വളര്*ത്താം. അന്തരീക്ഷത്തിലെ ഫോര്*മാല്*ഡിഹൈഡ് അരിച്ച് ഒഴിവാക്കാനും ഈ ഉദ്യാനസസ്യത്തിന് കഴിയും.
  ii) ഗോള്*ഡന്* പോത്തോസ്
  ഗൃഹാന്തരീക്ഷത്തിലെ ഫോര്*മാല്*ഡിഹൈഡ് സാന്നിദ്ധ്യം ഒഴിവാക്കാന്* ഉചിതമായ ചെടിയാണ് ഗോള്*ഡന്* പോത്തോസ്. 'സിന്*ഡാപ്*സസ്-ഓറിയസ്' എന്ന് സസ്യനാമം. സ്വര്*ണനിറത്തില്* ഹൃദയാകൃതിയുള്ള ഇതിന്റെ ഇലകള്* അത്യാകര്*ഷകമാണ്. അന്തരീക്ഷം കാര്*ബണ്* മോണോക്*സൈഡ് വിമുക്തമാക്കാനും ഗോള്*ഡന്* പോത്തോസിന് കഴിയും. കിടപ്പുമുറിയിലും ഇതിലൊരു ചെടി വെയ്ക്കുന്നത് നന്ന്. അന്തരീക്ഷ വായുവിലെ ദുര്*ഗന്ധങ്ങള്* അകറ്റാനും ബെന്*സീന്* പോലുള്ള വിഷവാതകങ്ങള്* ഒഴിവാക്കാനും ഉത്തമം. തണ്ട് മുറിച്ചുനട്ടുവളര്*ത്താം.
  ഗോള്*ഡന്* പോത്തോസ്* iii) ബോസ്റ്റണ്* ഫേണ്*
  പന്നല്* ചെടിയാണ് ബോസ്റ്റണ്* ഫേണ്*. ഇലകള്* മീന്*മുള്ളുപോലിരിക്കുന്നതിനാല്* 'ഫിഷ് ബോണ്* ഫേണ്*' എന്നും പറയും. ചുവട്ടിലെ വേരോടിയ ചെറുതൈകള്* ഇളക്കി നട്ട് പുതിയ ചെടി വളര്*ത്താം. വളരുന്ന സാഹചര്യത്തില്* ഈര്*പ്പം നിലനിര്*ത്താന്* ഇതിന് കഴിയും. മികച്ച 'എയര്* ഫില്*റ്റര്*' എന്നാണിതറിയപ്പെടുന്നത്. ഫോര്*മാല്*ഡിഹൈഡ്, സൈലിന്* തുടങ്ങിയ മലിനീകാരകങ്ങളെ ഫലപ്രദമായി നീക്കും. 'നെഫ്രോലെപിസ് എക്*സാള്*ട്ടേറ്റ' എന്ന് സസ്യനാമം.
  iv) ഡ്രസീന ഡെറമെന്*സിസ്:
  ഡ്രസീന ഡെറമെന്*സിസ്
  സുപരിചിതമായ ഇലച്ചെടിയാണ് ഡ്രസീന. വൈവിധ്യമാര്*ന്ന നാല്*പതിലേറെ ഇനങ്ങള്* ഇതിലുണ്ട്. ബെന്*സീന്*, ഫോര്*മാല്*ഡിഹൈഡ്, ട്രൈക്ലോറോ എത്തിലിന്*, സൈലിന്* എന്നീ വിഷപദാര്*ഥങ്ങള്* അന്തരീക്ഷത്തില്* നിന്ന് നീക്കാന്* ഇവയ്ക്കു പ്രത്യേക കഴിവുണ്ട്.
  v) ബാംബു പാം
  ആകര്*ഷകമായ ഇലച്ചെടിയാണ് ബാംബു പാം. 'റീഡ് പാം' എന്നും പേരുണ്ട്. അകത്തളങ്ങളില്* വളര്*ത്താന്* ഉത്തമം. ഫോര്*മാല്*ഡിഹൈഡ്, ബെന്*സീന്*, ട്രൈക്ലോറോ എത്തിലീന്* തുടങ്ങിയ വിഷവാതകങ്ങള്* ഗൃഹാന്തരീക്ഷത്തില്* നിന്നകറ്റാന്* ഉത്തമമാണ് ഈ അലങ്കാരച്ചെടി. ചെറിയ പൂക്കളും കായ്കളും ഉത്പാദിപ്പിക്കുന്ന ബാംബു പാം നേരിട്ടുള്ള സൂര്യപ്രകാശം അധികം ഇഷ്ടപ്പെടുന്നില്ല. 'കമിഡോറിയ സെയ്ഫ്രിസി' എന്ന് സസ്യനാമം.
  vi) ഡ്രാഗണ്* ട്രീ
  'ഡ്രസീന മാര്*ജിനോ' എന്ന് സസ്യനാമം. കേരളത്തില്* സുലഭമായി വളരുന്ന ഇലച്ചെടി. ഗൃഹാന്തരീക്ഷം ശുദ്ധീകരിക്കാനും സൈലിന്*, ട്രൈക്ലോറോ എത്തിലീന്* പോലുള്ള മലീനികാരകങ്ങള്* അരിച്ച് പുറന്തള്ളാനും ഇവയ്ക്ക് കഴിവുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ പഠനമുറികളില്*, കളിസ്ഥലങ്ങള്* എന്നിവിടങ്ങളില്* ഇത് വളര്*ത്താം
  ബാംബു പാം vii) പീസ് ലില്ലി
  ആകര്*ഷകമായ പച്ചിലകളും ഭംഗിയുള്ള തൂവെള്ള പൂക്കളും വിടര്*ന്ന പീസ് ലില്ലി (സ്പാത്തിഫില്ലം) പശകള്*, തുകല്*വസ്തുക്കള്* തുടങ്ങിയവ ഉല്*പാദിപ്പിക്കുന്ന വിഷമയമായ മലിനീകാരകങ്ങള്* അകറ്റാന്* ഉത്തമ ഉപാധിയാണ്. ബെന്*സീന്*, ഫോര്*മാല്*ഡിഹൈഡ്, ട്രൈക്ലോറോഎത്തിലിന്*, സൈലിന്*, ടൊളുവിന്*, അമോണിയ പോലുള്ള വിഷാംശങ്ങള്* ഇത് ഒഴിവാക്കും. ചുവട്ടിലെ കിഴങ്ങ് ശ്രദ്ധാപൂര്*വം ചട്ടിയിലിളക്കി നട്ട് പുതിയ ചെടി അനായാസം വളര്*ത്താം.
  viii) ലേഡി പാം
  വിശറിപ്പനയുടെ വകഭേദമാണിത്. 'റാപിസ് എക്*സല്*സ' എന്ന് സസ്യനാമം. ചട്ടിയില്* വളര്*ത്താം. പരമാവധി 4 മീറ്റര്* ഉയരം. ഈര്*പ്പമുള്ള ഗൃഹാന്തരീക്ഷത്തില്* തങ്ങുന്ന പൂപ്പല്* ഉള്*പ്പെടെയുള്ള മലിനീകാരകങ്ങളെ ഇത് അകറ്റും.
  ix) സ്*പൈഡര്* പ്ലാന്റ്
  'ക്ലോറോഫൈറ്റം കോമോസം' ആണ് സ്*പൈഡര്* പ്ലാന്റ് അഥവാ ചിലന്തിച്ചെടി. ഇതിന്റെ സമൃദ്ധമായ ഇലക്കൂട്ടം ബെന്*സീന്*, ഫോര്*മാല്*ഡിഹൈഡ്, കാര്*ബണ്* മോണോകൈ്*സഡ് എന്നിവയ്ക്കു പുറമെ റബര്*, തുകല്*, അച്ചടി വ്യവസായങ്ങളില്* ലായകമായുപയോഗക്കുന്ന സൈലിന്* എന്ന രാസപദാര്*ഥത്തിന്റെ സാന്നിദ്ധ്യവും ഗൃഹാന്തരീക്ഷത്തില്* നിന്നൊഴിവാക്കും. ചെടിയില്* നിന്നുതന്നെ വളരുന്ന കുഞ്ഞുതൈകള്* ഇളക്കി നട്ട് വളര്*ത്താം.
  സ്*പൈഡര്* പ്ലാന്റ്*
  x) സ്*നെയിക്ക് പ്ലാന്റ്
  ബെന്*സീന്*, ഫോര്*മാല്*ഡിഹൈഡ്, ട്രൈക്ലോറോഎത്തിലീന്*, സൈലിന്* തുടങ്ങിയ മലിനീകാരകങ്ങളെ ഗൃഹാന്തരീക്ഷത്തില്* നിന്ന് തുടച്ചുനീക്കാന്* കഴിവുള്ള ഇലച്ചെടി. 'സാന്*സീപീരിയ ട്രൈഫേഷ്യേറ്റ' എന്ന് സസ്യനാമം.

 8. #556
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  87,785

  Default

  ഒരു കൊമ്പിൽ അൻപതോളം പേരയ്ക്ക : പേരമരം കൗതുകമായി

  ഞാറള്ളൂരിൽ ഒറ്റ കൊമ്പിൽ കായ്ച പേരയ്ക്കകൾ.


  കിഴക്കമ്പലം ∙ ഒരു കൊമ്പിൽ അൻപതോളം പേരയ്ക്ക ഞാറള്ളൂരിൽ കൗതുകമാകുന്നു. ഞാറള്ളൂർ ടെക്സാസ് വില്ലയിൽ എം.ജെ. ആന്റണിയുടെ വീടിനു മുന്നിലുള്ള പേര മരത്തിലാണ് ഒരു കൊമ്പിൽ അൻപതോളം പേരയ്ക്ക കായ്ച്ചത്. രണ്ടു വർഷം മുൻപു ജനകീയ കൂട്ടായ്മയായ ട്വന്റി20 സൗജന്യമായി വിതരണം ചെയ്ത പേരമരമാണിത്. പേരയ്ക്കയുടെ ഭാരം മൂലം കൊമ്പ് ഒടിയാറായെങ്കിലും കയർ ഉപയോഗിച്ച് താങ്ങി കെട്ടി നിർത്തിയിരിക്കുകയാണ്.

 9. #557
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  87,785

  Default

  ദേശാടനക്കിളികളുടെ പറുദീസയിലേക്ക്* ! മംഗളജോതി - ചിൽക യാത്ര


  യാത്രകൾ എല്ലായ്പ്പോഴും അങ്ങനെയാണ്. മനസ്സിനെ കുളിരണിയിച്ച്* കാഴ്ചയുടെ നിറവസന്തമൊരുക്കി നമ്മളെ ആനന്ദലഹരിയിൽ ആറാടിക്കും. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ലവണഭൂമിയായ മംഗളജോതിയിലേക്കുള്ള യാത്ര അപ്രതീക്ഷിതവും അവിശ്വസനീയവുമായ അനുഭവമാണു പകർന്നു നൽകിയത്*. കാഴ്ചയുടെ പുത്തൻ ഭാവങ്ങളുമായി സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന ചിൽക പരിസ്ഥിതി ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള മേഖലയാണ്. വർഷാവർഷം പരിസ്ഥിതിപ്രേമികളായ സഞ്ചാരികളുടെ വലിയ നിര തന്നെ ഇവിടേക്കെത്താറുണ്ട്*.
  Grey heron
  എന്നും മനോഹരമായ വനയാത്രകളാണു ട്രാവലോൺ ഒരുക്കിത്തരാറുള്ളത്*. അതുകൊണ്ടുതന്നെ മംഗലജോതിയിലേക്ക്* ഒരു യാത്ര എന്നു കേട്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ചാടിപ്പുറപ്പെട്ടു. ഭുവനേശ്വർ വരെ ട്രെയിനിൽ. കാലാവസ്ഥയ്ക്കൊപ്പം ഓരോ ദേശത്തിന്റെയും മുഖച്ഛായ തന്നെ മാറുന്നു. കൊയ്ത്ത്* കഴിഞ്ഞ പാടങ്ങൾ, വേനൽച്ചൂടിൽ ഉണങ്ങി വാടി വാർധക്യഭാവത്തിലെത്തി നിൽക്കുന്ന കാർഷിക വിളകൾ... ഇടയ്ക്കിടെ മിന്നിമറയുന്ന പച്ചപ്പ്*. തീവണ്ടിപ്പാളത്തിനകലെ നിരയൊത്ത്* നിലം പൊത്തി പണിതിരിക്കുന്ന ചെറു കൂരകൾ. വേറിട്ട സംസ്കാരങ്ങൾ, ജീവിതങ്ങൾ... തീവണ്ടി വേഗത്തിനൊപ്പം കാഴ്ചകളും നൊടിയിടയിൽ മിന്നി മറയുന്നു. ഇടയ്ക്കെപ്പോഴോ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കൂട്ടത്തോടെ കയറി വന്ന് സീറ്റു കയ്യടക്കി സായന്തനം ആഘോഷിച്ച ഒഡിഷൻ ഗ്രാമീണർ അൽപ്പം അലോസരപ്പെടുത്തി. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്ന പ്രതീതി. ദീർഘദൂര യാത്രകൾ ചിലപ്പോഴൊക്കെ അങ്ങനെയാണ്. അതൃപ്തിയോടെ വീണ്ടും വഴിയോരക്കാഴ്ചകളിലേക്കായി ശ്രദ്ധ.
  ഇടയ്ക്കിടെ നിർത്തിയിടുന്ന തീവണ്ടിയെ പഴിച്ചും ട്രെയിൻ യാത്രയുടെ വിരസതകളിൽനിന്ന് ഓടിയൊളിച്ചും ഭുവനേശ്വർ എത്തിയത്* അറിഞ്ഞില്ല. ഇനിയുള്ള യാത്ര കാറിലാണ്. ഭുവനേശ്വറിൽനിന്ന് ഏകദേശം ഒരു മണിക്കൂറോളം യാത്രയുണ്ട്* ഗ്രാമീണതയുടെ നൈർമല്യം വിളിച്ചോതുന്ന മംഗലജോതിയിലേക്ക്*. ഇടയ്ക്ക്* വിശപ്പിന്റെ കാഠിന്യം കൂടിയപ്പോൾ വഴിയിൽ ഒരു ധാബയിൽ കയറി. റൊട്ടിയും പനീർ മസാലയുമൊക്കെയായി സ്വാദേറിയ ഭക്ഷണവും കഴിച്ച്* യാത്ര തുടർന്നു.
  Glossy ibis
  ഒഡിഷയിലെ ഹോർദ്ദ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണു മംഗലജോതി. വഴിയരികിൽ നിരയൊത്തു നിൽക്കുന്ന മുളങ്കാടുകളാണു സഞ്ചാരികളെ ഗ്രാമത്തിലേക്കു സ്വാഗതം ചെയ്യുന്നത്*. അങ്ങിങ്ങായി കൃഷിയിടങ്ങൾ, ചെറു വീടുകൾ, വഴിയരികിലൂടെ കുടവും തലയിലേന്തി പോകുന്ന ഗ്രാമീണവനിതകൾ. വേനൽക്കാലയാത്രയിലെ നിത്യക്കാഴ്ചകളാണിതെല്ലാം. വർണ്ണാഭമായ വേഷവിധാനങ്ങളും നിറയെ ആഭരണങ്ങളുമണിഞ്ഞ് ഇരു കയ്യിലും കുടവുമേന്തി പോകുന്ന കാഴ്ചയിൽ കൗതുകം തോന്നി അൽപദൂരം പിന്തുടർന്നു. ആരോ പിന്നാലെയുണ്ടെന്ന തോന്നലാവാം, ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ അവർ നടത്തത്തിനു വേഗം കൂട്ടി, അവസാനം ഓട്ടത്തിൽ കലാശിച്ചു. കിലോമീറ്ററുകൾ താണ്ടി കുടിവെള്ളം ശേഖരിക്കേണ്ടിവരുന്ന ദുരവസ്ഥ ദയനീയം തന്നെ.
  മംഗലജോതി എത്തിയപ്പോഴേക്കും കാഴ്ചയുടെ രൂപവും ഭാവവും പാടെ മാറി. പരമ്പരാഗത കൃഷിരീതികൾ പിന്തുടരുന്ന ഗ്രാമീണരുടെ പ്രധാന കുടിൽവ്യവസായം മുള കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണവും വിപണനവുമാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ വഴിയോരക്കച്ചവടത്തിൽ സജീവം. മുഷിഞ്ഞ വസ്ത്രവും ദയനീയഭാവവുമായി ഇരിക്കുന്ന കുട്ടികളിലേക്ക്* അറിയാതെ ശ്രദ്ധ നീണ്ടു. അവരെയാണു നോക്കുന്നത്* എന്നു മനസ്സിലായപ്പോഴേക്കും പ്രതീക്ഷ നിറഞ്ഞ കണ്ണുകളുമായി പിന്നാലെ കൂടി. ഇന്ത്യയുടെ നഷ്ട ബാല്യങ്ങൾ. ഒന്നു രണ്ടു സ്തൂപങ്ങളും വാങ്ങി വഴി വിശദമായി ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം ഇക്കോ കോട്ടേജിലേക്കു യാത്ര തുടർന്നു. അവിടെ ഒരു ദിവസം വിശ്രമം, അതിനു ശേഷം യാത്ര തുടരാം എന്നതാണു പ്ലാൻ.
  Grey-headed Swamphen
  സാമാന്യം വൃത്തിയുള്ള അന്തരീക്ഷം. മുള കൊണ്ടാണു മിക്ക കോട്ടേജുകളും നിർമിച്ചിരിക്കുന്നത്*. അവ ചൈനയിലെ ഗോത്രവംശജരുടെ പൗരാണിക ഗ്രാമത്തിന്റെ പ്രതീതിയുളവാക്കി. പുലർച്ചെ ഉദയസൂര്യ കിരണങ്ങൾ ഭൂമിയിൽ പതിക്കും മുൻപേ യാത്ര ആരംഭിച്ചു. കനത്ത നിശബ്ദതയുള്ള ഗ്രാമീണ വഴികൾ പിന്നിട്ടാൽപ്പിന്നെ യാത്രയുടെ ലഹരിയിൽ നമ്മളറിയാതെ ലയിച്ചുപോകും. മുളങ്കാടുകളിൽ ഉല്ലാസത്തോടെ പാടുന്ന കാട്ടുപറവകൾ. അതിനു താളം പിടിക്കുന്ന ഇലയനക്കങ്ങൾ. മുന്നോട്ടു പോകുംതോറും കാഴ്ചയുടെ വിസ്മയലോകം തന്നെയാണു പ്രകൃതി ഞങ്ങൾക്കായി കാത്തുവച്ചിരുന്നത്*.
  oriental pratincole
  പരന്നുകിടക്കുന്ന വെള്ളം, ചതുപ്പ്* നിലങ്ങൾ, അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന ചെറിയ പുൽച്ചെടികൾ, വെള്ളത്തിൽ ആർത്തുല്ലസിക്കുന്ന വിവിധയിനം പക്ഷികൾ. കാഴ്ചകളും ആസ്വദിച്ച്* മംഗലജോതിയുടെ അപൂർവതകൾ തേടിയുള്ള യാത്ര അവസാനിച്ചത്* ചിൽക ലേക്കിലാണ്.
  കോടമഞ്ഞിന്റെ ആലസ്യത്തിൽ അമർന്നുകിടക്കുന്ന ചിൽകയ്ക്ക്* സമാനതകളില്ലാത്തൊരു സുന്ദരിയുടെ ഭാവമാണ്. സഞ്ചാരികളെ ചിൽകയുടെ സുന്ദരദൃശ്യങ്ങളിലേക്കെത്തിക്കാൻ കെട്ടുവള്ളങ്ങളും ചെറിയ ബോട്ടുകളും തീരത്ത്* കാത്തുകിടക്കുന്നു. കാൽപനികമായ ഓർമകളുണർത്തിയ കെട്ടുവള്ളത്തിലെ യാത്രയിൽ അൽപസമയം കിളികളുടെ സംഗീതത്തിനായി മനസ്സ്* തുറന്നുകൊടുത്തു. പരദൂഷണം പറയാൻ പക്ഷികളും മോശക്കാരല്ല! ചുറ്റിനും കാതടപ്പിക്കുന്ന കിളികളുടെ കളകളാരവങ്ങൾ മാത്രം. ഒറ്റയ്ക്കും കൂട്ടമായും ചുറ്റുപാടുകളെ ശ്രദ്ധിക്കാതെ അവ ആസ്വദിച്ച്* ഇര തേടലിൽ വ്യാപൃതരായിരിക്കുന്നു. പായൽപരപ്പുകളോടു ചേർന്നു നിൽക്കുന്ന ചെറു പുൽനാമ്പുകളും പ്രാണികളും ചെറു മീനുകളുമൊക്കെയാണ് ഇഷ്ട ഭക്ഷണം.
  ചിൽക ലേക്കും ബേ ഓഫ്* ബംഗാളും തമ്മിൽ അറുപത്* മീറ്ററോളം നീളമുള്ള ഒരു ചാലു കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നത്രേ. പക്ഷികളെ ചൂണ്ടിക്കാണിച്ചു തരുന്നതിനിടയ്ക്ക്* ദൂരേക്കു കൈ ചൂണ്ടി സംവദ്* പറഞ്ഞു. ദയാ നദി ബംഗാൾ ഉൾക്കടലിനോടു ചേരുന്ന ഭാഗത്തെക്കുറിച്ച്* മുൻപെപ്പോഴോ വായിച്ചത്* ഓർമയിലുണ്ട്*. സംവദ്* ആണു കെട്ടുവള്ളത്തിന്റെ സാരഥി. മത്സ്യബന്ധനമാണു പ്രധാന തൊഴിൽ. കാശ്* അൽപ്പം കൂടുതൽ കിട്ടുമെങ്കിൽ ഇടയ്ക്ക്* സഞ്ചാരികളുമായി സവാരിക്കിറങ്ങും. ചിൽകയെക്കുറിച്ചും വിരുന്നുകാരായ പക്ഷികളെക്കുറിച്ചുമൊക്കെ നല്ല ഗ്രാഹ്യമാണ്. അതുകൊണ്ടാണ് ഈ മേഖലയിൽ പിടിച്ചുനിൽക്കുന്നത് എന്നാണു സംവദിന്റെ വാദം.
  ചെറുദ്വീപുകളും കടൽത്തീരവും ചേർന്ന ചിൽക പുരി, ഖുർദ്ദ, ഗഞ്ജാം എന്നീ തീരദേശ ജില്ലകളിലായി വ്യാപിച്ച്* കിടക്കുന്നു. വൈവിധ്യമാർന്ന പ്രകൃതി സമ്പത്തിനാൽ സമ്പന്നമാണ് ഇവിടം. രംഭബേ, ബേക്കൺ, ബ്രേക്ഫാസ്റ്റ്*, ഹണിമൂൺ, എന്നിങ്ങനെ അറിയപ്പെടുന്ന ചെറു ദ്വീപുകൾ ചിൽകയിലുണ്ട്*. ഡോൾഫിനുകളുടെ കലവറയായിരുന്ന സത്പദ ആയിരുന്നു അതിലേറ്റവും പ്രസിദ്ധവും മനോഹരവും. ഇന്ത്യയിലെ ഏറ്റവും വലിയ ലവണഭൂമിയായ ചിൽക ലേക്ക് 740 കിലോമീറ്ററോളം വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു. വാട്ടർ ലഗൂൺ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്കു വാതായനങ്ങൾ തുറക്കുന്ന ചിൽക ദേശാടനക്കിളികളുടെ പറുദീസ കൂടിയാണ്. വർഷാവർഷം അനവധി ദേശാടനക്കിളികൾ ഇവിടേക്കു വിരുന്നിനെത്തുന്നു. ശൈത്യകാലത്താണ് അവയിലേറെയും ഇവിടെ കാണാറുള്ളത്*. അർധദ്വീപിന്റെ സ്വഭാവമുള്ള ചിൽകയിൽ സ്ഥിരവാസികളും ദേശാടനക്കിളികളുമുൾപ്പടെ ഏകദേശം 200 ഓളം വിഭാഗത്തിൽപെട്ട പക്ഷികളെ കാണാറുണ്ട്*. ഞാറപ്പക്ഷി, തൂവെള്ള, ചാരനിറ കൊക്കുകൾ, കിങ് ഫിഷർ, ഗൾ എന്നിങ്ങനെ പേരറിയുന്നതും അറിയാത്തതുമായ അനവധി പക്ഷികൾ..
  Bluethroat
  സമൃദ്ധിക്കൊപ്പം മനോഹാരിതയും നിറഞ്ഞ ചിൽക കാഴ്ചയിലങ്ങനെ തെളിഞ്ഞു നിൽക്കുന്നു. പക്ഷികൾക്കു മാത്രമായൊരു ലോകം. അത്* പൂർണമായും വാക്കുകളാൽ വരച്ചുകാട്ടുക അസാധ്യം
  ഹൃദയതാളത്തിന്റെ ഈണത്തിൽ പറന്നുയരുന്ന പക്ഷികൾ, ആകാശത്ത്* ചടുലതയോടെ നൃത്തം ചെയ്യുന്നു. ചിറകുകൾ വീശി ചിത്രം വരയ്ക്കുന്നു. കാഴ്ചകളിൽ ലയിച്ച്* സമയം പോയതറിഞ്ഞില്ല. സുവർണ്ണ പ്രഭയിൽ ജ്വലിച്ചു നിൽക്കുന്ന ചിൽകയോടു യാത്ര പറയാൻ സമയമായി. തിരികെ മംഗലജോതിയിൽ എത്തിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്* സംവദ്*. ഗ്രാമത്തിൽ ഉത്സവ സീസൺ ആയതിനാൽ അവിടേക്ക് ഒരു ക്ഷണവും കിട്ടി സംവദിന്റെ വക. അങ്ങനെ മനസ്സില്ലാ മനസ്സോടെ അവിടെനിന്നു മടങ്ങി. മംഗലജോതിയിൽ എത്തി അൽപം വിശ്രമത്തിനു ശേഷം ഭക്ഷണവും കഴിച്ച്* ദണ്ഡയാത്ര നടക്കുന്നിടത്തേക്ക്* തിരിച്ചു. സംവദിന്റെ മകൻ അമൻ എന്ന പത്തുവയസ്സുകാരൻ മിടുക്കനാണു വഴികാട്ടി. യാത്രക്കിടയിൽ, രാവിലെ വെള്ളവുമായി പോയ സ്ത്രീകളുടെ കൂട്ടത്തെ വീണ്ടും കാണുവാനിടയായി. അപരിചിതരോടുള്ള ആശങ്കയോ ഭയമോ. എന്താന്നറിയില്ല അവരെ വീണ്ടും ഞങ്ങളിൽനിന്നു മറഞ്ഞു നിൽക്കുവാൻ പ്രേരിപ്പിച്ചത്*.
  Black Tailed Godwit
  ഗ്രാമീണതയുടെ ചരിത്രവും പൈതൃകവും കാത്തുസൂക്ഷിക്കുന്ന മംഗലജോതി വിരുന്നുകാരായെത്തുന്ന ദേശാടനക്കിളികളുടെ മാത്രമല്ല, അനവധി കലാ-സാംസ്കാരിക തനിമകളുടെ ഇടം കൂടിയാണ്. ചൈത്രമാസത്തിൽ അരങ്ങേറുന്ന ദണ്ഡയാത്ര ആണ് അതിൽ പ്രസിദ്ധം. കലിംഗ സാമ്രാജ്യത്തിന്റെ പ്രാചീന ഉത്സവം കൂടിയാണ് ഇത്*. ഒഡിഷൻ ഗോത്രവിഭാഗക്കാർ ഇപ്പോഴും ഒരു ആചാരമായി ഈ ഉത്സവം പിന്തുടർന്നു പോരുന്നു. ചൈത്ര - വൈശാഖമാസങ്ങളിലായി നടക്കുന്ന ഈ ഉത്സവത്തിന്റെ ആദ്യപകുതി ശിവപ്രസാദവും രണ്ടും മൂന്നും പകുതിയിൽ ദേവീ ഭക്തിയും കാളീപൂജയും പ്രതിനിധാനം ചെയ്യുന്നു.
  ചടുലതയാർന്ന നൃത്തച്ചുവടുകളോടെ ആരംഭിക്കുന്ന ദണ്ഡയാത്രയിൽ ഗ്രാമീണർ എല്ലാം മറന്നു ആർത്തുല്ലസിക്കുന്നു. നർത്തകരെ ദണ്ഡാസ്* എന്നാണു വിളിക്കുന്നത്*. പെരുമ്പറയോടെയും മറ്റു വാദ്യമേളങ്ങളോടെയും ശിവനായും കലിയായുമെല്ലാം രൂപ ഭാവ വേഷവിധാനങ്ങളോടെ താന്ധവ നൃത്ത ലഹരിയിലാണ് എല്ലാവരും. ദണ്ഡാസ്* വ്രതം എടുത്താണു നൃത്തം ചെയ്യാറുള്ളതത്രെ. 13, 18, 21 എന്നിങ്ങനെയാണു ഉത്സവ കാലയളവ്*. ഇഷ്ടദേവി തരാതരിണിയെ സന്തുഷ്ട ആക്കാൻ വേണ്ടിയാണു കലിംഗ രാജവംശം ഈ ഉത്സവം ആരംഭിച്ചത്* എന്നും വിശ്വാസമുണ്ട്*. വ്യത്യസ്തവും വിശിഷ്ടവുമായ ആചാരാനുഷ്ഠാനങ്ങളുടെ സംയോജന രീതിയായ ദണ്ഡയാത്ര ആ ജനതയുടെ സംസ്കാരത്തിലേക്കും പൈതൃകത്തിലേക്കും സഞ്ചാരികളെ കൈപിടിച്ചാനയിക്കുന്നു.
  അതെ, യാത്ര എപ്പോഴും അങ്ങനെയാണ്. ഒരു ദേശത്തെത്തുമ്പോൾ നാം പോലും അറിയാതെ ആ പ്രദേശത്തിന്റെ തനിമയും ജീവിതരീതികളും നമ്മിലേക്കും ആവാഹിക്കപ്പെടും. അൽപ നേരമെങ്കിലും ഭാഷയുടെയും ദേശത്തിന്റെയും അതിർ വരമ്പുകളെ ഭേദിച്ച്* നമ്മളും ആ നാട്ടുകാരാവും.

 10. #558
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  87,785

  Default

  6049 ആനകളുമായി കർണാടക മുന്നിൽ; കേരളം മൂന്നാമത്
  ബെംഗളൂരു ∙ ഇന്ത്യയിൽ ആനകളുടെ എണ്ണത്തിൽ മുന്നിൽ കർണാടക തന്നെ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ആന സെൻസസ് റിപ്പോർട്ടിൽ 6049 കാട്ടാനകളാണ് കർണാടകയിലെ വനങ്ങളിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള അസമിൽ 5719 ആനകളും മൂന്നാംസ്ഥാനത്തുള്ള കേരളത്തിൽ 3054 ആനകളുമുണ്ട്.
  ബന്ദിപ്പുർ, നാഗർഹോളെ, ഭദ്ര സംരക്ഷണകേന്ദ്രങ്ങളിലാണ് ആനകളുടെ സാന്ദ്രത കൂടുതൽ. കടുവകളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് ആനകളുടെ എണ്ണത്തിലും കർണാടക ഒന്നാമതായത്. കഴിഞ്ഞ മേയിൽ നടത്തിയ ആന സെൻസസിൽ 27,312 കാട്ടാനകളാണ് ഇന്ത്യയിലെ കാടുകളിലുള്ളത്. ഇതിൽ 11960 കാട്ടാനകൾ ദക്ഷിണേന്ത്യയിലും 10,139 ആനകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ്. കർണാടകയിലെ 33 വനംഡിവിഷനുകളാണ് സെൻസസ് പരിധിയിലുണ്ടായിരുന്നത്.
  ഏഷ്യൻ ആനകളുടെ എണ്ണം കുറഞ്ഞുവരുന്നെന്ന് വന്യമൃഗ സംരക്ഷണത്തിന് പ്രവർത്തിക്കുന്ന ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പറയുന്നു. ആഫ്രിക്കൻ ആനകള്* നാലു ലക്ഷമാണെങ്കിൽ ഏഷ്യൻ ആനകൾ 40,000 വരില്ല. ആനകളുടെസഞ്ചാരപാതകൾ (ആനത്താരകൾ) നശിക്കുന്നതുകൊണ്ടാണ് അവ വ്യാപകമായി ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത്.

Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •