Adventure of Omanakuttan
Page 49 of 49 FirstFirst ... 39474849
Results 481 to 489 of 489

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #481
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  86,067

  Default

  കറിച്ചട്ടിയിലെ തറവാടികൾ

  Tuesday 20 June 2017 12:15 PM IST by ജോബി ജോസഫ്


  ഡിഎൽജി ബ്രീഡ് പന്നി


  മുന്നിലെ തീന്മേശയിൽ പാകം ചെയ്തു വച്ചിരിക്കുന്ന ഇറച്ചിക്കറിയെക്കുറിച്ച് നമുക്കെന്തറിയാം. എവിടെ, ഏതു ഫാമിൽ വളർന്ന മൃഗത്തിന്റേതാണ് ഈ ഇറച്ചി? വൃത്തിയുള്ള ഫാം ആയിരുന്നോ അത്? എന്തു ഭക്ഷണമാണ് ഈ മൃഗം കഴിച്ചിരുന്നത്? ആ ഭക്ഷണം എത്രമാത്രം സുരക്ഷിതവും പോഷകഗുണമുള്ളതുമായിരുന്നു? വളർച്ചാഘട്ടങ്ങളിൽ ആവശ്യമായ പ്രതിരോധ വാക്സിനുകൾ നൽകിയിരുന്നോ? എത്ര പ്രായമുണ്ടായിരുന്നു ഈ മൃഗത്തിന്? ശാസ്ത്രീയമായ രീതിയിൽ കശാപ്പു നടത്തി, ശരിയായ ഫ്രീസിങ് സാഹചര്യത്തിൽ സൂക്ഷിക്കപ്പെട്ട ഇറച്ചിയാണോ ഇത്? .... ആർക്കറിയാം..... !

  ഇന്ത്യയിലെ വൃത്തിഹീനമായ അറവുശാലകൾ എത്രയോ വട്ടം രാജ്യാന്തര മാധ്യമങ്ങളിലുൾപ്പെടെ വാർത്തയായിരിക്കുന്നു. നാം കഴിക്കുന്ന മൽസ്യമാംസാദികളിലെ മായത്തെയും മാലിന്യത്തെയും സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ മലയാള മാധ്യമങ്ങളും നൽകാറുണ്ട്. പച്ചക്കറികളിലെ വിഷാംശത്തിനെതിരെയുണ്ടായ പ്രചരണവും പ്രതിരോധവും മൽസ്യമാംസാദികളുടെ കാര്യത്തിലുണ്ടായിട്ടില്ല എന്നതാണു വാസ്തവം.  ഇതു തിരിച്ചറിഞ്ഞ് ഇന്ത്യയിൽ സമീപകാലത്ത് മാംസ സംസ്കരണമേഖലയിൽ ഒട്ടേറെ സ്റ്റാർട്ടപ്പുകൾ ഉയർന്നു വന്നിട്ടുണ്ട്. മൈസൂരു കേന്ദ്രമായുള്ള, മലയാളി ദമ്പതികളുടെ സംരംഭം ഡിഎൽജി ആണ് അവയിലൊന്ന്. റാഞ്ച് എന്ന ബ്രാൻഡിൽ വിപണിയിലെത്തുന്ന ട്രെയ്സബിൾ പന്നിയിറച്ചിയാണ് ഡിഎൽജിയുടെ മുഖ്യ ഉൽപന്നം.
  ട്രെയ്സബിൾ മീറ്റ് (traceable meat) അഥവാ, ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമുള്ള ഇറച്ചി എന്ന ആശയം വർഷങ്ങൾ മുമ്പേ യൂറോപ്പിലും അമേരിക്കയിലുമുള്ള മുൻനിര സംരംഭകർ പ്രായോഗികമാക്കിയതാണ്. പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ഈ വഴിക്കുള്ള ശ്രമം തുടങ്ങിവച്ചെങ്കിലും അതിനു വിപണിയിൽ ചലനമുണ്ടാക്കാനായില്ല.
  ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളിൽ മിക്കവാറും പച്ചക്കറിയെക്കാള്* മാംസാഹാരമാണെന്ന് നമുക്കറിയാം. ഊരും പേരുമുള്ള ട്രെയ്സബിൾ മീറ്റ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും ഇതുകൊണ്ടുതന്നെ.
  കേരളത്തിൽ, കോഴി, മൽസ്യവിപണിയില്* ഈ വഴിക്കുള്ള മാറ്റം വന്നുകഴിഞ്ഞു. തങ്ങൾ വിപണിയിലെത്തിക്കുന്ന കോഴിയിറച്ചിയുടെയും മൽസ്യത്തിന്റെയും ജീവചരിത്രം വെളിപ്പെടുത്താൻ തയാറുള്ള ഏതാനും മുൻനിര സംരംഭകരെങ്കിലും ഇന്നു കേരളത്തിലുണ്ട്. മാംസത്തിന്റെ കാര്യത്തിൽ പക്ഷേ ഇത്തരം ബ്രാൻഡുകൾ ഒന്നോ രണ്ടോ മാത്രം. ചുരുക്കത്തിൽ, മലയാളിയുടെ ഭക്ഷ്യശീലങ്ങളെ ഗുണകരമായി സ്വാധീനിക്കാവുന്നതും മികച്ച വിപണന സാധ്യതയുള്ളതുമായ ട്രെയ്സബിൾ മീറ്റിന്റെ വിപണി കേരളത്തില്* സംരംഭകരെ കാത്തിരിക്കുകയാണ്.
  വിപണിയെ റാഞ്ചാൻ റാഞ്ച്
  ട്വിങ്കിൾസഞ്ജിത് ദമ്പതിമാർ
  അമേരിക്കയിലെ സിലിക്കൺവാലിയിൽ ഐടി കമ്പനികൾ നടത്തിയിരുന്നവരാണ് കണ്ണൂർ സ്വദേശികളായ സഞ്ജിത്ട്വിങ്കിൾ ദമ്പതിമാർ. ഇരുവരെയും പക്ഷേ അമേരിക്ക കാര്യമായി പ്രലോഭിപ്പിച്ചില്ല. ഐടി ജീവിതത്തിന്റെ വിരസത വിട്ട് മറ്റെന്തെങ്കിലും സംരംഭം തുടങ്ങാം എന്നു ചിന്തിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് ഫാം ടൂറിസം. മൈസൂരുവിൽ നൂറേക്കർ സ്ഥലം വാങ്ങി ഫാം തുടങ്ങി. പശുവും ആടും പന്നിയും മുയലും നായ്ക്കളുമെല്ലാം ചേർന്ന മൃഗസമ്പത്ത്. പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും തണൽമരങ്ങളുടെയും സമൃദ്ധി. ടൂറിസ്റ്റുകൾക്കു താമസിക്കാൻ കോട്ടേജുകൾ. രണ്ടാം ഘട്ടത്തിൽ, ഏതെല്ലാം ഫാം ഫ്രഷ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാം എന്ന ആലോചനയായി. മാംസ സംസ്കരണരംഗത്തേക്കു കടക്കുന്നത് അങ്ങനെ.
  അമേരിക്കൻ ജീവിതത്തിനിടയിൽ കാര്യമായി ശ്രദ്ധിച്ച ഒന്നായിരുന്നു അവിടത്തെ മാംസവിഭവങ്ങളുടെ വൈവിധ്യമെന്നു സഞ്ജിത്. വിശേഷിച്ചും പോർക്കു വിഭവങ്ങൾ. ഏറ്റവും വൃത്തിയായ സാഹചര്യങ്ങളിൽ ഗുണമേന്മയിൽ നെല്ലിട വിട്ടുവീഴ്ചയില്ലാതെയാണ് ഓരോ വിഭവവും വിപണിയിലെത്തിക്കുന്നത്. അതേസമയം ഇന്ത്യയിലാവട്ടെ, ജനസംഖ്യയിൽ നല്ലൊരു ശതമാനവും മാംസാഹാരികളാണെങ്കിലും മാംസ സംസ്കരണത്തില്* ആധുനികീകരണം ഉണ്ടായിട്ടില്ല.
  എന്തുകൊണ്ട് ഈ മേഖലയിൽ കൈവച്ചുകൂടാ എന്ന് ആലോചിക്കുന്ന കാലത്താണ് മൃഗസംരക്ഷണ വിദഗ്ധനായ ഡോ.സി.പി. ഗോപകുമാറിനെ കണ്ടുമുട്ടുന്നത്. ഡിഎൽജിയുടെ മാനേജിങ് ഡയറക്ടറായി ഡോ. ഗോപകുമാറും സംരംഭത്തിന്റെ ഭാഗമായി. കേരള ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിന് പുത്തൂരിലെ പന്നിഫാം പൂട്ടേണ്ടി വന്നത് ഇക്കാലത്താണ്. യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്ത യോർക്*ഷെയർ, ലാൻഡ്റെയ്സ്, ഡ്യുറോക്ക് പന്നിയിനങ്ങളുടെ വംശഗുണമുള്ള ഒന്നാന്തരം പ്യുവർ ലൈൻ സ്റ്റോക്കായിരുന്നു പുത്തൂരിലേത്.
  വിദേശത്തുനിന്നു ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യാൻ നിയന്ത്രണങ്ങളുള്ളതിനാൽ ഈ സ്റ്റോക് ഏതാണ്ടു മുഴുവനായും സഞ്ജിത് വാങ്ങി. ഇവയുടെയെല്ലാം ജീവചരിത്രവിവരങ്ങൾ പക്ഷേ അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന സ്ഥിതിയിലായിരുന്നു. സിലിക്കൺ വാലിയിലെ ഐടി ബുദ്ധി വീണ്ടും ചടുലമായി. സ്റ്റോക്കിലെ ഓരോ പന്നിയുടെയും വംശാവലിയും ജീവചരിത്രവും അപ്പാടെ വിരൽത്തുമ്പിലെത്തുന്ന സോഫ്റ്റ്*വെയർ പ്രോഗ്രാമുകൾ സൃഷ്ടിക്കപ്പെട്ടു.
  ഇത്ര വിപുലവും വിശിഷ്ടവുമായ പന്നിശേഖരം കൈവന്നതോടെ കൂടുതൽ സാധ്യതകൾ തെളിഞ്ഞു. നല്ല വളര്*ച്ചാശേഷിയുള്ളതും കർഷകർക്കു ലാഭകരമാകുന്നതുമായ ഒരു ഇനത്തെ വികസിപ്പിച്ചെടുക്കുകയായിരുന്നു അവയിലൊന്ന്. രാജ്യാന്തരതലത്തിൽ പരിശീലനം നേടിയ വെറ്ററിനറി വിദഗ്ധർ ഒപ്പം ചേർന്നതോടെ മുപ്പതു കോടി രൂപയോളം മുതൽമുടക്കുള്ള പിഗറി യൂണിറ്റായി മാറി ഡിഎൽജിയുടേത്. ഡിഎൽജി പിഗറി സംരംഭത്തിന് ഇന്നു രണ്ടു കൈവഴികള്* മൈസൂരുവിൽ ബ്രീഡിങ് ഫാം, ബെംഗളൂരുവിൽ മാംസ സംസ്കരണശാല.
  മൈസൂരുവിലെ ബ്രീഡിങ് യൂണിറ്റ്
  നായ്ക്കളുടെ വിപണനമൂല്യ നിര്*ണയത്തില്* പ്രധാനമാണ് വംശഗുണം അഥവാ പെഡിഗ്രി. വാങ്ങുന്ന നായയുടെ കുലമഹിമ വെളിപ്പെടുത്തുന്ന രേഖകൾ, അച്ഛൻ, മുത്തച്ഛൻ, മുതുമുത്തച്ഛൻ തുടങ്ങിയവരുടെ വീര സാഹസിക കഥകൾ തുടങ്ങിയവയാണല്ലോ സന്തതികളുടെ വിപണിവില നിശ്ചയിക്കുക.
  പന്നിയുടെ കാര്യത്തിലും ഇതേ പെഡിഗ്രി തന്നെയാണ് തുറുപ്പുചീട്ടെന്ന് ഡോ. ഗോപകുമാർ. ഉപഭോക്താവിന് താന്* വാങ്ങുന്ന റാഞ്ച് പന്നിയിറച്ചിയുടെ ചരിത്രം അറിയണമെങ്കിൽ ഡിഎൽജി അതു നൽകും. നിലവിൽ പത്തു പന്നികൾ ഉൾപ്പെടുന്ന ഓരോ ബാച്ചായാണ് ഇറച്ചിയാവുന്നത്. ഉപഭോക്താവിന് തങ്ങൾ വാങ്ങിയത് ഏതു ബാച്ചിലെ പന്നികളുടെ ഇറച്ചിയാണ്, ബാച്ചിലെ ഓരോ പന്നിയുടെയും ഇനം, ജനനത്തീയതി, വളർച്ച, തൂക്കം, മെനു, നൽകിയ കുത്തിവയ്പുകൾ, കശാപ്പുചെയ്ത ദിവസം, എന്തിന്, ഓരോ പന്നിയുടെയും അച്ഛൻ, അമ്മ, അമ്മാവൻ, അമ്മായി എന്നിവരെക്കുറിച്ചുള്ള വിശദാംശങ്ങൾ വരെ ഡാറ്റാ ശേഖരത്തിലുണ്ടെന്ന് ഡോ. ഗോപകുമാർ.
  നിലവിൽ ഒരു ബാച്ചിൽനിന്നുള്ളവയുടെ ഇറച്ചിയാണ് ഒരു പായ്ക്കറ്റിൽ ഉണ്ടാവുകയെങ്കിൽ, സമീപഭാവിയിൽ ഒരു പന്നിയുടെ ഇറച്ചി മാത്രം ഒരു പായ്ക്കറ്റിൽ ഉൾപ്പെടുന്ന കൃത്യതയിലേക്ക് തങ്ങൾ മാറുകയാണെന്ന് സഞ്ജിത്. ഒരുപക്ഷേ അതോടെ ലോകത്തിൽ തന്നെ ഇത്രമാത്രം സൂക്ഷ്മമായി ഉറവിട വിവരം ലഭ്യമാക്കുന്ന ഏക വാണിജ്യ ഇറച്ചി ഉൽപാദകരായി തങ്ങൾ മാറുമെന്നും സഞ്ജിത്. ചില്ലറ വിപണിയിൽ ഇറച്ചിയും സോസേജുംപോലുള്ള റാഞ്ച് ഉൽപന്നങ്ങൾ ലഭ്യമാണെങ്കിലും താജ് ഉൾപ്പെടെ ഇന്ത്യയിലെ വൻകിട ഹോട്ടലുകളാണ് ഇന്ന് ബ്രാൻഡിന്റെ മുഖ്യ ഉപഭോക്താക്കൾ.
  ഇതേ കൃത്യത തന്നെയാണ് കർഷകർക്കു നൽകുന്ന ഡിഎൽജി ബ്രീഡ് പന്നിക്കുഞ്ഞുങ്ങളുടെ കാര്യത്തിലുമുള്ളത്. സോഫ്റ്റ്*വെയർ പ്രോഗ്രാമുകളുടെ സഹായത്താൽ മാതൃശേഖരത്തിന്റെ വംശാവലി കൃത്യമായി സൂക്ഷിക്കുന്നത് അടുത്ത ബന്ധുക്കൾ തമ്മില്* ക്രോസിങ് സംഭവിക്കാതിരിക്കാനും ഓരോ തലമുറയിലെ കുഞ്ഞുങ്ങളുടെയും ഗുണമേന്മ നിലനിർത്താനും സഹായിക്കുന്നു. ത്രീ വേ ക്രോസിങ് രീതിയിലൂടെ ഉൽപാദിപ്പിക്കുന്ന ഡിഎൽജി ബ്രീഡ് പന്നിക്കുഞ്ഞുങ്ങൾ 56 മാസങ്ങൾകൊണ്ട് 120 കിലോ തൂക്കമെത്തുന്നു. ഇറച്ചിയും കൊഴുപ്പും തമ്മിലുള്ള അനുപാതം കൃത്യമാവുന്നത് ഈ ഘട്ടത്തിലാണ്. 120 കിലോ കടന്നാൽ ഇറച്ചിയുടെ ഗുണമേന്മ കുറഞ്ഞു വരും. കൊഴുപ്പു ചിലയിടങ്ങളിൽ അടിഞ്ഞുകൂടും. ഇറച്ചിയുടെ മൃദുത്വവും രുചിയും നഷ്ടപ്പെടും. വൻകിട ഹോട്ടലുകളിലെ ഷെഫുമാർ ഗുണമേന്മയുടെ കാര്യത്തിൽ അൽപവും വീട്ടുവീഴ്ച ഇഷ്ടപ്പെടുന്നവരല്ല.  കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കർഷകർക്ക് ഡിഎൽജി തങ്ങളുടെ പന്നിക്കുഞ്ഞുങ്ങളെ ബൈബാക്ക് (തിരിച്ചെടുക്കൽ) വ്യവസ്ഥയിൽ ഒന്നിന് 5250 രൂപയ്ക്കു നൽകുന്നു. പരിപാലനം, തീറ്റക്രമം എന്നിവയുടെ കാര്യത്തിൽ കർശനമായ നിബന്ധനകളോടെ 75 ദിവസം പ്രായമെത്തിയ, 20 കിലോ തൂക്കം വരുന്ന കുഞ്ഞുങ്ങളെയാണ് കൈമാറുന്നത്. തിരിച്ചെടുക്കൽ പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ സംരംഭകർക്ക് തങ്ങളുടെ തന്നെ വെറ്ററിനറി വിദഗ്ധരുടെ മേൽനോട്ടത്തോടെ ബ്രീഡിങ് സ്റ്റോക് നൽകാനുള്ള പദ്ധതിയിലാണ് ഇപ്പോൾ ഡിഎൽജി. ട്രെയ്സബിൾ മീറ്റിനോട് കേരളത്തിലെ ഉപഭോക്തൃ സമൂഹം മികച്ച താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ ഉൽപന്നങ്ങളുടെ കാര്യത്തിലും കുഞ്ഞുങ്ങളുടെ വിപണനത്തിലും കേരളം ഒരുക്കുന്ന സാധ്യതകളിൽ ഡിഎൽജിക്ക് ശുഭപ്രതീക്ഷയാണുള്ളത്.

  വൻകിടക്കാർക്കു മാത്രമല്ല, ചെറുകിട സംരംഭകർക്കും കർഷകസംഘങ്ങൾക്കും പരീക്ഷിക്കാവുന്നതാണ് ട്രെയ്സബിൾ മീറ്റിന്റെ സംരംഭസാധ്യതകൾ. ഫാമുകൾ സുതാര്യമാകണം. ഇനിയുള്ള കാലം അതു കൂടിയേ തീരൂ, വിശേഷിച്ചും ഇറച്ചി, മീൻ എന്നിവയുടെ കാര്യത്തിൽ. വാങ്ങൽശേഷി കൂടിയ ഒരു ഉപഭോക്തൃ സമൂഹം, ഇന്ത്യയിൽ, വിശേഷിച്ചും കേരളത്തിൽ വളർന്നുവരുന്നു ഭക്ഷണത്തിലും ആരോഗ്യകാര്യങ്ങളിലും അതീവ ശ്രദ്ധയും ഉൽക്കണ്ഠയും പുലർത്തുന്ന മധ്യവർഗ സമൂഹം. അവർ തേടുന്നത് ഉറവിടവും ഗുണമേന്മയും ഉറപ്പു നൽകുന്ന ഭക്ഷ്യോൽപന്നങ്ങളാണ്. നമ്മുടെ കർഷകർക്കും കർഷകസംഘങ്ങൾക്കും ഈ സാഹചര്യം മുതലാക്കാവുന്നതേയുള്ളൂ.

 2. Sponsored Links
 3. #482
  FK Citizen sirius's Avatar
  Join Date
  Dec 2009
  Location
  Ernakulam
  Posts
  20,825

  Default

  Quote Originally Posted by BangaloreaN View Post
  കറിച്ചട്ടിയിലെ തറവാടികൾ

  Tuesday 20 June 2017 12:15 PM IST by ജോബി ജോസഫ്


  ഡിഎൽജി ബ്രീഡ് പന്നി


  മുന്നിലെ തീന്മേശയിൽ പാകം ചെയ്തു വച്ചിരിക്കുന്ന ഇറച്ചിക്കറിയെക്കുറിച്ച് നമുക്കെന്തറിയാം. എവിടെ, ഏതു ഫാമിൽ വളർന്ന മൃഗത്തിന്റേതാണ് ഈ ഇറച്ചി? വൃത്തിയുള്ള ഫാം ആയിരുന്നോ അത്? എന്തു ഭക്ഷണമാണ് ഈ മൃഗം കഴിച്ചിരുന്നത്? ആ ഭക്ഷണം എത്രമാത്രം സുരക്ഷിതവും പോഷകഗുണമുള്ളതുമായിരുന്നു? വളർച്ചാഘട്ടങ്ങളിൽ ആവശ്യമായ പ്രതിരോധ വാക്സിനുകൾ നൽകിയിരുന്നോ? എത്ര പ്രായമുണ്ടായിരുന്നു ഈ മൃഗത്തിന്? ശാസ്ത്രീയമായ രീതിയിൽ കശാപ്പു നടത്തി, ശരിയായ ഫ്രീസിങ് സാഹചര്യത്തിൽ സൂക്ഷിക്കപ്പെട്ട ഇറച്ചിയാണോ ഇത്? .... ആർക്കറിയാം..... !

  ഇന്ത്യയിലെ വൃത്തിഹീനമായ അറവുശാലകൾ എത്രയോ വട്ടം രാജ്യാന്തര മാധ്യമങ്ങളിലുൾപ്പെടെ വാർത്തയായിരിക്കുന്നു. നാം കഴിക്കുന്ന മൽസ്യമാംസാദികളിലെ മായത്തെയും മാലിന്യത്തെയും സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ മലയാള മാധ്യമങ്ങളും നൽകാറുണ്ട്. പച്ചക്കറികളിലെ വിഷാംശത്തിനെതിരെയുണ്ടായ പ്രചരണവും പ്രതിരോധവും മൽസ്യമാംസാദികളുടെ കാര്യത്തിലുണ്ടായിട്ടില്ല എന്നതാണു വാസ്തവം.  ഇതു തിരിച്ചറിഞ്ഞ് ഇന്ത്യയിൽ സമീപകാലത്ത് മാംസ സംസ്കരണമേഖലയിൽ ഒട്ടേറെ സ്റ്റാർട്ടപ്പുകൾ ഉയർന്നു വന്നിട്ടുണ്ട്. മൈസൂരു കേന്ദ്രമായുള്ള, മലയാളി ദമ്പതികളുടെ സംരംഭം ഡിഎൽജി ആണ് അവയിലൊന്ന്. റാഞ്ച് എന്ന ബ്രാൻഡിൽ വിപണിയിലെത്തുന്ന ട്രെയ്സബിൾ പന്നിയിറച്ചിയാണ് ഡിഎൽജിയുടെ മുഖ്യ ഉൽപന്നം.
  ട്രെയ്സബിൾ മീറ്റ് (traceable meat) അഥവാ, ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമുള്ള ഇറച്ചി എന്ന ആശയം വർഷങ്ങൾ മുമ്പേ യൂറോപ്പിലും അമേരിക്കയിലുമുള്ള മുൻനിര സംരംഭകർ പ്രായോഗികമാക്കിയതാണ്. പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ഈ വഴിക്കുള്ള ശ്രമം തുടങ്ങിവച്ചെങ്കിലും അതിനു വിപണിയിൽ ചലനമുണ്ടാക്കാനായില്ല.
  ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളിൽ മിക്കവാറും പച്ചക്കറിയെക്കാള്* മാംസാഹാരമാണെന്ന് നമുക്കറിയാം. ഊരും പേരുമുള്ള ട്രെയ്സബിൾ മീറ്റ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും ഇതുകൊണ്ടുതന്നെ.
  കേരളത്തിൽ, കോഴി, മൽസ്യവിപണിയില്* ഈ വഴിക്കുള്ള മാറ്റം വന്നുകഴിഞ്ഞു. തങ്ങൾ വിപണിയിലെത്തിക്കുന്ന കോഴിയിറച്ചിയുടെയും മൽസ്യത്തിന്റെയും ജീവചരിത്രം വെളിപ്പെടുത്താൻ തയാറുള്ള ഏതാനും മുൻനിര സംരംഭകരെങ്കിലും ഇന്നു കേരളത്തിലുണ്ട്. മാംസത്തിന്റെ കാര്യത്തിൽ പക്ഷേ ഇത്തരം ബ്രാൻഡുകൾ ഒന്നോ രണ്ടോ മാത്രം. ചുരുക്കത്തിൽ, മലയാളിയുടെ ഭക്ഷ്യശീലങ്ങളെ ഗുണകരമായി സ്വാധീനിക്കാവുന്നതും മികച്ച വിപണന സാധ്യതയുള്ളതുമായ ട്രെയ്സബിൾ മീറ്റിന്റെ വിപണി കേരളത്തില്* സംരംഭകരെ കാത്തിരിക്കുകയാണ്.
  വിപണിയെ റാഞ്ചാൻ റാഞ്ച്
  ട്വിങ്കിൾ–സഞ്ജിത് ദമ്പതിമാർ
  അമേരിക്കയിലെ സിലിക്കൺവാലിയിൽ ഐടി കമ്പനികൾ നടത്തിയിരുന്നവരാണ് കണ്ണൂർ സ്വദേശികളായ സഞ്ജിത്–ട്വിങ്കിൾ ദമ്പതിമാർ. ഇരുവരെയും പക്ഷേ അമേരിക്ക കാര്യമായി പ്രലോഭിപ്പിച്ചില്ല. ഐടി ജീവിതത്തിന്റെ വിരസത വിട്ട് മറ്റെന്തെങ്കിലും സംരംഭം തുടങ്ങാം എന്നു ചിന്തിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് ഫാം ടൂറിസം. മൈസൂരുവിൽ നൂറേക്കർ സ്ഥലം വാങ്ങി ഫാം തുടങ്ങി. പശുവും ആടും പന്നിയും മുയലും നായ്ക്കളുമെല്ലാം ചേർന്ന മൃഗസമ്പത്ത്. പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും തണൽമരങ്ങളുടെയും സമൃദ്ധി. ടൂറിസ്റ്റുകൾക്കു താമസിക്കാൻ കോട്ടേജുകൾ. രണ്ടാം ഘട്ടത്തിൽ, ഏതെല്ലാം ഫാം ഫ്രഷ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാം എന്ന ആലോചനയായി. മാംസ സംസ്കരണരംഗത്തേക്കു കടക്കുന്നത് അങ്ങനെ.
  അമേരിക്കൻ ജീവിതത്തിനിടയിൽ കാര്യമായി ശ്രദ്ധിച്ച ഒന്നായിരുന്നു അവിടത്തെ മാംസവിഭവങ്ങളുടെ വൈവിധ്യമെന്നു സഞ്ജിത്. വിശേഷിച്ചും പോർക്കു വിഭവങ്ങൾ. ഏറ്റവും വൃത്തിയായ സാഹചര്യങ്ങളിൽ ഗുണമേന്മയിൽ നെല്ലിട വിട്ടുവീഴ്ചയില്ലാതെയാണ് ഓരോ വിഭവവും വിപണിയിലെത്തിക്കുന്നത്. അതേസമയം ഇന്ത്യയിലാവട്ടെ, ജനസംഖ്യയിൽ നല്ലൊരു ശതമാനവും മാംസാഹാരികളാണെങ്കിലും മാംസ സംസ്കരണത്തില്* ആധുനികീകരണം ഉണ്ടായിട്ടില്ല.
  എന്തുകൊണ്ട് ഈ മേഖലയിൽ കൈവച്ചുകൂടാ എന്ന് ആലോചിക്കുന്ന കാലത്താണ് മൃഗസംരക്ഷണ വിദഗ്ധനായ ഡോ.സി.പി. ഗോപകുമാറിനെ കണ്ടുമുട്ടുന്നത്. ഡിഎൽജിയുടെ മാനേജിങ് ഡയറക്ടറായി ഡോ. ഗോപകുമാറും സംരംഭത്തിന്റെ ഭാഗമായി. കേരള ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിന് പുത്തൂരിലെ പന്നിഫാം പൂട്ടേണ്ടി വന്നത് ഇക്കാലത്താണ്. യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്ത യോർക്*ഷെയർ, ലാൻഡ്റെയ്സ്, ഡ്യുറോക്ക് പന്നിയിനങ്ങളുടെ വംശഗുണമുള്ള ഒന്നാന്തരം പ്യുവർ ലൈൻ സ്റ്റോക്കായിരുന്നു പുത്തൂരിലേത്.
  വിദേശത്തുനിന്നു ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യാൻ നിയന്ത്രണങ്ങളുള്ളതിനാൽ ഈ സ്റ്റോക് ഏതാണ്ടു മുഴുവനായും സഞ്ജിത് വാങ്ങി. ഇവയുടെയെല്ലാം ജീവചരിത്രവിവരങ്ങൾ പക്ഷേ അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന സ്ഥിതിയിലായിരുന്നു. സിലിക്കൺ വാലിയിലെ ഐടി ബുദ്ധി വീണ്ടും ചടുലമായി. സ്റ്റോക്കിലെ ഓരോ പന്നിയുടെയും വംശാവലിയും ജീവചരിത്രവും അപ്പാടെ വിരൽത്തുമ്പിലെത്തുന്ന സോഫ്റ്റ്*വെയർ പ്രോഗ്രാമുകൾ സൃഷ്ടിക്കപ്പെട്ടു.
  ഇത്ര വിപുലവും വിശിഷ്ടവുമായ പന്നിശേഖരം കൈവന്നതോടെ കൂടുതൽ സാധ്യതകൾ തെളിഞ്ഞു. നല്ല വളര്*ച്ചാശേഷിയുള്ളതും കർഷകർക്കു ലാഭകരമാകുന്നതുമായ ഒരു ഇനത്തെ വികസിപ്പിച്ചെടുക്കുകയായിരുന്നു അവയിലൊന്ന്. രാജ്യാന്തരതലത്തിൽ പരിശീലനം നേടിയ വെറ്ററിനറി വിദഗ്ധർ ഒപ്പം ചേർന്നതോടെ മുപ്പതു കോടി രൂപയോളം മുതൽമുടക്കുള്ള പിഗറി യൂണിറ്റായി മാറി ഡിഎൽജിയുടേത്. ഡിഎൽജി പിഗറി സംരംഭത്തിന് ഇന്നു രണ്ടു കൈവഴികള്*– മൈസൂരുവിൽ ബ്രീഡിങ് ഫാം, ബെംഗളൂരുവിൽ മാംസ സംസ്കരണശാല.
  മൈസൂരുവിലെ ബ്രീഡിങ് യൂണിറ്റ്
  നായ്ക്കളുടെ വിപണനമൂല്യ നിര്*ണയത്തില്* പ്രധാനമാണ് വംശഗുണം അഥവാ പെഡിഗ്രി. വാങ്ങുന്ന നായയുടെ കുലമഹിമ വെളിപ്പെടുത്തുന്ന രേഖകൾ, അച്ഛൻ, മുത്തച്ഛൻ, മുതുമുത്തച്ഛൻ തുടങ്ങിയവരുടെ വീര സാഹസിക കഥകൾ തുടങ്ങിയവയാണല്ലോ സന്തതികളുടെ വിപണിവില നിശ്ചയിക്കുക.
  പന്നിയുടെ കാര്യത്തിലും ഇതേ പെഡിഗ്രി തന്നെയാണ് തുറുപ്പുചീട്ടെന്ന് ഡോ. ഗോപകുമാർ. ഉപഭോക്താവിന് താന്* വാങ്ങുന്ന റാഞ്ച് പന്നിയിറച്ചിയുടെ ചരിത്രം അറിയണമെങ്കിൽ ഡിഎൽജി അതു നൽകും. നിലവിൽ പത്തു പന്നികൾ ഉൾപ്പെടുന്ന ഓരോ ബാച്ചായാണ് ഇറച്ചിയാവുന്നത്. ഉപഭോക്താവിന് തങ്ങൾ വാങ്ങിയത് ഏതു ബാച്ചിലെ പന്നികളുടെ ഇറച്ചിയാണ്, ബാച്ചിലെ ഓരോ പന്നിയുടെയും ഇനം, ജനനത്തീയതി, വളർച്ച, തൂക്കം, മെനു, നൽകിയ കുത്തിവയ്പുകൾ, കശാപ്പുചെയ്ത ദിവസം, എന്തിന്, ഓരോ പന്നിയുടെയും അച്ഛൻ, അമ്മ, അമ്മാവൻ, അമ്മായി എന്നിവരെക്കുറിച്ചുള്ള വിശദാംശങ്ങൾ വരെ ഡാറ്റാ ശേഖരത്തിലുണ്ടെന്ന് ഡോ. ഗോപകുമാർ.
  നിലവിൽ ഒരു ബാച്ചിൽനിന്നുള്ളവയുടെ ഇറച്ചിയാണ് ഒരു പായ്ക്കറ്റിൽ ഉണ്ടാവുകയെങ്കിൽ, സമീപഭാവിയിൽ ഒരു പന്നിയുടെ ഇറച്ചി മാത്രം ഒരു പായ്ക്കറ്റിൽ ഉൾപ്പെടുന്ന കൃത്യതയിലേക്ക് തങ്ങൾ മാറുകയാണെന്ന് സഞ്ജിത്. ഒരുപക്ഷേ അതോടെ ലോകത്തിൽ തന്നെ ഇത്രമാത്രം സൂക്ഷ്മമായി ഉറവിട വിവരം ലഭ്യമാക്കുന്ന ഏക വാണിജ്യ ഇറച്ചി ഉൽപാദകരായി തങ്ങൾ മാറുമെന്നും സഞ്ജിത്. ചില്ലറ വിപണിയിൽ ഇറച്ചിയും സോസേജുംപോലുള്ള റാഞ്ച് ഉൽപന്നങ്ങൾ ലഭ്യമാണെങ്കിലും താജ് ഉൾപ്പെടെ ഇന്ത്യയിലെ വൻകിട ഹോട്ടലുകളാണ് ഇന്ന് ബ്രാൻഡിന്റെ മുഖ്യ ഉപഭോക്താക്കൾ.
  ഇതേ കൃത്യത തന്നെയാണ് കർഷകർക്കു നൽകുന്ന ഡിഎൽജി ബ്രീഡ് പന്നിക്കുഞ്ഞുങ്ങളുടെ കാര്യത്തിലുമുള്ളത്. സോഫ്റ്റ്*വെയർ പ്രോഗ്രാമുകളുടെ സഹായത്താൽ മാതൃശേഖരത്തിന്റെ വംശാവലി കൃത്യമായി സൂക്ഷിക്കുന്നത് അടുത്ത ബന്ധുക്കൾ തമ്മില്* ക്രോസിങ് സംഭവിക്കാതിരിക്കാനും ഓരോ തലമുറയിലെ കുഞ്ഞുങ്ങളുടെയും ഗുണമേന്മ നിലനിർത്താനും സഹായിക്കുന്നു. ത്രീ വേ ക്രോസിങ് രീതിയിലൂടെ ഉൽപാദിപ്പിക്കുന്ന ഡിഎൽജി ബ്രീഡ് പന്നിക്കുഞ്ഞുങ്ങൾ 5–6 മാസങ്ങൾകൊണ്ട് 120 കിലോ തൂക്കമെത്തുന്നു. ഇറച്ചിയും കൊഴുപ്പും തമ്മിലുള്ള അനുപാതം കൃത്യമാവുന്നത് ഈ ഘട്ടത്തിലാണ്. 120 കിലോ കടന്നാൽ ഇറച്ചിയുടെ ഗുണമേന്മ കുറഞ്ഞു വരും. കൊഴുപ്പു ചിലയിടങ്ങളിൽ അടിഞ്ഞുകൂടും. ഇറച്ചിയുടെ മൃദുത്വവും രുചിയും നഷ്ടപ്പെടും. വൻകിട ഹോട്ടലുകളിലെ ഷെഫുമാർ ഗുണമേന്മയുടെ കാര്യത്തിൽ അൽപവും വീട്ടുവീഴ്ച ഇഷ്ടപ്പെടുന്നവരല്ല.  കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കർഷകർക്ക് ഡിഎൽജി തങ്ങളുടെ പന്നിക്കുഞ്ഞുങ്ങളെ ബൈബാക്ക് (തിരിച്ചെടുക്കൽ) വ്യവസ്ഥയിൽ ഒന്നിന് 5250 രൂപയ്ക്കു നൽകുന്നു. പരിപാലനം, തീറ്റക്രമം എന്നിവയുടെ കാര്യത്തിൽ കർശനമായ നിബന്ധനകളോടെ 75 ദിവസം പ്രായമെത്തിയ, 20 കിലോ തൂക്കം വരുന്ന കുഞ്ഞുങ്ങളെയാണ് കൈമാറുന്നത്. തിരിച്ചെടുക്കൽ പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ സംരംഭകർക്ക് തങ്ങളുടെ തന്നെ വെറ്ററിനറി വിദഗ്ധരുടെ മേൽനോട്ടത്തോടെ ബ്രീഡിങ് സ്റ്റോക് നൽകാനുള്ള പദ്ധതിയിലാണ് ഇപ്പോൾ ഡിഎൽജി. ട്രെയ്സബിൾ മീറ്റിനോട് കേരളത്തിലെ ഉപഭോക്തൃ സമൂഹം മികച്ച താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ ഉൽപന്നങ്ങളുടെ കാര്യത്തിലും കുഞ്ഞുങ്ങളുടെ വിപണനത്തിലും കേരളം ഒരുക്കുന്ന സാധ്യതകളിൽ ഡിഎൽജിക്ക് ശുഭപ്രതീക്ഷയാണുള്ളത്.

  വൻകിടക്കാർക്കു മാത്രമല്ല, ചെറുകിട സംരംഭകർക്കും കർഷകസംഘങ്ങൾക്കും പരീക്ഷിക്കാവുന്നതാണ് ട്രെയ്സബിൾ മീറ്റിന്റെ സംരംഭസാധ്യതകൾ. ഫാമുകൾ സുതാര്യമാകണം. ഇനിയുള്ള കാലം അതു കൂടിയേ തീരൂ, വിശേഷിച്ചും ഇറച്ചി, മീൻ എന്നിവയുടെ കാര്യത്തിൽ. വാങ്ങൽശേഷി കൂടിയ ഒരു ഉപഭോക്തൃ സമൂഹം, ഇന്ത്യയിൽ, വിശേഷിച്ചും കേരളത്തിൽ വളർന്നുവരുന്നു – ഭക്ഷണത്തിലും ആരോഗ്യകാര്യങ്ങളിലും അതീവ ശ്രദ്ധയും ഉൽക്കണ്ഠയും പുലർത്തുന്ന മധ്യവർഗ സമൂഹം. അവർ തേടുന്നത് ഉറവിടവും ഗുണമേന്മയും ഉറപ്പു നൽകുന്ന ഭക്ഷ്യോൽപന്നങ്ങളാണ്. നമ്മുടെ കർഷകർക്കും കർഷകസംഘങ്ങൾക്കും ഈ സാഹചര്യം മുതലാക്കാവുന്നതേയുള്ളൂ.
  Nalla nice aayittu clean cheythu vrithi aayi undaakunna pork inu nalla kidu taste aanu...... I always prefer pork over mutton...

  But the prashnam, ee details aanu.....

  Pandu veetil vaykkunnu MPI ninnu vaangichondu vaana... ippo vaykaarilla
  FK AVENGERS

 4. #483
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  86,067

  Default

  പനിക്കൂര്*ക്കയുടെ ഔഷധ ഗുണങ്ങള്*


  വര്*ഷം മുഴുവന്* നിലനില്*ക്കുന്ന ഔഷധിയാണ് പനിക്കൂര്*ക്ക
  ണ്ടൊക്കെ തറവാട് വീടുകളുടെ മുറ്റത്തിനരികില്* അലങ്കരിച്ചിരുന്ന സസ്യമായിരുന്നു പനിക്കൂര്*ക്ക. കുട്ടികള്*ക്ക് ഒരു മൃതസഞ്ജീവനിപോലെ എല്ലാരോഗത്തിനുമുള്ള ഒറ്റമൂലിയായിരുന്നു അത്. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്*ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായിരുന്നു പനിക്കൂര്*ക്ക. ദഹനശക്തിക്കും ഉപയോഗിച്ചിരുന്നു. കുട്ടികളിലുണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്*നങ്ങള്*ക്കും പ്രതിവിധികൂടിയാണ് ഈ സസ്യം.
  മലയാളികള്* കഞ്ഞിക്കൂര്*ക്ക എന്ന് വിവക്ഷിക്കുന്ന ഇതിന് സംസ്*കൃതത്തില്* പാഷാണമേദം, പര്*ണയവനി, പാഷാണഭേദി എന്നിങ്ങനെയും ഹിന്ദി, ബംഗാളിഭാഷകളില്* പഥര്*ചൂര്* എന്നും തമിഴില്* കര്*പ്പൂരവല്ലിയെന്നും പറഞ്ഞുവരുന്നു. ഇന്ത്യന്* റോക്ക് ഫോയിലെന്ന് ആംഗലേയത്തില്* പറയുന്ന ഇത് അഡ്*ജെറാന്* എന്നും അറിയപ്പെടുന്നുണ്ട്.
  പ്ലാനേറ്റേ സാമ്രാജ്യത്തിലെ പ്ലെക്ട്രാന്തസ് ജനുസ്സില്*പ്പെട്ട ലാമിയേസിയേ കുടുംബക്കാരനാണ് കോളിയസ് അരോമാറ്റിക്കസ് എന്ന ശാസ്ത്രനാമമുള്ള നമ്മുടെ പനിക്കുര്*ക്ക. ഏകദേശം 30-40 സെമീ ഉയരത്തിനപ്പുറത്തേക്ക് വളരാത്ത, കുറഞ്ഞ തോതില്* പടര്*ന്നു വളരുന്ന സ്വഭാവം കാണിക്കുന്ന വര്*ഷം മുഴുവന്* നിലനില്*ക്കുന്ന ഔഷധിയാണിത്. ഇലകളിലും തണ്ടിലും നിറയെ നേരത്ത ലോമികകള്* കണ്ടുവരുന്നു.
  അധികവും ലൗ ചിഹ്നത്തിന്റെ ആകൃതിയിലാണ് ഇലകള്* കണ്ടുവരുന്നത്. ചുരുക്കം ചിലയിടങ്ങളില്* വൃത്താകാരവും കാണാറുണ്ട്. ഇലകള്*ക്ക് 8 സെമീ നീളവും 5 സെന്റീ മീറ്ററില്* കൂടുതല്* വീതിയുമുണ്ടാകും. അനവധി ശാഖകളായി പൊട്ടിപ്പൊട്ടിയാണ് വളരുക. ശാഖകളുടെ അറ്റത്ത് പൂക്കള്* കുലകളായി കാണപ്പെടുന്നു. ചെറിയ പൂക്കള്*ക്ക് പര്*പ്പിള്* നിറമായിരിക്കും. ചെടിയുടെ ഇളംതലകളാണ് നുള്ളിയെടുത്ത് ഉപയോഗിക്കുന്നത്. തലനുള്ളിക്കഴിഞ്ഞാല്* ഇലകള്*ക്കിടയില്*നിന്ന് പുതു തലകള്* ഉണ്ടായിവരും. തണ്ടും ഇലകളുമാണ് ഔഷധമായി ഉപയോഗിക്കുന്നത്.
  പണ്ട് നമ്മുടെ വീട്ടുവളപ്പിലെ പ്രധാന ഔഷധസസ്യമായിരുന്ന കഞ്ഞിക്കൂര്*ക്കയുടെ ആയുര്*വേദപരവും ശാസ്ത്രീയവും വ്യാവസായികവുമായുമുള്ള മൂല്യങ്ങള്* മനസ്സിലാക്കിയ കാര്*ഷികലോകം അതിനെ വ്യാവസായികമായി കൃഷിചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ദേശീയ മിഷന്* ഫോര്* മെഡിസിനല്* പ്ലാന്റ്*സിന്റെ സഹായത്തോടെയാണിതിന് തുടക്കം.
  കൃഷിരീതി

  നമ്മുടെ പുരയിടങ്ങളില്* തണ്ടുകള്* ഒടിച്ചു നട്ടാണ് പുതിയത് മുളപ്പിക്കുന്നത്*. ചെടിയുടെ തണ്ടുകള്*ക്ക് വെള്ളകലര്*ന്ന പച്ചനിറമോ പര്*പ്പിള്* നിറം കലര്*ന്ന പച്ചനിറമോ ആയിരിക്കും. ചാണകവും ഗോമൂത്രം നേര്*പ്പിച്ചതുമാണ് വളമായി നല്*കാവുന്നത്. കടലപ്പിണ്ണാക്ക് കുതിര്*ത്ത് നേര്*പ്പിച്ചൊഴിച്ചുകൊടുക്കുന്നതും നല്ലതാണ്.
  നന്നായി അടിവളം ചേര്*ത്ത മണ്ണിലേക്ക് തണ്ടുകള്* പറിച്ചുനട്ട് വളര്*ത്തിയെടുക്കാം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. പതിനഞ്ചു ദിവസം കൂടുമ്പോള്* ചാണകപ്പൊടി അടിയില്* വിതറി മണ്ണ് കൂട്ടിക്കൊടുക്കാം. ചെടി തഴച്ചുവളരാന്* യൂറിയയും നല്*കാറുണ്ട്. ചെടിയുടെ ചുവട്ടില്*വെള്ളം കെട്ടിനില്*ക്കരുത്. അങ്ങനെ നിന്നാല്* ചെടി മൊത്തം ചീഞ്ഞുപോവും. വേനല്*ക്കാലത്ത് ഒരു ദിവസം ഇടവിട്ട് നനയ്ക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്* മുരട്ടില്* മണ്ണ് കൂട്ടിക്കൊടുക്കണം.
  നല്ല പ്രതിരോധശേഷിയുള്ള ചെടിയാണ് പനിക്കൂര്*ക്ക. എന്നാലും ചിലപ്പോള്* ചില ചെടികള്*ക്ക് രോഗങ്ങള്* വരാറുണ്ട്. കീടങ്ങള്* ഇവയെ സാധാരണഗതിയില്* ആക്രമിക്കാറില്ല. വേരുചീയലാണ് പ്രധാനമായും കണ്ടുവരുന്ന രോഗം. തടത്തില്* കൂടുതല്* വെള്ളം നിര്*ത്താതിരിക്കലാണ് പ്രതിവിധി.

  ഔഷധഗുണവും ഉപയോഗവും
  കുട്ടികളുള്ള വീട്ടില്* ഒരു മുരട് പനിക്കൂര്*ക്ക നിര്*ബന്ധമായിരുന്നു. കാര്*വക്രോള്* എന്ന രാസവസ്തുവുള്ള ബാഷ്പശീല തൈലമാണ് ഇതില്* പ്രധാനമായും അടങ്ങിയിരിക്കുന്നത്. സിര്*സിമാരിറ്റിന്*, സിറ്റോസ്*റ്റൈറോള്*, ഗഌക്കോസൈഡ്, ഒലിയാനോലിക്, ഡിഹൈഡ്രോക്*സി ഒലീന്*, പാമോലിക്, ടോര്*മെന്റിക്, ക്രേറ്റീജനിക് എന്നിവ ഇവയില്* അടങ്ങിയിരിക്കുന്നു.
  മൂത്രവിരേചിയായ ഇത് മൂത്രവസ്തിയെ ശുദ്ധമായി സംരക്ഷിക്കുന്നു. വെള്ളപോക്കിനെ ശമിപ്പിക്കാനും ഇത് സഹായകമാണ്. കുട്ടികള്*ക്കുണ്ടാകുന്ന വിവിധരോഗങ്ങള്*ക്ക് ശമനം നല്*കുന്നതാണ് പനിക്കൂര്*ക്കയുടെ ഇല. ഇതിന്റെ ഇല ചൂടാക്കി ഞെക്കിപ്പിഴിഞ്ഞെടുത്ത നീര് മൂന്നുനേരം മൂന്നുദിവസമായാണ് കുഞ്ഞുങ്ങള്*ക്ക് നല്*കുന്നത്. വയറിളക്കാന്* ത്രിഫലയുടെ കൂടെ ഇതിന്റെ ഇല അരച്ചത് കഴിച്ചാല്* കൃമി മുഴുവനും പുറത്തുപോവും.
  ഗ്രഹണിരോഗത്തിന് മറ്റ് ആഹാരങ്ങളുടെ കൂടെ ഇതിന്റെ ഇല അല്പാല്പം ചേര്*ത്ത് കഴിച്ചാല്* മതി.. പണ്ട്* കോളറ രോഗം ശമിക്കുന്നതിന് പനിക്കൂര്*ക്കയുടെ ഇലചേര്*ത്ത വെള്ളം തിളപ്പിച്ചാറ്റി കഴിക്കുമായിരുന്നു.
  ലോകവ്യാപകമായി ഇതിന്റെ ഗുണങ്ങളെക്കുറിച്ച് ഒട്ടേറെ ഗവേഷണങ്ങള്* നടന്നുവരുന്നു. ആയുര്*വേദത്തില്* വലിയ രാസ്*നാദിക്കഷായം, വാകാദിതൈലം, ഗോപിചന്ദനാദിഗുളിക, പുളിലേഹ്യം എന്നിവയില്* പനിക്കൂര്*ക്ക ചേര്*ക്കാറുണ്ട്. ഇതിലടങ്ങിയിരിക്കുന്ന കാര്*വക്രോള്* നല്ലൊരു ആന്റി ബയോട്ടിക്കാണ്. ഇനി മുതല്* പറിച്ചുമാറ്റിയ പനിക്കൂര്*ക്ക നട്ടുവളര്*ത്താന്* തുടങ്ങാം.

 5. Likes firecrown liked this post
 6. #484
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  86,067

  Default

  'അരി തരാം, പക്ഷെ വരയാടിനെ സംരക്ഷിക്കണം'

  അരി നല്*കാന്* കേന്ദ്രം സമ്മതിച്ചു. അതോടൊപ്പം ഇരവികുളം വന്യമൃഗ സങ്കേതത്തിന്റെ പിറവിയും ഉറപ്പായി. 1975ല്* അങ്ങനെ വരയാട് സ്വര്*ഗഭൂമി പിറന്നു.

  #  വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കാന്* രൂപികൃതമായ ഇരവികുളം വന്യമൃഗ സങ്കേതത്തിന്റെ പിറവി എങ്ങനെയാണ്?
  കണ്ണെഞ്ചിപ്പിക്കുന്ന പൂല്*മേടുകള്* നിറഞ്ഞതാണ് മൂന്നാറിനു സമീപമുള്ള ഇരവിക്കുളം. വരയാടുകള്*ക്ക് ഏറ്റവും ആനുയോജ്യ ആവാസവ്യവസ്ഥ. ദക്ഷിണേന്ത്യയിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന ആനമുടി ഇവിടെയാണ്.
  വരയാടുകളുടെ സ്വര്*ഗഭൂമിയായ ഇരവിക്കുളം വന്യമൃഗ സങ്കേതത്തിന്റെ പിറവിയ്ക്കു പിന്നില്* ഒരു കഥയുണ്ട്. പ്രകൃതിക്കും വന്യമൃഗങ്ങള്*ക്കും വേണ്ടി സ്വയം സമര്*പിച്ച ചില വ്യക്തികളുണ്ട്..
  1971 ല്* സ്വകാര്യ വനങ്ങള്* ദേശസാല്*ക്കരിച്ചുകൊണ്ട് കേരള സര്*ക്കാര്* നിയമനിര്*മ്മാണം നടത്തി. ഹൈക്കോടതിയും സുപ്രീം കോടതിയും ആത് ശരിവെച്ചു. പുല്*മേടുകള്* നിറഞ്ഞ മൂന്നാര്* ഭാഗത്തെ വനഭൂമി ഭൂരഹിതര്*ക്ക് നല്*കാനാണ് അന്നത്തെ എല്*ഡിഎഫ് സര്*ക്കാര്* തീരുമാനിച്ചത്.
  അതുവരെ കണ്ണന്* ദേവന്* തേയിലക്കമ്പനിയുടെ അധീനതയിലായിരുന്നു ഈ പുല്*മേടുകളും വനഭൂമിയും. ഇംഗ്ലീഷുകാരായ കണ്ണന്*ദേവന്* കമ്പനി മാനേജര്*മാര്* പ്രകൃതി സംരക്ഷകരായിരുന്നു. അവര്* വരയാടുകള്*ക്ക് പ്രത്യേക ശ്രദ്ധ നല്*കി. പശ്ചിമഘട്ടത്തില്* മാത്രം കണ്ടുവന്നിരുന്ന വരയാടുകള്* ഇരവികുളത്തായിരുന്നു കൂടുതലുണ്ടായിരുന്നത്. മൂന്നാറില്* നിന്ന് ഏഴ് കിലോമിറ്റര്* അകലെയുളള രാജമലയില്* വരയാടുകളെ തൊട്ടടുത്ത് കാണാന്* കഴിയുമായിരുന്നു.

  ദൃശ്യഭംഗിയുടെ പ്രതീകമായി നോക്കത്താത്ത ദൂരം പരന്നുകിടക്കുന്ന പുല്*മേടുകള്*ക്ക് എന്തു സംഭവിക്കും? സര്*ക്കാര്* ആത് ഭൂരഹിതര്*ക്ക് നല്*ക്കുമോ? അത് സംരക്ഷിക്കപ്പെട്ടാല്* മാത്രമേ വരയാടുകള്*ക്ക് നിലനില്*പ്പുളളു.
  ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി സംരക്ഷകനായ ഡോ:എം.കെ രഞ്ജിത് സിങ്ങ് മുന്* കേന്ദ്ര വനംവകുപ്പ് സെക്രട്ടറിയാണ്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവര്*ക്കൊപ്പം ഒരുമിച്ച് പ്രവര്*ത്തിച്ചിട്ടുണ്ട്. രഞ്ജിത് സിങ്ങിന്റെ ഏറ്റവും പുതിയ പുസ്തകമാണ് 'A Life with Wildlife'. ഇപ്പോള്* ഡല്*ഹിയില്* വിശ്രമജീവിതം നയിക്കുന്നു.

  അന്ന് കേന്ദ്രസര്*ക്കാരിന്റെ വനം വകുപ്പ് സെക്രട്ടറിയായിരുന്നത് സീനിയര്* ഐഎഎസ് ഉദ്യോഗസ്ഥന്* ഡോ: എം. കെ. രഞ്ജിത് സിങ്ങ് ആയിരുന്നു. വരയാടുകള്* സംരക്ഷിക്കപ്പെടണമെന്നായിരുന്നു കണ്ണന്* ദേവന്* തേയിലക്കമ്പനിയിലെ സീനിയര്* ഉദ്യോഗസ്ഥനും ഇംഗ്ഗീഷുകാരനുമായ ഗോള്*ഡ്*സ്*ബെറിയുടെയും മറ്റു സീനിയര്* ഉദ്യോഗസ്ഥരായ സമര്*സിങ്ങിന്റെയും കെ. എന്*. ചങ്കപ്പയുടെയും ഉറച്ച തീരുമാനം. അവര്* ഡല്*ഹിയിലുളള രഞ്ജിത് സിങ്ങുമായി ബന്ധപ്പെട്ടു.
  അന്ന് സംസ്ഥാന വനം വകുപ്പ് ചീഫ് കണ്*സര്*വേറ്റര്* ആയിരുന്നത് കെ. കെ നായര്* ആയിരുന്നു. കേരളത്തിന്റെ മേല്*ക്കൂര എന്ന് വിശേഷിപ്പെട്ടിരുന്ന ഇരവികുളത്തേയ്ക്ക് അന്ന് നടപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോട്ടോര്* ബൈക്കിലാണ് രജ്ജിത് സിങ്ങ് ഉദ്യോഗസ്ഥരോടൊപ്പം ഇവിടെയെത്തിയത്.

  അന്നത്തെ വനം-ഭക്ഷ്യമന്ത്രി ബേബിജോണിനെ നേരില്*കണ്ട് പുല്*മേടുകള്* സംരക്ഷിക്കേണ്ടതിനെക്കുറിച്ച് രഞ്ജിത് സിങ് സംസാരിച്ചു. കൂടെ വനംവകുപ്പിലെയും കണ്ണന്*ദേവന്* കമ്പനിയിലെയും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 3000 അടി ഉയരത്തിലുള്ള ഇരവികുളത്തെ പുല്*മേടുകള്*ക്ക് സമാനമായി ഇന്ന് വളരെ കുറച്ചു പുല്*മേടുകള്*മാത്രമേ ലോകത്തുള്ളൂ എന്ന് അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു.
  ''ഇവിടെ യാതൊരുവിധ കൃഷിയും പാടില്ല. പുല്*മേടുകളെ അത് നശിപ്പിക്കും. അവശേഷിക്കുന്ന വരയാടുകള്* പൈതൃക സ്വത്താണ്. അവയെ സംരക്ഷിക്കണം'' വരയാടുകളുടെ സംരക്ഷണത്തിനായി പുല്*മേടുകള്* നിലനിര്*ത്താന്* എല്ലാ സഹായങ്ങളും തങ്ങള്* വാഗ്ദാനം ചെയ്യുന്നതായി കണ്ണന്*ദേവന്* കമ്പനിക്കുവേണ്ടി ടോള്*ഡ്*സ്ബറിയും മന്ത്രിയോട് പറഞ്ഞു.
  ഡല്*ഹിയില്* തിരിച്ചെത്തിയ രഞ്ജിത്*സിങ് ഇക്കാര്യം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അറിയിച്ചു. അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോന് ഇന്ദിരാഗാന്ധി കത്തയച്ചു. ഇരവികുളത്തെ വന്യമൃഗ സങ്കേതമായി പ്രഖ്യാപിക്കണമെന്നായിരുന്നു അഭ്യര്*ഥന.

  അപ്പോഴാണ് കേരളത്തിന് കൂടുതല്* അരി ആവശ്യപ്പെട്ടുകൊണ്ട് ഭക്ഷ്യമന്ത്രി ബേബിജോണിന്റെ അഭ്യര്*ഥന കേന്ദ്രത്തിന് ലഭിക്കുന്നത്. അരി തരാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി ഷിന്*ഡെ കേരള ഭക്ഷ്യമന്ത്രിക്ക് ഉറപ്പു നല്*കി. പക്ഷേ, വരയാടുകളുടെ സംരക്ഷണത്തിനായി സംസ്ഥാന സര്*ക്കാര്* ശ്രമിക്കുമോ? അന്ന് കേന്ദ്ര വനം മന്ത്രാലയത്തിന്റെ അധികചുമതല കൂടി ഷിന്*ഡെയ്ക്ക് ഉണ്ടായിരുന്നു.
  ചര്*ച്ച നടക്കുമ്പോള്* രഞ്ജിത് സിങ്ങും സന്നിഹിതനായിരുന്നു. തീര്*ച്ചയായും അക്കാര്യം സംസ്ഥാനം പരിഗണിക്കുമെന്ന് ബേബിജോണ്* പറഞ്ഞു. അരിയും വരയാടും ഒന്നിച്ചു പോകാനുള്ള നിലയിലായി. അരി നല്*കാന്* കേന്ദ്രം സമ്മതിച്ചു. അതോടൊപ്പം ഇരവികുളം വന്യമൃഗ സങ്കേതത്തിന്റെ പിറവിയും ഉറപ്പായി.
  1975ല്* അങ്ങനെ വരയാട് സ്വര്*ഗഭൂമി പിറന്നു. 1978ല്* ദേശീയ ഉദ്യാനമായി (National Park) പ്രഖ്യാപിക്കപ്പെട്ടു. ഓരോ പന്ത്രണ്ട് വര്*ഷം കൂടുമ്പോഴും പൂക്കുന്ന നീലക്കുറിഞ്ഞി ഇനി 2018ല്* മൂന്നാര്* ഭാഗത്ത് പൂക്കും.

 7. #485

  Default

  Ushnamekhala (region between tropic of cancer and tropic of capricorn)....ee regionil ullavar pothuve unhealthy aayirikkum....life expectancy kuravu aanu....also soundaryavum kuravanu I think...north indians are more beautiful than south indians....north indayil janikkunna south indian kuttikalkkum nalla soudaryam aanu....it's because of the climatic conditions of this region....it has an effect on our health and beauty

  Huge fan of Lalettan!
  Ratings of last 5 Lalettan movies:
  * 1971 - 2.5/5
  * MVT - 2/5

  * Pulimurugan - 2/5
  * Oppam - 2.5/5
  * Kanal - 3.5/5


 8. #486
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  86,067

  Default

  Quote Originally Posted by firecrown View Post
  Ushnamekhala (region between tropic of cancer and tropic of capricorn)....ee regionil ullavar pothuve unhealthy aayirikkum....life expectancy kuravu aanu....also soundaryavum kuravanu I think...north indians are more beautiful than south indians....north indayil janikkunna south indian kuttikalkkum nalla soudaryam aanu....it's because of the climatic conditions of this region....it has an effect on our health and beauty
  Colour undu ennu parayunnathalle sheri, colour aanu soundaryam enna concept vechu chinthikkumpol aanu angane.

 9. #487
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  86,067

  Default

  ചക്കപ്പെരുമയിൽ പട്ടാളക്കോളനി

  വിപണനത്തിനു തയാറാക്കിയ ചക്ക ഉൽപന്നങ്ങൾ  കേരളത്തിലെ സാമാന്യജനത്തിന് ചക്കയൊരു സദ്യയാണ്. എന്തും എപ്പോഴും തയാറാക്കാനൊക്കുന്ന വിള. പായസമോ പലഹാരമോ ഉപ്പേരിയോ ശീതളപാനീയമോ എന്നുവേണ്ട, ബിരിയാണിവരെ തയാറാക്കാൻ ഈ ഒറ്റവിള മതി. തോന്നുമ്പോൾ തോന്നുംപോലെ വേഷംകെട്ടാനുള്ള ചക്കയുടെ കഴിവ് പ്രയോജനപ്പെടുത്തുന്ന ഒരു സഹകരണ സംഘമുണ്ട് തൃശൂർ ചാലക്കുടി അതിരപ്പിള്ളിക്കടുത്ത് വെറ്റിലപ്പാറയിൽ. ചക്കകൊണ്ട് ഒട്ടേറെ വിഭവങ്ങളുണ്ടാക്കി വിപണനം നടത്തുന്ന വിമുക്തഭട സഹകരണ സംഘം. സ്വന്തമായുള്ള 235 ഏക്കർ ബഹുവിളത്തോട്ടത്തിലെ ചക്കകൊണ്ടായിരുന്നു തുടക്കം. അത് തികയാതായപ്പോൾ അയൽസംസ്ഥാനങ്ങളിൽ നിന്നുവരെ ചക്കയെത്തിച്ചാണ് മൂല്യവർധനയുടെ സാധ്യതകൾ ഇവർ പ്രയോജനപ്പെടുത്തുന്നത്.


  ഐസ്ക്രീമുകളിലെ പുത്തൻതാരമായ ചക്ക ഐസ്ക്രീമിനു വേണ്ടിയുള്ള പൾപ്പ് ഉൽപാദനമാണ് പ്രധാനം. മൂത്തുപഴുത്ത ചക്കയിൽനിന്നാണ് പൾപ്പെടുക്കുന്നത്. പൾപ്പറിന്റെ സഹായത്തോടെ ചക്കച്ചുള പൾപ്പാക്കിയശേഷം റോസ്റ്ററുപയോഗിച്ച് ജലാംശം നീക്കും. ഇതുവഴി ലഭിക്കുന്ന പൾപ്പ് സാധാരണ ഊഷ്മാവിൽ ആറു മാസം വരെ കേടാകാതെ സൂക്ഷിക്കാം. സീസണല്ലെങ്കിലും ഒരു കിലോ പൾപ്പുണ്ടെങ്കിൽ ചക്കപ്പായസം അനായാസം തയാറാക്കാം.
  ചക്കകൊണ്ടുള്ള ഏത് മധുരവിഭവത്തിനും കൂട്ടുപോകാൻ പൾപ്പ് റെഡി. പായസമോ ചക്കവരട്ടിയോ ചക്ക ഷേയ്ക്കോ ജ്യൂസോ അടയോ ഉണ്ണിയപ്പമോ ഐസ്ക്രീമോ ഇതുപയോഗിച്ചു തയാറാക്കാം. വർഷം അഞ്ചു ടണ്ണാണ് ഉൽപാദനം. ആധുനിക യന്ത്രസഹായത്തോടെയാണ് നിർമാണം. കിലോയ്ക്ക് 150 രൂപ നിരക്കിൽ ചൂടപ്പംപോലെ വിറ്റുതീരുന്നു. പ്രമുഖ ഐസ്ക്രീം കമ്പനികൾ പൾപ്പ് വാങ്ങുന്നത് ഇവിടെ നിന്നാണ്. ചക്ക ഹൽവ യൂണിറ്റുകളും പൾപ്പിന് സംഘത്തെയാണ് ആശ്രയിക്കുന്നത്. വീടുകളിലേക്കും പൾപ്പിന്റെ ഉപയോഗമെത്തിക്കാനാണ് ഇനി പരിശ്രമം. രുചിപ്രിയരെ കീഴടക്കിയ മറ്റൊന്ന് ഇവിടുത്തെ ചക്കസ്ക്വാഷാണ്. തണുപ്പിച്ച സോഡയിലോ പാലിലോ രണ്ട് സ്പൂണൊഴിച്ച് കുടിച്ചുനോക്കിയാൽ അറിയാം ചക്കരുചിയുടെ തിരതള്ളൽ.
  സെക്രട്ടറി പി.എം. ജോയി
  ചക്ക ജാം, ചക്കക്കുരുകൊണ്ടു പുട്ടുപൊടി, ചക്ക പൊടിച്ചുചേർത്ത ചപ്പാത്തിപ്പൊടി, ചക്കവരട്ടി, ചിപ്സ്, മിക്സർ, നുറുക്ക്, ഉണ്ണിയപ്പം, ചക്കക്കുരു ചമ്മന്തിപ്പൊടി, ഇടിച്ചക്ക അച്ചാർ, കട്*ലറ്റ്, ഹൽവ ഈ നിര എത്ര വേണമെങ്കിലും നീട്ടാം. സംഘം സെക്രട്ടറി പി.എം. ജോയി പട്ടിക നിരത്തിക്കൊണ്ട് പറഞ്ഞു. ഇടിച്ചക്ക ഏത് കാലത്തും ഉപയോഗിക്കാനായി ഡ്രയറിൽ ഉണക്കി സൂക്ഷിക്കുന്നു. നാല് മണിക്കൂർ വെള്ളത്തിലിട്ടാൽ ഇതിന്റെ തനിമ വീണ്ടെടുക്കും. ഇടിച്ചക്കകൊണ്ടുള്ള ഏത് വിഭവത്തിനും ഇതു നന്ന്.
  റോസ്റ്ററുപയോഗിച്ച് പൾപ്പിലെ ജലാംശം നീക്കുന്നു
  പത്ത് സ്ഥിരം ജീവനക്കാരുമായാണ് പ്രവർത്തനം. ഫാമിലെ ചക്കയ്ക്കുപുറമേ, വർഷം ചുരുങ്ങിയത് 60 ടൺ ചക്ക പുറത്തുനിന്നു സംഭരിക്കും. കർഷകരിൽനിന്നു നേരിട്ടാണ് ഇവ വാങ്ങുന്നത്. ചുളയെടുത്ത് നൽകാൻ പുറം കരാർ നൽകിയിരിക്കുകയാണ്. അതിനായി 20 വനിതകൾ സംഘവുമായി സഹകരിക്കുന്നുണ്ട്. കലക്ടർ അധ്യക്ഷനായ സംഘത്തിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹായവുമുണ്ട്. തുമ്പൂർമൂഴിയിൽ ചക്ക ഉൽപന്നങ്ങളുടെ വിപണനത്തിനായി ഒരു കേന്ദ്രം തുറന്നുകഴിഞ്ഞു. കൂടാതെ, ജംഗിൾ സഫാരിയിൽ പങ്കെടുക്കുന്നവർക്ക് ചക്ക വിഭവങ്ങളടങ്ങിയ ഒരു കിറ്റും നൽകുന്നു. വർഷം മുഴുവൻ ചക്ക വിഭവങ്ങൾ കിട്ടാവുന്ന വിധത്തിലാണ് തുമ്പൂർമൂഴിയിലെ സെൻററിന്റെ പ്രവർത്തനമെന്ന് ഡി.ടി.പി.സി എക്സിക്യൂട്ടീവ് ഓഫിസർ മനേഷ് സെബാസ്റ്റ്യൻ പറഞ്ഞു. വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന തനിനാടൻ വിഭവം സ്വാദോടെ നൽകാനാവുന്നുണ്ട്. ചക്കപ്പായസം അടക്കമുള്ള വിഭവങ്ങൾ എന്നും കിട്ടും മനേഷ് പറഞ്ഞു.
  ഉണ്ണിയപ്പ നിർമാണം, ഇനി വിപണിയിൽ ചക്ക സ്ക്വാഷും
  ചക്ക സംസ്കരിക്കുമ്പോൾ സൂക്ഷിപ്പുഗുണം ഏറുന്നതിനാൽ വിപണനം പ്രശ്നമല്ലെന്ന് ജോയി പറഞ്ഞു. രാസവസ്തുക്കൾ ചേർക്കാതെയാണ് സംസ്കരണം. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഭടന്മാരെയും കുടുംബത്തെയും പുനരധിവസിപ്പിക്കാനാണ് ആയിരം ഏക്കറിൽ വെറ്റിലപ്പാറയിൽ സെറ്റിൽമെന്റ് കോളനി സ്ഥാപിച്ചത്. ഇവരുടെ പുനരധിവാസവും ക്ഷേമവുമാണ് ലക്ഷ്യം. 185 കുടുംബങ്ങളെ 800 ഏക്കറിൽ പുനരധിവസിപ്പിച്ചു. ശേഷിക്കുന്ന സ്ഥലത്താണ് സംഘത്തിന്റെ ഫാം. 20 ഇനങ്ങളിലായി നൂറോളം പ്ലാവുകളാണ് ഫാമിലുള്ളത്. 'ചക്ക തിന്നുന്തോറും പ്ലാവ് വയ്ക്കാൻ തോന്നു'മെന്ന പഴഞ്ചൊല്ലിനെ പിൻപറ്റി ഫാമിൽ ഒഴിവുള്ള സ്ഥലങ്ങളിലെല്ലാം പ്ലാവ് വച്ചുപിടിപ്പിക്കാൻ പരിപാടിയുണ്ട്. ചക്ക പൾപ്പിനും ഉണക്ക ഉൽപന്നങ്ങൾക്കും സ്ക്വാഷിനും വിദേശ ഓർഡറുകളുണ്ട്. ഗൾഫ് നാടുകളിൽനിന്നാണ് കൂടുതൽ അന്വേഷണം. വ്യവസായവകുപ്പിന്റെ പിന്തുണയോടെയാണ് യൂണിറ്റിന്റെ പ്രവർത്തനം. യൂണിറ്റ് തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നതേ ഉള്ളുവെങ്കിലും ചക്കക്കാര്യത്തിൽ തെല്ലും ആശങ്കയില്ലവർക്ക്.

 10. #488
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  86,067

  Default

  ഫൈനാണ് മാഷെ, പൈൻമാഷ്

  സജി കെ. ജോസ്

  ഫ്രഷ് പൈനാപ്പിൾ ജ്യൂസ് പ്രിയങ്കരംതന്നെ! പക്ഷേ അതുണ്ടാക്കുന്നതിനുള്ള പ്രയാസങ്ങളാണ് കഷ്ടം. മുള്ളുകൾ പൊതിഞ്ഞ കൈതച്ചക്ക വീട്ടിലെത്തിക്കണം. ഫ്രിജിൽ സൂക്ഷിക്കാൻ ഇടയുണ്ടാക്കണം, തൊലി ചെത്തണം, കൂഞ്ഞിൽ കളയണം എന്നിങ്ങനെ രണ്ടു ഗ്ലാസ് ജ്യൂസിനു വേണ്ടിവരുന്ന കഷ്ടപ്പാടുകളോർത്താൽ നാരങ്ങാവെള്ളം മതിയെന്നു ചിന്തിച്ചുപോകും.
  ഇനി അതെല്ലാം പഴങ്കഥ. ചെറുപായ്ക്കറ്റിൽ ഫ്രീസറിൽ സൂക്ഷിക്കാവുന്ന പൈനാപ്പിൾ പൾപ് പായ്ക്കറ്റുകളിൽ എത്തിക്കുകയാണ് കൃഷിക്കാരനായ കാഞ്ഞിരപ്പള്ളി കപ്പാട് പൊട്ടംകുളം സജി കെ. ജോസ്. പൈൻമാഷ് എന്നു പേരിട്ടിരിക്കുന്ന ഈ പൾപ് വെള്ളവും മധുരവും ചേർത്ത് ജ്യൂസാക്കി മാറ്റാൻ 30 സെക്കൻഡ് നേരമേ വേണ്ടിവരുന്നുള്ളൂ. തൊലിയും കൂഞ്ഞിലും മൂലമുള്ള മാലിന്യപ്രശ്നം മാത്രമല്ല, ഫ്രിജിലെ സ്ഥലപരിമിതിയും മറികടക്കാൻ ഇതു സഹായിക്കും. പുറംതൊലി കനം കൂട്ടി ചെത്തിമാറ്റുന്നതിനാൽ കണ്ണും മുള്ളും നാരുമൊന്നും തൊണ്ടയിൽ അസ്വസ്ഥതയുണ്ടാക്കുന്നില്ലെന്നതും മറ്റൊരു മെച്ചം. സംരക്ഷകങ്ങളോ നിറങ്ങളോ ചേർക്കാതെ തികച്ചും പ്രകൃതിദത്ത ഉൽപന്നമായി വിപണിയിലെത്തിക്കുന്ന പൈൻമാഷ് കുട്ടികൾക്ക് ധൈര്യമായി നൽകാം. ഉപയോഗിക്കാനുള്ള സൗകര്യം മൂലം ഹോട്ടൽജ്യൂസ്കേറ്ററിങ് ബിസിനസുകാർക്കും പ്രിയപ്പെട്ട വിഭവമായിരിക്കും.


  സീസണായാൽ പൈനാപ്പിളിന്റെ വില നിലം തൊടുന്നത് കൃഷിക്കാരുടെ സ്ഥിരം വെല്ലുവിളിയാണ്. കിലോയ്ക്ക് അമ്പതുരൂപ വരെ വിലയുണ്ടായിരുന്ന പഴത്തിന് അഞ്ചു രൂപപോലും കിട്ടാതെ കൃഷിക്കാർ വലയും. രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ വില വീണ്ടും അമ്പതുകളിലെത്തും. ഈ ചാഞ്ചാട്ടം എങ്ങനെ നേരിടാമെന്ന അന്വേഷണമാണ് സ്വന്തം സ്ഥലത്തും വാടകഭൂമിയിലുമായി 500 ഏക്കർ പൈനാപ്പിൾ കൃഷിയുള്ള സജിയെ പൈൻമാഷിലെത്തിച്ചത്. തൊലി ചെത്തിനീക്കിയ ശേഷം അരച്ച് കുഴമ്പുരൂപത്തിലാക്കിയ പൈനാപ്പിൾ പായ്ക്കറ്റിലാക്കി ഫ്രീസ് ചെയ്തെടുത്താൽ പൈൻമാഷായി. ചെറുപായ്ക്കറ്റ് പൊട്ടിച്ച് തുല്യഅളവിൽ വെള്ളവും അൽപം പഞ്ചസാരയും ചേർത്ത് മിക്സിയിലടിച്ചാൽ ഒന്നാംതരം ഫ്രഷ് പൈനാപ്പിൾ ജ്യൂസ് തയാർ. ഫ്രീസറിൽ സൂക്ഷിക്കാവുന്ന ചെറുപായ്ക്കറ്റുകളിലൂടെ പൈനാപ്പിളിനു മികച്ച വില നേടാമെന്നു തെളിയിക്കുകയാണ് സജി. വിലയിടിവ് കൈതച്ചക്കയ്ക്കു മാത്രമാണെന്നും മറ്റു രൂപങ്ങളിലേക്കു മാറ്റിയാൽ സ്ഥിരംവില നേടാമെന്നുമുള്ള തിരിച്ചറിവാണ് മൂല്യവർധനയിലേക്ക് നയിച്ചത്.
  സജിയുടെ ഭാര്യ ഉഷസ് വിവിധതരം പഴച്ചാറുകൾ തയാറാക്കുന്നതിൽ വിദഗ്ധയാണ്. കപ്പാട്ടെ പൊട്ടംകുളം വീട്ടിലെത്തിയ വിദേശ അതിഥികളിലൊരാളാണ് ജ്യൂസ് ബിസിനസിലെ സാധ്യതകൾ അവർക്കു ചൂണ്ടിക്കാണിച്ചത്. ഇതിനാവശ്യമായ സവിശേഷ സാങ്കേതികവിദ്യയും അദ്ദേഹം വാഗ്ദാനം ചെയ്തു. പൈനാപ്പിൾ പൾപ് ഫ്രീസ് ചെയ്യുന്നതിലുള്ള പ്രത്യേകതയാണ് പൈൻമാഷിനെ വേറിട്ട ഉൽപന്നമാക്കുന്നതെന്ന് സജി പറഞ്ഞു. മണവും ഗുണവും നഷ്ടപ്പെടാതെ ഒരു വര്*ഷത്തോളം ഫ്രീസറിൽ തങ്ങളുടെ പൈനാപ്പിൾ പൾപ് സൂക്ഷിക്കാമെന്ന് ഉഷസ് ചൂണ്ടിക്കാട്ടി. മിക്സിയുപയോഗിച്ചു പൾപ്പുണ്ടാക്കിയാൽ ജ്യൂസാകില്ല. യോജ്യമായ സാങ്കേതികവിദ്യയിലൂടെ തണുപ്പിച്ചു സൂക്ഷിച്ചാൽ മാത്രമേ ഉപഭോക്താക്കളുടെ മനം കവരാനാകൂ. വാണിജ്യാവശ്യത്തിനുള്ള നാലു ലീറ്റർ പായ്ക്കറ്റും വീട്ടാവശ്യങ്ങൾക്കുള്ള ഒരു ലീറ്റർ പായ്ക്കറ്റും ഇവർ ഉൽപാദിപ്പിക്കുന്നുണ്ട്. ഒരു ലീറ്റർ പായ്ക്കറ്റിൽ എട്ടു സാഷെ (ചെറുപായ്ക്കറ്റ്) പൾപാണുള്ളത്. ഇതുപയോഗിച്ച് 13 ഗ്ലാസ് ജ്യൂസുണ്ടാക്കാം. ഐസ്ക്രീം, പാൽ എന്നിവയ്ക്കൊപ്പം ചേർത്ത് ഷേക്കുണ്ടാക്കാനും പുഡിങ്ങിനും പൈൻമാഷ് ഉത്തമമാണെന്ന് സജി ചൂണ്ടിക്കാട്ടി. നാലു കിലോ പൈനാപ്പിളുണ്ടെങ്കിൽ ഒരു ലീറ്റർ പൈൻമാഷുണ്ടാക്കാമെന്നാണ് കണക്ക്. ഒരു കിലോ പൈനാപ്പിളിന് 25 രൂപ വില നേടാൻ ഇതുവഴി സാധിക്കുമെന്നും സജി അവകാശപ്പെടുന്നു.  ചില്ലറവിപണിയിൽ 225 രൂപ വിലയുള്ള ഒരു ലീറ്റർ പായ്ക്കറ്റ് എറണാകുളം, തൃശൂർ, കോഴിക്കോട് വിപണികളിൽ കിട്ടും. ചെന്നൈ നഗരമാണ് പൈൻമാഷിന്റെ മറ്റൊരു പ്രധാന വിപണി. ചെന്നൈയിലെ പ്രമുഖ ഹോട്ടൽ കേറ്ററിങ് ഗ്രൂപ്പുകളായ ശരവണഭവൻ, ആര്യാസ് തുടങ്ങിയവ പൈനാപ്പിൾ ജ്യൂസിനായി പൈൻമാഷാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നു സജി ചൂണ്ടിക്കാട്ടി. വീടിനോടു ചേർന്ന് ജനുവരിയിൽ പ്രവർത്തനമാരംഭിച്ച നിർമാണ യൂണിറ്റിൽനിന്നു മാസംതോറും അഞ്ച് ടൺ പൈൻമാഷ് ഇപ്പോൾ വിപണിയിലെത്തുന്നുണ്ട്. ഇതിനാവശ്യമായ 20 ടൺ പൈനാപ്പിൾ വിപണിയിൽനിന്നും കൃഷിക്കാരിൽനിന്നും വാങ്ങുകയാണ് പതിവ്. സ്വന്തം കൃഷിയിടത്തിൽ പൈനാപ്പിൾ വിളവെടുക്കുമ്പോൾ അതിലേക്കു മാറും. വൈകാതെ തന്നെ അത്യാധുനിക സൗകര്യങ്ങളും ഉയർന്ന ഉൽപാദനശേഷിയുമുള്ള സംസ്കരണശാല സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് സജി.

 11. #489

  Default

  Quote Originally Posted by BangaloreaN View Post
  Colour undu ennu parayunnathalle sheri, colour aanu soundaryam enna concept vechu chinthikkumpol aanu angane.
  niram mathramalla..overall beauty including eyes, hair etc.
  Huge fan of Lalettan!
  Ratings of last 5 Lalettan movies:
  * 1971 - 2.5/5
  * MVT - 2/5

  * Pulimurugan - 2/5
  * Oppam - 2.5/5
  * Kanal - 3.5/5


Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •