Page 54 of 54 FirstFirst ... 444525354
Results 531 to 534 of 534

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #531
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  86,993

  Default

  246 ഏക്കറിലൊരു പാണ്ടപ്പാടം; ചൈനയിൽ നിന്നൊരു സോളർ കാഴ്ച

  ആകാശത്തു നിന്നു നോക്കിയാൽ താഴെ ചിരിച്ചുകൊണ്ടൊരു ഭീമൻ പാണ്ട. പക്ഷേ അടുത്തുചെന്നു നോക്കിയാൽ കാണാം പാണ്ടയുടെ ആകൃതിയിൽ അടുക്കിപ്പെറുക്കി വച്ചിരിക്കുന്ന സോളർ പാനലുകളാണവ! ഊർജസംരക്ഷണത്തിന്റെ കാര്യത്തിൽ പല വ്യത്യസ്ത മാതൃകകളും ലോകത്തിനു മുന്നിലെത്തിച്ചു കൊണ്ടിരിക്കുന്ന ചൈനയാണ് പാണ്ടപാനലുകളിലൂടെ സോളറിന്റെ ചിരിക്കുന്ന മാതൃകയും നമുക്കു മുന്നിലെത്തിച്ചത്. കൽക്കരി ഉപയോഗിച്ചുള്ള ഊർജോൽപാദനമാണ് പരമ്പരാഗതമായി ചൈന പിന്തുടരുന്നത്. എന്നാൽ രാജ്യം മുഴുവൻ പുകമഞ്ഞ് നിറഞ്ഞ് ജനത്തിന് മാസ്കില്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. അതോടെയാണ് സൗരോർജത്തിലേക്ക് ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ഈ രാജ്യം മാറിയത്.

  ഉപേക്ഷിക്കപ്പെട്ട കൽക്കരിഖനികളിൽ വെള്ളം നിറച്ച് അവയിൽ സോളർ പാനൽ ഘടിപ്പിച്ചു വരെ ഒരു ഗ്രാമത്തിലേക്കാവശ്യമായ മുഴുവന്* വൈദ്യുതിയുമെത്തിച്ചു അടുത്തിടെ ചൈന. നിരനിരയായുള്ള അത്തരം സോളർപാനൽ കാഴ്ചകളിൽ നിന്ന് അവധിയെടുത്താണ് ചൈന മെർചന്റ്സ് ന്യൂ എനർജി ഗ്രൂപ്പ് പാണ്ടയുടെ ആകൃതിയിൽ സോളർ പാടം തയാറാക്കിയത്. ചൈനയിൽ ക്ലീൻ എനർജി ഉൽപാദിപ്പിക്കുന്ന കമ്പനികളിൽ മുൻനിരയിലുള്ളതാണ് ഇത്. 246 ഏക്കർ വരുന്ന സ്ഥലത്താണ് സോളർ പാനലുകൾ കൊണ്ട് ഇവർ പാണ്ടയെ ഡിസൈൻ ചെയ്തെടുത്തത്.

  ആദ്യഘട്ടത്തിൽ 50 മെഗാവാട്ട് വൈദ്യുതി ഇവിടെ നിന്ന് ഉൽപാദിപ്പിക്കും. ഇക്കഴിഞ്ഞ ജൂൺ 30 മുതൽ പാണ്ടപ്പാടം വൈദ്യുതോൽപാദനവും ആരംഭിച്ചു. വടക്കുപടിഞ്ഞാറൻ ചൈനയിലേക്ക് വൈദ്യുതിയെത്തിക്കുന്ന ഗ്രിഡുമായാണ് ഈ സോളർ പാടം ബന്ധിപ്പിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ സോളർപാനലുകൾ കൊണ്ട് രണ്ടാമതൊരു പാണ്ടയ്ക്കും രൂപം നൽകും. അതോടെ 1500 ഏക്കർ വരും പ്ലാന്റ്. മൊത്തം പദ്ധതിക്ക് പാണ്ട പവർ പ്ലാന്റ് എന്നാണ് സർക്കാർ പേരിട്ടിരിക്കുന്നതു തന്നെ. ഇതു വഴി 320 കോടി കിലോവാട്ട്അവർ വൈദ്യുതി അടുത്ത 25 വർഷക്കാലത്തിനകം ഉൽപാദിപ്പിക്കാനാകുമെന്നും അധികൃതരുടെ വാക്കുകൾ.
  വൈദ്യുതി ഉൽപാദനത്തിൽ ദശലക്ഷക്കണക്കിനു ടൺ കൽക്കരിയുടെ ഉപയോഗം ഇതോടെ ഒഴിവാക്കാനാകും. 2.74 മില്യൺ ടണ്ണോളം കാർബൺ ബഹിർഗമനത്തിലും കുറവുണ്ടാകും. ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതി(United Nations Development Program (UNDP)യുമായി ചേർന്നാണ് മെർചന്റ്സ് ന്യൂ എനർജി ഗ്രൂപ്പ് പാണ്ടപ്പാടത്തിനു രൂപം നൽകുന്നത്. രാജ്യത്തെ ചെറുപ്പക്കാർക്കിടയിൽ പുനരുപയോഗിക്കാവുന്ന ഊർജം സംബന്ധിച്ച് ബോധവത്കരണം നൽകാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നുണ്ട്. അടുത്ത അഞ്ചു വർഷത്തിനകം പാണ്ടയുടെ ആകൃതിയിൽ കൂടുതൽ സോളർപാടങ്ങൾ തയാറാക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്.

  ലോകത്ത് സൗത്ത് സെൻട്രൽ ചൈനയിൽ മാത്രം കാണപ്പെടുന്ന ജീവികളാണ് പാണ്ടകൾ. വംശനാശഭീഷണിയുള്ളവയുടെ പട്ടികയിലായിരുന്നു അടുത്തകാലം വരെ ഇവ. എന്നാൽ ചൈനീസ് സർക്കാരിന്റെ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ നിലവിൽ അത്തരം ഭീഷണിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ് പാണ്ടകൾ. അതിന്റെ ആഘോഷം കൂടിയാണ് സോളർപാനലുകളിൽ ചിരിച്ചുതെളിഞ്ഞിരിക്കുന്ന പാണ്ടയുടെ ചിത്രം!

 2. Sponsored Links
 3. #532
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  86,993

  Default

  വാഴപ്പോളയിലും കൂൺ വളർത്താം

  വിളവെടുക്കാൻ പാകമായ കൂൺതടങ്ങൾ  കേരളത്തിലെ വീട്ടമ്മമാർക്കു സ്വയംതൊഴിലായി യോജിച്ച സംരംഭമാണ് കൂൺകൃഷി. മണ്ണിൽ തൊടാതെ, വെയിലേൽക്കാതെ, വളവും കീടനാശിനിയും ഉപയോഗിക്കാതെ ചെയ്യാൻ പറ്റിയ കൃഷി. ഫലത്തിനായി ഏറെ നാൾ കാത്തിരിക്കുകയും വേണ്ട.

  ദേവതകളുടെ ഭക്ഷണം എന്നു വിശേഷിപ്പിക്കുന്ന കൂണിന്റെ ഉല്*പാദനം തൊഴിൽരഹിതർക്കു വരുമാനത്തിനും തൊഴിലുള്ളവർക്ക് അധികവരുമാനത്തിനും മാര്*ഗമാകും. കേരളത്തിലെ കാലാവസ്ഥയാകട്ടെ, ഏതു സമയത്തും കൂൺകൃഷിക്കു യോഗ്യമാണ്. സാധാരണ വൈക്കോലാണു കൂൺകൃഷിക്ക് ഉപയോഗിക്കുന്ന മാധ്യമം. എന്നാൽ അതേപോലെതന്നെ നല്ല വിളവു നേടിത്തരുന്ന മാധ്യമമാണു വാഴപ്പോളയുമെന്നു കായംകുളം കൃഷി വിജ്ഞാനകേന്ദ്രം, ആലപ്പുഴ ജില്ലയിലെ ആര്യാട് പഞ്ചായത്തിൽ നടത്തിയ പരീക്ഷണം തെളിയിക്കുന്നു. ഇവിടെ ഒരു പ്രദര്*ശനത്തോട്ടം കെവികെ ഒരുക്കിയിട്ടുമുണ്ട്.  വിളവെടുപ്പു കഴിഞ്ഞ വാഴകളുടെ പോളയും വാഴക്കയ്യും രണ്ടിഞ്ച് കനത്തിൽ നുറുക്കിയോ നീളത്തിൽ കീറിയോ എടുത്ത് നല്ലവണ്ണം ഉണക്കി ഉപയോഗിക്കാം. ഇത് 68 മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനുശേഷം വെള്ളം വാർന്നുപോകുന്നതിനായി കുട്ടയിലോ വൃത്തിയുള്ള തറയിലോ വയ്ക്കുക. വെള്ളം നന്നായി വാർന്നതിനു ശേഷം അണുവിമുക്തമാക്കുന്നതിനായി വലിയ പാത്രത്തിൽ വച്ച് ആവി കൊള്ളിക്കണം. അതിനായി കുറച്ചു വെള്ളം പാത്രത്തിലെടുത്ത് അതിനുള്ളിലാക്കി പട്ടിക / മടൽ തലങ്ങും വിലങ്ങും നിരത്തിവയ്ക്കുക. അണുവിമുക്തമാക്കേണ്ട വാഴയുടെ ഭാഗങ്ങൾ അതിനു മുകളില്* വച്ച് വൃത്തിയുള്ള ചണച്ചാക്കോ അടപ്പോ കൊണ്ട് മൂടി ആവി വന്നശേഷം അരമുക്കാൽ മണിക്കൂർ ആവിയിൽതന്നെ വയ്ക്കുക.
  വാഴക്കൈ നുറുക്കിയത് കൂൺതടത്തിൽ നിറയ്ക്കുന്നു
  ഇങ്ങനെ അണുവിമുക്തമാക്കിയ മാധ്യമം കുട്ടയിൽ വാരിവയ്ക്കുകയോ വൃത്തിയുള്ള തറയിൽ നിരത്തിയിടുകയോ ചെയ്യുക. മാധ്യമത്തിലെ ഈർപ്പത്തിന്റെ തോത് കൂടാനോ കുറയാനോ പാടില്ല. തണുത്തശേഷം കയ്യിലെടുത്തു പിഴിഞ്ഞാൽ ഒരുതുള്ളി വെള്ളം മാത്രമേ വരുന്നുള്ളൂ എന്ന പരുവമാണ് കൂൺകൃഷിക്കു യോജ്യം. ഇങ്ങനെ തയാറാക്കിയ വാഴയുടെ പോളയും വാഴക്കയ്യും കൂൺതടങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കാം.
  കൂൺതടങ്ങൾ തയാറാക്കാനായി 60 സെ.മീ. നീളവും 30 സെ.മീ. വീതിയും 100150 ഗേജ് കനവുമുള്ള സുതാര്യമായ പോളിത്തീൻ കവർ / ട്യൂബുകൾ ഉപയോഗിക്കാം. ട്യൂബിന്റെ അടിഭാഗം വൃത്തിയായി പരന്നിരിക്കാൻ കയർ / റബർ ബാൻഡിട്ട് കെട്ടണം.
  കൈകൾ വൃത്തിയാക്കി, അണുവിമുക്തമാക്കിയശേഷം കവറിന്റെ അടിഭാഗത്ത് ഉദ്ദേശം അഞ്ചു സെ.മീ. കനത്തിൽ അണുവിമുക്തമാക്കിയെടുത്ത മാധ്യമം നിറയ്ക്കുക. കവറിന്റെ പുറംഭാഗം തുടച്ചശേഷം കവർ തുറന്ന് ഒരു പിടി കൂൺവിത്ത് കവറിലെ മാധ്യമത്തിനുള്ളിൽ കവറിനരികിലൂടെ വൃത്താകൃതിയിൽ ഇടുക. വീണ്ടും ഒരടുക്ക് മാധ്യമം നിരത്തിയശേഷം കൂൺവിത്ത് മേൽപറഞ്ഞ പ്രകാരം വിതറുക. മാധ്യമം വായു അറകൾ ഇല്ലാതെ നല്ലവണ്ണം അമർത്തണം. ഇങ്ങനെ നാലോ അഞ്ചോ അടുക്ക് മാധ്യമവും വിത്തും കവറിന്റെ മുക്കാൽ ഭാഗം വരെ നിറച്ച് നന്നായി അമർത്തി ഒരു ചരടുകൊണ്ടു മുറുക്കിക്കെട്ടുക. ഇങ്ങനെ സിലിൻഡര്* ആകൃതിയിൽ കൂൺതടം ഒരുക്കാം.
  വാഴപ്പോള തയാറാക്കുന്നു
  വായുസഞ്ചാരത്തിനായി കൂൺതടത്തിന്റെ വശങ്ങളിൽ അണുവിമുക്തമാക്കിയ മൊട്ടുസൂചി ഉപയോഗിച്ച് ചെറിയ സുഷിരങ്ങൾ ഇടണം. കൂൺതടങ്ങൾ എലി, ഉറുമ്പ് എന്നിവയുടെ ശല്യം ഇല്ലാത്തതും വൃത്തിയുള്ളതും വെളിച്ചം തീരെ കുറഞ്ഞതുമായ സ്ഥലത്ത് നിരത്തി വയ്ക്കുക. കാലാവസ്ഥയ്ക്കനുസരിച്ച് 1520 ദിവസത്തിനുള്ളിൽ കൂൺ തന്തുക്കൾ വെള്ളപൂപ്പൽ പോലെ മാധ്യമം മുഴുവൻ പടർന്നുപിടിച്ചിരിക്കുന്നതായി കാണാം.
  കായികവളർച്ച പൂർത്തിയാക്കിയ കൂൺ തടങ്ങൾ അണുവിമുക്തമാക്കിയ ബ്ലേഡോ കത്തിയോ കൊണ്ട് വശങ്ങൾ ചെറുതായി കീറി കൊടുക്കണം. ഇപ്രകാരം ചെയ്ത തടങ്ങൾ വൃത്തിയും നല്ല വായുസഞ്ചാരവും ഈർപ്പവും ഉറപ്പുവരുത്തിയ ഭാഗത്ത് തൂക്കിയിടണം. ഈർപ്പത്തിനായി വൃത്തിയുള്ള ചണച്ചാക്കുകൾ മുറിക്കുള്ളിൽ തൂക്കിയിട്ട് നനച്ചുകൊടുക്കുക. ഒരാഴ്ചയ്ക്കുള്ളിൽ മൊട്ടുസൂചിയുടെ തലയുടെ വലുപ്പമുള്ള മൊട്ടുകൾ തടങ്ങളിൽനിന്നു പുറത്തേക്കു പ്രത്യക്ഷപ്പെടുന്നു. മൂന്നാം ദിവസം കൂൺ പൂർണവളർച്ചയെത്തി വിളവെടുപ്പിനു പാകമാകും. കൂൺ വളർന്ന് അരികു ചുരുണ്ടു തുടങ്ങുന്നതിനു മുൻപ് വിളവെടുക്കണം. വിടർന്നു നിൽക്കുന്ന കൂണിന്റെ അടിഭാഗത്തു പിടിച്ചു തിരിച്ച് വലിക്കുമ്പോൾ കൂണുകൾ തടത്തിൽനിന്നു വേർപെട്ടു കിട്ടും.
  ആദ്യ വിളവെടുപ്പിനുശേഷം വീണ്ടും നനച്ചുകൊടുക്കുക. ഒന്ന് ഒന്നര ആഴ്ചത്തെ ഇടവേളകളിൽ 34 പ്രാവശ്യം ഒരേ തടത്തിൽനിന്നുതന്നെ വിളവെടുക്കാം. ഒരു തടത്തിൽനിന്ന് അരമുക്കാൽ കിലോ കൂൺ വരെ ലഭിക്കുന്നതായി സംരംഭകർ പറയുന്നു. വിളവെടുപ്പിനുശേഷം കൂൺതടങ്ങൾ മണ്ണിരക്കമ്പോസ്റ്റാക്കാം.

 4. #533
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  86,993

  Default

  കൃഷിത്തോട്ടത്തില്* എലിശല്യം കുറയ്ക്കാന്* ചെത്തിക്കൊടുവേലി

  കീടനശീകരണ ശേഷിയുള്ള ചെടികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ
  നമുക്കു ചുറ്റും കാണുന്ന ചില ചെടികളെ നിരീക്ഷിച്ചാല്* അവയെ പ്രാണികള്* അധികം ഉപദ്രവിക്കുന്നില്ല എന്നു മനസ്സിലാക്കാന്* കഴിയും. ഈ ചെടികളോട് പ്രാണികള്*ക്കുള്ള ഭയമോ വിരോധമോ ആണ് ഇതിനു കാരണം. ഇവ ചതച്ച് ചാറെടുത്ത് കീടനിവാരണത്തിന് ഉപയോഗിക്കാം. ചെടികളുടെ ചവര്*പ്പുരസമോ കറയോ സവിശേഷഗന്ധമോ ഒക്കെയാണ് ഇവിടെ കീടങ്ങളെ അകറ്റിനിര്*ത്തുന്നതും ആട്ടിയോടിക്കുന്നതും. ആര്യവേപ്പ്, ശീമക്കൊന്ന, കടലാവണക്ക്, കിരിയാത്ത്, ആത്ത, കാഞ്ഞിരം, എരിക്ക്, കാട്ടുതുളസി, പുകയില, വെളുത്തുള്ളി, ഉമ്മം, കരിനൊച്ചി, കൊങ്ങിണി, ഉങ്ങ്, ഇഞ്ചിപ്പുല്ല്, കറ്റാര്*വാഴ എന്നീ ചെടികളെല്ലാം കീടനിയന്ത്രണവികര്*ഷണശേഷിയുള്ളവയാണ്.
  ഇവയില്* മൂന്നോ നാലോ ചെടികളുടെ ഇലകള്* ആകെ അഞ്ചു കിലോ എടുത്ത് ചെറുതായി മുറിച്ച് ഒരു ചാക്കില്* കെട്ടുക. അഞ്ചു കിലോ ചാണകം, 100 ഗ്രാം ശര്*ക്കര, പത്തു ഗ്രാം യീസ്റ്റ്, 100 ലിറ്റര്* വെള്ളം എന്നിവ ലായനിയാക്കുക. ഇതിലേക്ക് ഇലച്ചാക്ക് മുക്കിവെക്കുക. തണലില്* മൂടി സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകീട്ടും പത്തു മിനിട്ട് നന്നായി ഇളക്കണം. 15-20 ദിവസമാകുമ്പോള്* ലായനി ദുര്*ഗന്ധം തെല്ലുമില്ലാത്ത മിശ്രിതമായി മാറും. ഇത് അരിച്ച് ചെടികളില്* തളിക്കാം. മണ്ണിലും ചേര്*ക്കാം. ചില ചെടികളുടെ ഉപയോഗവും പ്രയോഗരീതിയുംകൂടി പറയാം:
  അരളി ഒന്നാംതരം പൂച്ചെടിയാണെങ്കിലും അരളിയുടെ വേര്, തൊലി, വിത്ത് എന്നീ ഭാഗങ്ങളില്* വിഷവസ്തുക്കള്* അടങ്ങിയിട്ടുണ്ട്. ഈ വിഷമാണ് കീടങ്ങളെ തുരത്താന്* പ്രയോജനപ്പെടുത്തുന്നത്. അരളിയിലയുടെ നീര് ഇടിച്ചുപിഴിഞ്ഞെടുക്കുക. 100 ഗ്രാം നീര് ഒരു ലിറ്റര്* വെള്ളത്തില്* എന്ന തോതില്* കലര്*ത്തി തളിച്ചാല്* കായീച്ച, ഇലതീനിപ്പുഴു എന്നിവയെ നിയന്ത്രിക്കാം.
  ഏലത്തിന്റെ തണ്ടുതുരപ്പന്*പുഴുവിനെ തുരത്താനും അരളിലായനി 200 ഗ്രാം ഒരു ലിറ്റര്* വെള്ളത്തില്* കലക്കിത്തളിച്ചാല്* മതി. അരളിയുടെ വേരോ പൂവോ അരച്ച് മരച്ചീനിക്കകത്തുവെച്ച് എലിമാളത്തിനരികില്* സന്ധ്യാസമയം വെച്ചുനോക്കൂ. ഇത് എലിവിഷത്തിന്റെ ഗുണംചെയ്യും. എലികള്* ചാകും. അരളിയിലയുടെ അഞ്ചു ശതമാനം വീര്യമുള്ള ലായനിക്ക് തക്കാളി, വഴുതന എന്നിവയിലെത്തുന്ന കായീച്ചകളെ നശിപ്പിക്കാന്* കഴിവുണ്ട്.
  ആത്ത ആത്തപ്പഴത്തിന് കീടനശീകരണശേഷിയുണ്ട്. ആത്തയുടെ വിത്ത് ഉണക്കി ആട്ടിയെടുക്കുന്ന എണ്ണ 500 മില്ലിലിറ്റര്*, ഒരു ലിറ്റര്* വെള്ളത്തില്* 20 ഗ്രാം ബാര്*സോപ്പ് ചീകിയിട്ട് ലയിപ്പിച്ച ലായനിയിലേക്ക് ഒഴിക്കുക. ഇല അടിച്ചുപതപ്പിച്ചു വേണം തളിക്കാന്*. ആത്തവിത്ത് ഉണക്കിപ്പൊടിച്ചത് ഇലകളില്* വിതറിയാല്* ഇലതീനിപ്പുഴുക്കളെ അകറ്റാം. ആത്തവിത്ത് 24 മണിക്കൂര്* നേരം വെള്ളത്തില്* കുതിര്*ത്തുവെച്ചിട്ട് അരച്ചെടുത്ത് 50 ഗ്രാം ഒരു ലിറ്റര്* വെള്ളത്തില്* കലക്കിത്തളിക്കുന്നതും കീടങ്ങളെ അകറ്റും.
  കാന്താരിമുളക് നല്ല എരിവുള്ള പച്ചക്കാന്താരി നന്നായി അരച്ച് വെള്ളത്തില്* കലക്കി ഒരു രാത്രി വെച്ചിട്ട് തുണിയില്* അരിച്ചു നാരു നീക്കി വിളകളില്* തളിക്കാം. ഇതിലേക്ക് സോപ്പുലായനികൂടി കലര്*ത്തിയും പ്രയോഗിക്കാം. മത്തന്*, കുമ്പളം, വെള്ളരി എന്നിവയുടെ പല കീടരോഗങ്ങള്*ക്കും ഇത് ഫലവത്തായ നിയന്ത്രണവിധിയാണ്.
  നൊച്ചി-കരിനൊച്ചി, മുഞ്ഞ, ഇലതീനിപ്പുഴുക്കള്* എന്നിവയെ നിയന്ത്രിക്കാന്* സഹായകമാണ്. ഒരു കിലോ കരിനൊച്ചിയില അരമണിക്കൂര്* നേരം വെള്ളത്തില്* തിളപ്പിക്കുക. തണുക്കുമ്പോള്* പിഴിഞ്ഞ് അരിച്ചെടുക്കുക. ഈ ഇലച്ചാറ് അഞ്ചു ലിറ്റര്* വെള്ളം ചേര്*ത്ത് നേര്*പ്പിച്ചിട്ടു വേണം ചെടികളില്* തളിക്കാന്*.
  ഉങ്ങ-് ഉങ്ങുമരത്തിന്റെ കുരുവില്*നിന്നു കിട്ടുന്ന എണ്ണയ്ക്കാണ് കീടനശീകരണശേഷി. 30 മില്ലി ഉങ്ങെണ്ണ ഒരു ലിറ്റര്* വെള്ളത്തില്* നേര്*പ്പിച്ച് വിളകളില്* തളിക്കാം. ഇതല്ലെങ്കില്* ഒരു കിലോ ഉങ്ങിലയില്*നിന്ന് ചതച്ചു പിഴിഞ്ഞെടുക്കുന്ന ചാറ് അഞ്ചു ലിറ്റര്* വെള്ളത്തില്* കലര്*ത്തി പ്രയോഗിച്ചാലും മതി. ഇലതീനിപ്പുഴുക്കള്*, ഇലപ്പേന്*, ശല്ക്കപ്രാണികള്* എന്നിവയെ നിയന്ത്രിക്കാന്* ഇത് ഉപകരിക്കും.
  നിത്യകല്യാണി- മണ്ണിലെ നിമവിരകളെ ആകര്*ഷിക്കാന്* കഴിവുള്ള ചെടിയാണ് നിത്യകല്യാണി അഥവാ ശവംനാറിച്ചെടി. ചെടികള്*ക്കിടയിലും അതിരിലും നിത്യകല്യാണി നട്ടുവളര്*ത്തിയാല്* നിമവിരശല്യം കുറയും. ഇതിന്റെ ഇലകള്* ചതച്ചു പിഴിഞ്ഞെടുക്കുന്ന ഇലച്ചാറ് നേര്*പ്പിച്ച് തളിച്ചാല്* ഇലതീനിപ്പുഴുക്കള്* തുടങ്ങിയ പ്രാണികളെയും നശിപ്പിക്കാം.
  ചെത്തിക്കൊടുവേലി -കൃഷിത്തോട്ടത്തിന്റെ അതിരിലും ചെടികള്*ക്കിടയിലും ചെത്തിക്കൊടുവേലി നട്ടുപിടിപ്പിച്ചാല്* എലിശല്യം കുറയ്ക്കാം.
  പാണല്* -ഇഞ്ചിയും മഞ്ഞളും വിളവെടുത്തു കഴിഞ്ഞ് സംഭരിക്കുമ്പോള്* അതിനോടൊപ്പം പാണലിന്റെ ഉണങ്ങിയ ഇലകള്*കൂടി ചേര്*ത്താല്* കീടശല്യം ഗണ്യമായി കുറയും.
  കൊങ്ങിണി -കൊങ്ങിണിച്ചെടിയുടെ ഇലകള്* ഒരു കിലോ അരമണിക്കൂറോളം വെള്ളത്തില്* തിളപ്പിച്ച് പിഴിഞ്ഞ് അരിച്ചെടുക്കുക. ഈ ഇലച്ചാറ് അഞ്ചുലിറ്റര്* വെള്ളം ചേര്*ത്തു നേര്*പ്പിക്കണം. ഇത് ഇലതീനിപ്പുഴുക്കള്* ഉള്*പ്പെടെയുള്ള പ്രാണികളെ അകറ്റാന്* സഹായിക്കും.
  തുളസി- തുളസിയിലച്ചാറ് ഇലതീനിപ്പുഴുക്കളെയും കായീച്ചകളെയും ഒക്കെ നശിപ്പിക്കാനോ അകറ്റിനിര്*ത്താനോ കഴിവുള്ളതാണ്. ജൈവകീടനിയന്ത്രണത്തില്* തുളസിക്കെണിക്ക് വലിയ പ്രചാരവുമുണ്ട്.
  പെരുവലം -പെരുവലത്തിന്റെ ഇലകള്* ചതച്ചെടുക്കുന്ന പെരുവലസത്തിന് കീടനശീകരണശേഷിയുണ്ട്. ചെല്ലികളെയും വേരുതീനിപ്പുഴുക്കളെയും നശിപ്പിക്കുവാന്* പെരുവലത്തിനു കഴിയും.
  കമ്യൂണിസ്റ്റ് പച്ച -കമ്യൂണിസ്റ്റ് പച്ചയുടെ ഇലച്ചാറാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്. മണ്ണിലെ നിമവിരകളെ തുരത്താന്* കമ്യൂണിസ്റ്റ് പച്ചയുടെ ഇലകള്* മണ്ണില്* ഇളക്കിച്ചേര്*ക്കുന്ന പതിവുണ്ട്.

 5. #534
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  86,993

  Default

  പേഴ്*സിമണ്* : തക്കാളിയോട് സാമ്യമുള്ള ദൈവികഫലം

  ചൈനയില്* മാത്രം പെഴ്*സിമണ്* പഴത്തിന്റെ രണ്ടായിരത്തോളം ഇനങ്ങള്* പ്രചാരത്തിലുണ്ട്.
  കാഴ്ചയ്ക്ക് തക്കാളിയോട് ഏറെ സാമ്യമുള്ള മധുരഫലമാണ് പെഴ്*സിമണ്*. ജപ്പാന്*, ചൈന, ബര്*മ, ഹിമാലയ സാനുക്കള്* എന്നിവിടങ്ങളിലാണ് പെഴ്*സിമണ്* ജന്മം കൊണ്ടത്. ഇന്ത്യയില്* ഇതിന്റെ കൃഷി ആദ്യം തുടങ്ങിയത് നീലഗിരിയിലാണ്. യൂറോപ്യന്* കുടിയേറ്റക്കാരാണ് ഈ ഫലവൃക്ഷം ഇന്ത്യന്* മണ്ണിലും എത്തിച്ചത്. ഇപ്പോള്* ഇത് ജമ്മുകാശ്മീര്*, തമിഴ്*നാട്ടിലെ കൂര്*ഗ്, ഹിമാല്*പ്രദേശ്, ഉത്തര്*പ്രദേശ് എന്നിവിടങ്ങളില്* വളരുന്നു. 'ഡയോസ്*പൈറോസ്' എന്ന ജനുസില്*പ്പെട്ടതാണ് ഈ ഫലവൃക്ഷം. 'ഡയോസ്' 'പൈറോസ്' എന്നിങ്ങനെ രണ്ടു ഗ്രീക്കുപദങ്ങള്* ചേര്*ന്നാണ് ഡയോസ്*പൈറോസ് എന്ന പേര് ഉണ്ടായത്. 'ദൈവീകഫലം' എന്നാണ് ഈ വാക്കിന്റെ അര്*ഥം. ഈ പഴത്തെ 'ജപ്പാനീസ് പെഴ്*സിമണ്*' എന്നും വിളിക്കുന്നുണ്ട്. ശാസ്ത്രനാമം 'ഡയോസ്*പൈറോസ് കാക്കി'.
  ഇലപൊഴിയുന്ന മരമായ പെഴ്*സിമണ്* പരമാവധി 9 മീറ്റര്* വരെ ഉയരത്തില്* വളരും. രണ്ടായിരത്തിലധികം വര്*ഷമായി ചൈനയില്* ഈ പഴം ഉപയോഗത്തിലുണ്ട്. മരത്തിന് മഞ്ഞ കലര്*ന്ന പച്ചിലകള്*; പ്രായമാകുന്നതോടെ തിളക്കമുള്ള കടുംപച്ചയാകും. എന്നാല്* ശരത്കാലഗമനത്തോടെ ഇലകള്*ക്ക് നാടകീയമായ നിറമാറ്റം സംഭവിക്കും. അവ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്തമായ വര്*ണങ്ങളണിയും. ആപ്പിള്* മരത്തോട് സമാനമാണ് ഇതിന്റെ രൂപം. മേയ്-ജൂണ്* ആണ് പൂക്കാലം. മിതോഷ്ണ കാലാവസ്ഥ മുതല്* സാമാന്യം തണുത്ത കാലാവസ്ഥ വരെയാണ് പെഴ്*സിമണ്* മരത്തിന് വളരാന്* ഇഷ്ടം.
  ഉഷ്ണമേഖലാ സമതലപ്രദേശങ്ങളില്* ഇതില്* കായ്പിടിക്കുവാന്* സാധ്യത കുറവാണ്. എന്നാല്* ഹൈറേഞ്ചിലെ തണുത്ത മേഖലകളില്* കായ്ക്കും. സാമാന്യം തണുപ്പും ചൂടും കുറഞ്ഞ വെയിലുള്ള പ്രദേശങ്ങളിലാണ് പെഴ്*സിമണ്* നന്നായി വളരുക. ഊഷ്മാവ് പൂജ്യം ഡിഗ്രി സെന്റിഗ്രേഡിലും താഴ്ന്നാലും ഇതിന് പ്രശ്*നമില്ല. എന്നാല്* ചൂടു കൂടുന്നത്. ഇഷ്ടമല്ല. ചൂടുകൂടിയാല്* തടി പൊള്ളിയിളകുന്നത് കാണാം. ഉഷ്ണ മേഖലാ സമതലങ്ങളിലാകട്ടെ ഇത് കായ്ക്കുകയുമില്ല.
  ഒന്നിലേറെ പ്രധാന ശിഖരങ്ങളോടെ, താഴേക്കു തുടങ്ങിയ ഇലകളുമായി അലസമായി നില്*ക്കുന്ന പെഴ്*സിമണ്* ഉത്തമ അലങ്കാരവൃക്ഷം കൂടെയാണ്. ഇത് രണ്ടുതരമുണ്ട്. തീക്ഷ്ണ രസമുള്ളതും തീക്ഷ്ണത കുറഞ്ഞതും. പഴത്തിലടങ്ങിയിരിക്കുന്ന 'ടാനിന്*' ആണ് ഈ രുചിവിത്യാസത്തിന് കാരണം. തീക്ഷ്ണതയേറിയ ഇനമാണ് 'താനെനാഷി'; തീക്ഷ്ണത കുറഞ്ഞ ഇനമാണ് 'ഫുയോ'. ഇതാണ് ഒരുപക്ഷേ ലോകത്തില്* ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന പെഴ്*സിമണ്* ഇനവും. ഉയര്*ന്ന തോതില്* അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്* അഥവാ പ്രോവൈറ്റമിന്* എയുടെ സാന്നിധ്യമാണ് പെഴ്*സിമണ്* പഴത്തെ പോഷകസമൃദ്ധമാക്കിയിരിക്കുന്നത്.
  ചൈനയില്* മാത്രം പെഴ്*സിമണ്* പഴത്തിന്റെ രണ്ടായിരത്തോളം ഇനങ്ങള്* പ്രചാരത്തിലുണ്ട്. ജപ്പാനില്* എണ്ണൂറോളം ഇനങ്ങള്* ഉണ്ടെങ്കിലും നൂറില്* താഴെ മാത്രമേ പ്രധാനമായിട്ട് കരുതുന്നുള്ളു. ഫൂയും, ജീറോ, ഗോഷോ, സുറുഗ, ഹാച്ചിയ, ആയുഷ്മിഷിരാസു, യോക്കോനോ എന്നിവ ഇവയില്* ചിലതാണ്. ഇന്ത്യയില്* കൂനൂരുള്ള പഴവര്*ഗ ഗവേഷണ കേന്ദ്രത്തില്* 'ദയ ദയ് മാറു' എന്ന ഇനം നന്നായി വളര്*ന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്യാകര്*ഷകവും ഏറെ മധുരതരവുമായ വലിയ പഴങ്ങള്*ക്ക് കടുംചുവപ്പ് നിറമാണ്.
  പ്രജനനവും കൃഷിയും
  ഇടത്തരം വളക്കൂറുള്ള ഏതുമണ്ണിലും പെഴ്*സിമണ്* വളരും. ഒട്ടിച്ചുണ്ടാക്കുന്ന പുതിയ തൈകളാണ് നട്ടുവളര്*ത്തേണ്ടത്. ആഴത്തില്* കിളച്ച് ജൈവവളങ്ങള്* ചേര്*ത്തൊരുക്കിയ കൃഷിസ്ഥലത്ത് 4.5x1.5 മീറ്റര്* അകലത്തില്* തൈകള്* നടാം. ഒരേക്കറില്* ഇങ്ങനെ 400 തൈകള്* വരെ നടുന്നു. ഇവ 10-15 വര്*ഷത്തെ വളര്*ച്ചയാകുമ്പോഴേക്കും നല്ല കരുത്തും ഫലോല്*പ്പാദന ശേഷിയുമുള്ള 85 മരങ്ങളായി എണ്ണത്തില്* കുറച്ചെടുക്കണം. ബാക്കിയുള്ളവ നീക്കം ചെയ്യണമെന്നര്*ഥം. പൂര്*ണവളര്*ച്ചയെത്തിയ മരത്തിന് ജൈവ വളങ്ങള്*ക്കു പുറമെ രാസവളപ്രയോഗം നടത്തുന്ന പതിവുണ്ട്. രാസവളമിശ്രിതമാണ് ഇതിനുപയോഗിക്കുക. ജപ്പാനിലും മറ്റും ഒരു മരത്തിന് ഒരു വര്*ഷം 45 കി.ഗ്രാം വരെ രാസവളമിശ്രിതം രണ്ടു തവണയായി വിഭജിച്ചു നല്*കാറുണ്ട്. എന്നാല്* നൈട്രജന്* മാത്രം അടങ്ങിയ വളങ്ങള്* കൂടുതലായി നല്*കുന്നത്, കായ്*പൊഴിച്ചിലിനിടയിലാകും എന്നറിയുക.
  പെഴ്*സിമെണിന് പ്രൂണിങ്ങ് (കൊമ്പുകോതല്*) നിര്*ബന്ധമാണ്. മരത്തിന് നിയതമായ രൂപം കിട്ടാനും ശിഖരങ്ങള്*ക്ക് ദൃഢത ലഭിക്കാനും ഇത് കൂടിയേ കഴിയൂ. എല്ലാ വര്*ഷവും പുതുതായുണ്ടാകുന്ന വളര്*ച്ചയുടെ ഒരു ഭാഗം നീക്കുന്നത് നന്ന്. വളര്*ച്ചയുടെ തോതുനോക്കി മരങ്ങളെ പാതി ഉയരത്തിലേക്ക് നിയന്ത്രിച്ചു വളര്*ത്തണം.
  വരള്*ച്ച ചെറുക്കാന്* പെഴ്*സിമെണിന് സ്വതഃസിദ്ധമായ കഴിവുണ്ടെങ്കിലും ശരിയായി നനച്ചു വളര്*ത്തുന്ന മരങ്ങളില്* വലിപ്പവും മേന്മയുമേറിയ കായ്കളുണ്ടാകുക പതിവാണ്. ആഴ്ചയില്* രണ്ടോ മൂന്നോ തവണ നിര്*ബന്ധമായും നനയ്ക്കുക. തോട്ടമടിസ്ഥാനത്തില്* വളര്*ത്തുമ്പോള്* തുള്ളിനന നടത്തുകയാണ് അഭികാമ്യം.
  വിളവ്
  മിക്ക ഇനങ്ങളും ഒട്ടുതൈകളാണെങ്കില്* നട്ട് 3-4 വര്*ഷമാകുമ്പോഴേക്കും കായ്ക്കാന്* തുടങ്ങും. ചിലത് 5-6 വര്*ഷം വരെ എടുക്കും. വളര്*ച്ചയുടെ വിവിധ ഘട്ടങ്ങളില്* ഇതില്* നിന്ന് 40 മുതല്* 250 വരെ കിലോ കായ്കള്* കിട്ടും. തീക്ഷ്ണരസമുള്ള ഇനങ്ങള്* പൂര്*ണമായും വിളഞ്ഞിട്ടു മാത്രമേ വിളവെടുക്കാറുള്ളൂ. ഇവ മുളക്കൂട്ടുകളിലും മറ്റും വച്ചുപഴുപ്പിച്ച് വിപണിയില്* എത്തിക്കുന്നു. വിദേശരാജ്യങ്ങളില്* വിളവെടുപ്പിനു മൂന്നു ദിവസം മുന്*പ് 'ജിഞ്ചറെല്ലിക്ക് ആസിഡ്' പോലുള്ള ഹോര്*മോണുകള്* തളിച്ച്് കായയുടെ മൂപ്പ് വൈകിപ്പിക്കാറുണ്ട്. ഇത്തരം കായ്കള്* കൂടുതല്* നാള്* സൂക്ഷിച്ചുവെയ്ക്കാന്* കഴിയും. സാധാരണ ഊഷ്മാവില്* പഴുത്ത പഴങ്ങള്* നാലുദിവസം വരെ കേടാകാതെയിരിക്കും. പഴങ്ങള്* ഓരോന്നായി പേപ്പറില്* വെവ്വേറെ പൊതിഞ്ഞു സൂക്ഷിക്കുന്ന പതിവുമുണ്ട്. ഇന്ത്യയില്* ഇതാണ് രീതി. മൂന്നു ദിവസം കൊണ്ട് ഇവ ഭക്ഷ്യയോഗ്യമാകും.
  മേന്മകള്*
  നന്നായി പഴുത്ത പെഴ്*സിമണ്* പഴം പാതി മുറിച്ച് ഒരു സ്പൂണ്* കൊണ്ടു തന്നെ കോരി കഴിക്കാം. ചിലര്* ഇതിലേക്ക് അല്*പം നാരങ്ങാനീരോ പഞ്ചസാരയോ ചേര്*ത്താകും കഴിക്കുക. പഴക്കാമ്പ് സലാഡ്, ജീഞ്ചര്*, ഐസ്*ക്രീം, യോഗര്*ട്ട്, കേക്ക്, പാന്*കേക്ക്, ജീഞ്ചര്* ബ്രെഡ്, കുക്കീസ്, ഡിസേര്*ട്ട്, പുഡ്ഡിംങ്ങ്, ജാം, മാര്*മലെയിഡ് എന്നിവയോടൊപ്പം ചേര്*ത്താല്* മാറ്റ് കൂടും. ഇന്തൊനേഷ്യയില്* പഴുത്ത പെഴ്*സിമണ്* ഫലങ്ങള്*, ആവിയില്* പുഴുങ്ങി, പരത്തി വെയിലത്തുണക്കി അത്തിപ്പഴം പോലെയാക്കിയാണ് ഉപയോഗിക്കുക. പഴം ഉപയോഗിച്ച് വീഞ്ഞ്, ബിയര്* എന്നിവയും തയ്യാറാക്കുന്നു. ഇതിന്റെ വറുത്ത അരി (വിത്ത്) പൊടിച്ച് കാപ്പിപോലെയുള്ള പാനീയങ്ങളുണ്ടാക്കാന്* ഉപയോഗിക്കുന്നു.
  പെഴ്*സിമണിലെ പോഷകസമൃദ്ധിയാണ് അതിന് 'ദൈവത്തിന്റെ ആഹാരം' എന്ന ഓമനപേര് നേടിക്കൊടുത്തത്. മാംസ്യം, കൊഴുപ്പ്, കാര്*ബോഹൈഡ്രേറ്റ്, എന്നിവയ്ക്കു പുറമെ, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്*നീഷ്യം എന്നീ മൂലകങ്ങളും കരോട്ടിന്*, തയമീന്*,റിബോഫഌിന്*, നിയാസിന്*, ആസ്*കോര്*ബിക് ആസിഡ് എന്നീ ജീവകങ്ങളും ഇതലടങ്ങിയിട്ടുണ്ട്.
  അധികം പഴുക്കാത്ത പെഴ്*സിമണ്* പഴത്തില്* നിന്ന് ലഭിക്കുന്ന 'ടാനിന്*' സാക്കെ എന്ന മദ്യം തയ്യാറാക്കുന്നതിലുപയോഗിക്കുന്നുണ്ട്. ടാനിന്*, ചായം നിര്*മിക്കാനും മരത്തടി സംരക്ഷിക്കാനും പ്രയോജനപ്പെടുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത വന്യപെഴ്*സിമണ്* കായ്കള്* ചതച്ച് വെള്ളത്തില്* നേര്*പ്പിച്ചെടുത്തത് കീടനശീകരണത്തിന് സഹായിക്കുന്നു. മരത്തടി ഫാന്*സി ഉപകരണങ്ങള്* തയ്യാറാക്കാന്* ഉപയോഗിക്കുന്നു. പാകമാകാത്ത കായയുടെ നീര് പനി, ചുമ എന്നിവ അകറ്റാനും രക്തസമ്മര്*ദ്ദം കുറയ്ക്കാനും സഹായകമാണ്.

Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •