Page 36 of 36 FirstFirst ... 26343536
Results 351 to 358 of 358

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #351
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  82,303

  Default

  പച്ചച്ചക്ക കായികശേഷി വര്*ധിപ്പിക്കുന്നു

  ചക്കചേര്*ന്ന ശീതളപാനീയത്തെക്കുറിച്ച് ആയുര്*വേദ ഗ്രന്ഥങ്ങളില്* പ്രസ്താവനയുണ്ട്

  ചക്കയുടെ ഔഷധമൂല്യത്തെക്കുറിച്ചുള്ള ആയുര്*വേദ ഭാഷ്യം ചേര്*ക്കുന്നു. അനുഭവത്തിന്റെ പിന്*ബലത്തില്* രേഖപ്പെടുത്തപ്പെട്ട കുറിപ്പുകളാണ് ഇവ.
  പച്ചച്ചക്ക ബലത്തെ മികവുറ്റതാക്കുന്നു. ബലമെന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് കായികശേഷിയാണ്. ചക്ക ശരീരത്തിലെ നല്ല കൊഴുപ്പിനെ വര്*ധിപ്പിക്കുന്നു.
  പഴുത്ത ചക്ക ശീതളമാണ്. വിവിധ കാരണങ്ങളാല്* ശരീരത്തില്* നിര്*ജലീകരണം ഉണ്ടാകുന്ന അവസ്ഥകളില്* ശരീരത്തിലെ ജലദൗര്*ലഭ്യം ഒഴിവാക്കാന്* സഹായിക്കുന്നു എന്നര്*ഥം. ശരീരത്തിന് അകത്തും പുറത്തും സ്വാഭാവികവും ആരോഗ്യകരവുമായി ഉണ്ടാകേണ്ട എണ്ണമയത്തെ വര്*ധിപ്പിക്കുന്നു.
  അമ്ലസ്വഭാവമുള്ള അന്തസ്രാവങ്ങളെ കുറയ്ക്കുന്നു. ചക്കചേര്*ന്ന ശീതളപാനീയത്തെക്കുറിച്ച് ആയുര്*വേദ ഗ്രന്ഥങ്ങളില്* പ്രസ്താവനയുണ്ട്: അതിങ്ങനെയാണ്
  മുന്തിരിങ്ങ, ഇലിപ്പപ്പഴം, കുമിഴന്*പഴം, ഈന്തപ്പഴം, പരൂഷകഫലം ഇവ തുല്യ അളവില്* എടുത്തതില്* സുഗന്ധദ്രവ്യങ്ങളും കര്*പ്പൂരവും ചേര്*ത്ത് തണുപ്പിച്ച് അരിച്ചെടുത്ത് തയ്യാറാക്കുന്ന ഒരു പാനകമാണ് പഞ്ചസാരം. പുതിയ മണ്*പാത്രത്തില്* ശേഖരിച്ച ഈ 'പഞ്ചസാരത്തി'ലേക്ക് കദളിപ്പഴവും ചക്കപ്പഴവും അരിഞ്ഞുചേര്*ത്ത് അത് പുളിപ്പിച്ചശേഷം കുടിക്കാനാണ് വിധി. വേനല്*ക്കാലത്ത് ഉപയോഗിക്കാന്* വിധിക്കുന്ന ഈ പാനകം ദാഹവും ചുട്ടുപുകച്ചിലും ഇല്ലാതാക്കുന്നു.
  ഭേളസംഹിതയെന്ന ആയുര്*വേദഗ്രന്ഥത്തില്* പനസബീജാദി എന്നൊരു വസ്തിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പനസബീജം എന്നാല്* ചക്കക്കുരുവാകുന്നു. (വസ്തി എന്നാല്* 'എനിമ'യെന്ന് ലളിതമായി തര്*ജമചെയ്യാം.)
  പനസബീജാദി വസ്തി പുരുഷവന്ധ്യതാനിവാരണത്തിനായി പ്രയോഗിക്കാനാണ് വിധി. ക്ലിനിക്കല്* പ്രാക്ടീസില്* ഇത് പ്രചുരപ്രചാരത്തിലില്ല. ഗവേഷണാത്മകമായ പഠനത്തിന് അര്*ഹമായ ഒരു വിഷയമാണിത്.

 2. Sponsored Links
 3. #352
  FK SULTHAN kandahassan's Avatar
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  30,293

  Default


 4. #353
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  82,303

  Default

  naale ലോക വനദിനം

 5. #354
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  82,303

  Default


 6. #355
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  82,303

  Default

  പൈനാപ്പിളിൽനിന്ന് വസ്ത്രവും!!!

  പൈനാപ്പിൾ ജാം
  വാഴക്കുളം പൈനാപ്പിളിന്റെ സവിശേഷ രുചിയും മധുരവും സുഗന്ധവുമാണ് അതിന് ഭൗമസൂചികാ (ജിഐ) പദവി നേടിക്കൊടുത്തത്. ബ്രസീലിൽ ജനിച്ച് പോർച്ചുഗീസുകാർക്കൊപ്പം വിരുന്നുകാരനായി കേരളത്തിലെത്തിയ പൈനാപ്പിളിന് വാഴക്കുളം എന്ന ഗ്രാമത്തിന്റെ പേരു ചേർത്ത് ഭൂപ്രദേശ സൂചിക ലഭിച്ചത് ഏറെ അഭിമാനകരമാണ്.
  പൈനാപ്പിളിന്റെ ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനമാണ്. സംസ്ഥാനങ്ങളിൽ കേരളത്തിന് എട്ടാം സ്ഥാനവും. വാഴക്കുളം പൈനാപ്പിളിനു മികച്ച കയറ്റുമതിസാധ്യതയാണുള്ളത്. ഭൂപ്രദേശ സൂചിക ലഭിച്ചതും പാക്കിങ്ങിന് യോജ്യമായ രൂപഘടനയും മികച്ച സ്വാദും മധുരവുമെല്ലാമാണ് ഇതിനു കയറ്റുമതി സാധ്യത വർധിപ്പിച്ച ഘടകങ്ങൾ. കേരളത്തിൽ കന്നാര എന്ന മൗറീഷ്യസ് ഇനമാണ് വ്യാപകമായി കൃഷി ചെയ്തുവരുന്നത്. ക്യൂ, ക്യൂൻ ഇനങ്ങളും കേരള കാർഷിക സർവകലാശാലയുടെ സങ്കരയിനമായ അമൃതയും കൃഷി ചെയ്തുവരുന്നു.
  വായിക്കാം ഇ - കർഷകശ്രീ
  സ്തൂപാകൃതിയുള്ള കായ്കളും ഹൃദ്യമായ രുചിയും മണവുമുള്ള മൗറീഷ്യസ് ഇനം ടേബിള്* വെറൈറ്റിയായും ജ്യൂസ് ഉണ്ടാക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു. ഉരുണ്ട കായ്കളുള്ള ക്യൂ ഇനം സംസ്കരണത്തിനു യോജ്യമാണ്. നല്ല മഞ്ഞനിറമുള്ള നാരില്ലാത്ത കാമ്പും ചാറു കൂടുതലുള്ളതുമായ ഈയിനം കാനിങ്ങിനും നന്ന്. ക്യൂൻ ഇനങ്ങൾ ടേബിൾ വെറൈറ്റിയായി ഉപയോഗിക്കാനാണ് യോജ്യം.
  പോഷകസമ്പന്നം
  നൂറു ഗ്രാം പൈനാപ്പിളിൽ 87 ശതമാനം ജലാംശവും 2.3 ഗ്രാം ഭക്ഷ്യനാരും 50 മില്ലി ഗ്രാം വിറ്റമിൻ സി, ഉയർന്ന അളവിൽ പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഫോളിക് ആസിഡ്, വിറ്റമിൻ ബി1, ബി2 എന്നിവയും അടങ്ങിയിരിക്കുന്നു. ലോകത്തിലെ ഉയർന്ന ഭക്ഷ്യമൂല്യമുള്ള ഭക്ഷണപദാർഥങ്ങളുടെ ശ്രേണിയിൽ മുൻനിരയിലാണിതുള്ളത്.
  ഔഷധഗുണങ്ങൾ

  ഔഷധഗുണത്തിനു കാരണം ബ്രോമിലീൻ എന്ന എൻസൈമിന്റെ സാന്നിധ്യമാണ്. അജീർണത്തിന്, വിശേഷിച്ച് മാംസാഹാരം കഴിച്ചാലുള്ള ദഹനപ്രശ്നങ്ങൾക്ക് പൈനാപ്പിൾ പ്രതിവിധിയാണ്. ബ്രോമിലീൻ നാം കഴിക്കുന്ന ഭക്ഷണത്തിലെ മാംസ്യത്തെ വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കുന്നു. മാംസം പാകം ചെയ്യുമ്പോൾ പെട്ടെന്ന് വെന്തുകിട്ടാനും ബീയർ വ്യവസായത്തിൽ ബീയറിന് തെളിമ കിട്ടാനും സൗന്ദര്യവർധകവസ്തുക്കളിലും ബ്രോമിലീൻ ഉപയോഗിച്ചുവരുന്നു. നീർക്കെട്ട്, സന്ധിവാതം (ആർത്രൈറ്റിസ്), കാൻസർ തുടങ്ങിയ രോഗങ്ങളെ പൈനാപ്പിൾ പ്രതിരോധിക്കുമെന്നു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. രക്തം കട്ടിയാകുന്നതു തടയുക വഴി ഹൃദ്രോഗത്തെയും പ്രതിരോധിക്കും. ആർത്രൈറ്റിസ്, ഗൗട്ട് തുടങ്ങിയ രോഗമുള്ളവർക്ക് യഥേഷ്ടം കഴിക്കാവുന്ന പഴമാണിത്. സൈനസൈറ്റിസ്, തൊണ്ടവേദന, സർജറിയുടെ മുറിവുകൾ, പ്ലാസ്റ്റിക് സർജറിയുടെ മുറിവ്, ഡയബറ്റിക് അൾസർ എന്നിവ ഭേദപ്പെടുത്താനും പൈനാപ്പിളിനു കഴിയും. ത്വക്ക്, തലമുടി, നഖം, മോണ, നേത്രപടലം, പാദങ്ങൾ എന്നിവയുടെ സംരക്ഷണത്തിന് ഇത് നന്നെന്നു കാണുന്നു.
  എത്രയെത്ര ഉൽപന്നങ്ങൾ
  ക്യൂൻ, ക്യൂ, ജയന്റ് ക്യൂൻ ഇനങ്ങളാണ് ഉൽപന്ന നിർമാണത്തിനു യോജ്യം. 7580 ശതമാനം വിളഞ്ഞ, മഞ്ഞരാശി പകുതിയിലേറെയും വ്യാപിച്ച പൈനാപ്പിളാണ് സംസ്കരണത്തിനായി ഉപയോഗിക്കുന്നത്.
  പൈനാപ്പിൾ* പള്*പ്പ്
  വിളവെടുത്ത് തരംതിരിച്ച പൈനാപ്പിൾ, കഴുകി പൊടിയും അഴുക്കും നീക്കം ചെയ്തതിനുശേഷം തൊലി, കണ്ണ്, കൂഞ്ഞ് എന്നിവ നീക്കം ചെയ്ത് ചെറുതാക്കി മുറിക്കുക. ഫ്രൂട്ട് മിൽ / ഫ്രൂട്ട് പൾപ്പർ ഉപയോഗിച്ച് അരച്ചെടുത്തതിനുശേഷം യോജ്യമായ അളവിൽ രാസസംരക്ഷകങ്ങൾ ചേർത്ത് ഫു*ഡ് ഗ്രേഡ് ജാറുകളിൽ / കാനുകളിൽ നിറച്ച് സീൽ ചെയ്തു സൂക്ഷിക്കാം. പൾപ്പ് തയാറാക്കുന്നതിനും ശേഖരിക്കുന്നതിനും കര്*ശനമായ ഗുണമേന്മാ നിയന്ത്രണം വരുത്തിയാൽ മാത്രമേ പൾപ്പ് ദീർഘകാലം സൂക്ഷിച്ചുവയ്ക്കാനാകുകയുള്ളൂ. ഉപയോഗിക്കുന്ന യന്ത്രസാമഗ്രികൾ, പാത്രങ്ങൾ, പ്രതലങ്ങൾ എന്നിവ കൃത്യമായും അണുനശീകരണം നടത്തേണ്ടതുണ്ട്. പൾപ്പ് ജലാംശത്തോത് മൂന്നിലൊന്നായി കുറച്ച് റിട്ടോർട്ട് പൗച്ചുകളിലോ ശീതീകരണിയിലോ സൂക്ഷിക്കണം.
  പൾപ്പ് ഉൽപന്നങ്ങൾ
  പൈനാപ്പിൾ ജാം, ഹൽവ, കേക്ക്, മഫിൻസ്, ഐസ്ക്രീം എന്നിവ നല്ല പ്രിയമുള്ള ഉൽപന്നങ്ങളാണ്. വാണിജ്യ സംരംഭകർക്കു ഗുണമേന്മയുള്ള പൾപ്പ് തയാറാക്കി നല്*കാൻ പൈനാപ്പിൾ കര്*ഷക കൂട്ടായ്മയ്ക്കു സാധിച്ചാൽ വിപണിയിലെ വിലയിടിവ് ഫലപ്രദമായി തടയാനാകും. ഉൽപന്നങ്ങൾ തയാറാക്കുന്ന സംരംഭകരുമായി മികച്ച ബന്ധവും സഹകരണവും പുലർത്തേണ്ടതും അത്യാവശ്യമാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ ഉൽപന്നങ്ങൾ തയാറാക്കി വിപണനം നടത്താനുള്ള കഴിവും പൾപ്പ് നിർമാതാക്കൾക്ക് ഉണ്ടായിരിക്കണം.
  ജ്യൂസ് ഉൽപന്നങ്ങൾ
  പൈനാപ്പിൾ സ്ക്വാഷ്, സിറപ്പ്, കോർഡിയൽ, Ready to Serve drink (RTS) എന്നിവ ജ്യൂസ് അധിഷ്ഠിത ഉൽപന്നങ്ങളാണ്. ഇവയിൽ പൈനാപ്പിൾ Ready to serve പാനീയം ടെട്രാപായ്ക്ക് (Tetra Packing) രീതിയിൽ സംരംഭമാക്കുമ്പോൾ വൻ മുതൽമുടക്കു വേണ്ടിവരും. സ്ക്വാഷ്, സിറപ്പ് തുടങ്ങിയ ഉൽപന്നങ്ങൾക്കു ഫ്രൂട്ട് മിൽ, സ്റ്റീം ജാക്കറ്റഡ് കെറ്റിൽ (steam jacketed kettle with boiler), ഫില്ലിങ് മെഷീൻ തുടങ്ങിയ യന്ത്രസാമഗ്രികൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഇവ പൂർണമായി സ്റ്റെയിൻലെസ് സ്റ്റീൽ നിർമിതമായിരിക്കണം.
  പൈനാപ്പിൾ കാൻഡിപ്രിസർവ്
  മികച്ച ആഭ്യന്തരവിപണിയും കയറ്റുമതിസാധ്യതയുമുള്ള ഉൽപന്നം. പഞ്ചസാരപ്പാനിയിലിട്ടോ നേരിട്ടുണക്കിയോ തയാറാക്കുന്ന കാൻഡിക്ക് ഡ്രൈ ഫ്രൂട്ട് വിപണിയിൽ നല്ല സാധ്യതയുണ്ട്. ബ്ലാഞ്ചർ, ഡ്രയർ എന്നിങ്ങനെ ഏതാനും ഉപകരണങ്ങൾ മാത്രമേ ആവശ്യമുള്ളൂ. നല്ല സൂക്ഷിപ്പുഗുണമുണ്ട്.
  ക്യാൻ ചെയ്ത പൈനാപ്പിൾ*
  തൊലിയും കൂഞ്ഞും കണ്ണുകളും നീക്കംചെയ്തു വൃത്താകൃതിയിൽ 1.25 സെ.മീ. കനത്തിൽ മുറിച്ചെടുത്ത പൈനാപ്പിൾ കഷണങ്ങൾ യോജ്യമായ കാനുകളില്* നിറച്ച് പഞ്ചസാര സിറപ്പ് ചേർത്തു നിർമിക്കുന്ന ഉൽപന്നം. ആറു മാസം മുതൽ ഒരു വർഷം വരെ സൂക്ഷിപ്പുഗുണമുണ്ട്. നേരിട്ട് കഴിക്കാം. കേക്ക്, പുഡ്ഡിങ്, ഫ്രൂട്ട് സാലഡ്, ഐസ്ക്രീം എന്നിവയ്ക്കൊപ്പം ഉപയോഗിക്കണം.
  അവശിഷ്ടങ്ങളിൽനിന്ന്
  പൈനാപ്പിൾ ഫൈബർ ഷർട്ട്
  പൈനാപ്പിൾ സംസ്കരണയൂണിറ്റ് ആരംഭിക്കുമ്പോൾതന്നെ അതിന്റെ അവശിഷ്ടം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ധാരണ വേണം. ഒരു കിലോ പൈനാപ്പിൾ സംസ്കരണത്തിനെടുക്കുമ്പോൾ അര കിലോയോളം അവശിഷ്ടം വരാൻ സാധ്യതയുണ്ട്. അവശിഷ്ടങ്ങളിൽ ഭക്ഷ്യയോഗ്യഭാഗമാണ് കൂഞ്ഞ് അഥവാ കോർ. ഇതുപയോഗിച്ച് കാൻഡി, അച്ചാർ എന്നിവ നിർമിക്കാം. പൈനാപ്പിളിന്റെ ഔഷധഗുണത്തിനു നിദാനമായ ബ്രോമിലീൻ എൻസൈം ധാരാളം അടങ്ങിയിട്ടുള്ള ഭാഗമാണ് കൂഞ്ഞും ഞെടുപ്പും. വ്യവസായികാടിസ്ഥാനത്തിൽ ബ്രോമിലീൻ* വേർതിരിച്ചെടുക്കാനായാൽ വൻ സാധ്യതയാണുള്ളത്.
  പൈനാപ്പിൾ തൊലി, കണ്ണ് എന്നിവയിൽനിന്ന് വീര്യം കൂടുതലുള്ള വൈനും, വൈനില്*നിന്നു വിനാഗിരിയും തയാറാക്കാം. ഈ ഉൽപന്നങ്ങള്* രണ്ടും തയാറാക്കുന്നതിനു ലൈസൻസ് ആവശ്യമുണ്ട്. പൈനാപ്പിൾ ഇലയിൽനിന്ന് യന്ത്രസഹായത്താൽ നാര് വേർതിരിച്ചെടുക്കാനായാൽ അതുകൊണ്ടുള്ള വസ്ത്രങ്ങൾക്കും കൗതുകവസ്തുക്കൾക്കും വിപണിയിൽ നല്ല സ്വീകാര്യതയുണ്ട്. പൈനാപ്പിൾ അവശിഷ്ടങ്ങളിൽനിന്നു ബയോഗ്യാസും തുടർന്നു ജൈവവളവും നിർമിക്കാനാവും.

 7. #356
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  82,303

  Default

  കുരുവീ കുരുവീ വാ കുരുവീ...  നമ്മുടെ രാജ്യതലസ്ഥാനം ഡൽഹിയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, ഡൽഹിയുടെ ഔദ്യോഗിക പക്ഷിയേതെന്ന് അറിയാമോ ? വലിയ ഘടാഘടിയൻമാരൊന്നുമല്ല. ഇത്തിരിക്കുഞ്ഞൻ അങ്ങാടിക്കുരുവി (ഹൗസ് സ്പാരോ). വീട്ടുകുരുവി, അരിക്കിളി, നാരായണപ്പക്ഷി, അന്നക്കിളി തുടങ്ങിയ പേരുകളിലും ഈ കുഞ്ഞന്മാർ പ്രാദേശികമായി അറിയപ്പെടുന്നു. 2012ൽ ഈ ഇത്തിരിക്കുഞ്ഞന് ഔദ്യോഗിക പക്ഷി പദവിയൊക്കെ കൊടുത്ത് നല്ലസ്ഥാനത്ത് ഇരുത്തിയത് എന്തുകൊണ്ടാണെന്ന് അറിയാമോ ? നമ്മുടെ ചുറ്റുവട്ടത്ത്, പ്രത്യേകിച്ച് ഗോഡൗണുകൾ, അങ്ങാടികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ചിലെചിലെ ശബ്ദമുണ്ടാക്കി, കൊത്തിപ്പെറുക്കി, തെന്നിമാറി പറന്നുനടക്കുന്ന അങ്ങാടിക്കുരുവിക്കൂട്ടത്തെ ഇപ്പോൾ അത്രയ്ക്കങ്ങു കാണാറുണ്ടോ ? ചില ‘ചെറുകാര്യങ്ങൾ’ മനുഷ്യന്റെ കണ്ണിൽപെടാൻ ഇത്തരം ചോദ്യങ്ങൾ ആവർത്തിച്ചു ചോദിക്കേണ്ട കാലമാണ്.
  അങ്ങാടിക്കുരുവികൾ ലോകത്തിൽനിന്ന് അപ്രത്യക്ഷമാകുന്നതായി അടുത്തിടെ കണ്ടെത്തിയത് ബ്രിട്ടനിലെ ഒരുകൂട്ടം പക്ഷിനിരീക്ഷകരായിരുന്നു. മനുഷ്യരുമായി ഇണക്കം കാണിക്കുന്ന അങ്ങാടിക്കുരുവികൾ ഒരു പരിധിവരെ വംശനാശ ഭീഷണിയിലുമാണ്. മനുഷ്യരോടു കാണിച്ച ആ ഇണക്കം തന്നെയാകാം ചിലപ്പോൾ ഈ കുഞ്ഞിക്കിളികൾക്കു വിനയാകുന്നതും. അങ്ങാടിക്കുരുവികളെ സംരക്ഷിക്കാനുള്ള ‘നാടുണർത്തൽ’ പരിപാടികളുടെ ഭാഗമായാണ് ഡൽഹി സർക്കാർ ‘ഔദ്യോഗിക പക്ഷിക്കിരീടം’ കൊടുത്തത്.

  ഓർക്കണേ, ഈ ദിവസമെങ്കിലും...


  അങ്ങാടിക്കുരുവികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2010 മാർച്ച് 20 നാണ് ആദ്യമായി ഒരു ദിനം മാറ്റിവച്ചത്. 2010 ൽ ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്*ഷൻ ഓഫ് ബേർഡ്സ് അങ്ങാടിക്കുരുവികളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. നേച്ചർ ഫോർഎവർ സൊസൈറ്റി എന്ന സംഘടനയും അങ്ങാടിക്കുരുവി സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, ഐയുസിഎൻ (ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) ഇതുവരെ ഈ പക്ഷികളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

  അങ്ങാടിക്കുരുവികളുടെ ആവാസ കേന്ദ്രങ്ങളും അങ്ങാടിക്കുരുവികൾതന്നെയും അപകടകരമാംവിധം കുറയുന്നതായി ചില സർവേ ഫലങ്ങൾ വ്യക്*തമാക്കുന്നു. എന്തൊക്കെയാകാം ഇതിനു കാരണങ്ങൾ ?

  വിഷം നിറഞ്ഞ ഭക്ഷ്യധാന്യങ്ങൾ മനുഷ്യനെ മാത്രമല്ല ഇല്ലാതാക്കുന്നത്, ഇത്തരം ജീവജാലങ്ങളെക്കൂടിയാണ്. മനുഷ്യന്റെ സുഖസൗകര്യങ്ങൾക്കുവേണ്ടി നാട്ടിലെങ്ങും പുതിയ പരിഷ്കാര കെട്ടിടങ്ങൾ കെട്ടിപ്പൊക്കുമ്പോൾ കുരുവികൾക്കു കൂടു കൂട്ടാൻ ഇടം കിട്ടാറില്ല. ധാന്യങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. ചിലപ്പോൾ ചെറു പ്രാണികളെയും അകത്താക്കും. പുൽമേടുകളുടെ നശീകരണം, ആഗോളതാപനം, കീടനാശിനികളുടെ അമിത ഉപയോഗം, ആഹാര ദൗർലഭ്യം തുടങ്ങിയ കാര്യങ്ങളൊക്കെ കാരണങ്ങളായി ശാസ്*ത്രലോകം ചൂണ്ടിക്കാട്ടുന്നു. ‘ആകാശംമുട്ടുന്ന’ മൊബൈൽ ടവറുകളിൽനിന്നുള്ള റേഡിയേഷനും മറ്റും കുരുവികളുടെ പ്രജനനത്തെയും ബാധിക്കുന്നു.

  കൂട് കൂട്ടി, കൂട്ടുകൂടി...


  വൈദ്യുതി പോസ്*റ്റ്, ഭിത്തികളിലെ ചെറു പൊത്തുകൾ, കെട്ടിടങ്ങളുടെ ഇടുങ്ങിയ പ്രദേശം, മരച്ചില്ല ഇവിടങ്ങളിലൊക്കെ അങ്ങാടിക്കുരുവികൾ കൂടുകെട്ടും. ഇനിയിപ്പൊ, മനുഷ്യർ കൂട് കണ്ടാലും ഇവർക്ക് അത്ര നാണക്കേടൊന്നും തോന്നാറുമില്ല. വൈക്കോൽ, തുണി, കടലാസ്, ചകിരിനാര്, നൂൽ അങ്ങനെ എന്തും കൂടുകെട്ടാൻ ഉപയോഗിക്കാറുണ്ട്. വർഷത്തിൽ മൂന്നോ നാലോ തവണ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കും. ഒറ്റത്തവണ 4–5 മുട്ടകളിടും. അടയിരിക്കുന്ന ചുമതല പെൺപക്ഷിക്കാണ്. മുട്ട വിരിയാൻ ഏതാണ്ട് 14 ദിവസം വേണ്ടിവരും. മുട്ട വിരിഞ്ഞാലും പൂർണവളർച്ചയെത്തുന്നത് ഒന്നോ രണ്ടോ എണ്ണമാകും.

  കുരുവി റോഡ് !
  അങ്ങാടിക്കുരുവികളുടെ പേരിൽ നമ്മുടെ നാട്ടി*ൽ റോഡ് ഉണ്ടെന്ന് അറിയാമോ ? ‘അങ്ങാടിക്കുരുവി റോഡ്’. കുരുവികളുടെ സംരക്ഷണത്തിനായി സംസ്ഥാന വനം വന്യജീവി വകുപ്പ് ആവിഷ്*കരിച്ച ‘കുരുവിക്കൊരു കൂട്’ പദ്ധതിയുടെ ഉദ്*ഘാടനവേളയിൽ, രണ്ടു വർഷം മുൻപു കോട്ടയം മാർക്കറ്റിലെ കച്ചവടക്കാരുടെ ആവശ്യപ്രകാരം അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്*ണനാണ് റോഡിന് അങ്ങാടിക്കുരുവി റോഡ് എന്നു പേര് മാറ്റിയിട്ടത്. എംഎൽ റോഡിൽ തുടങ്ങി മാർക്കറ്റിലൂടെ ടിബി റോഡിൽ അവസാനിക്കുന്ന അരകിലോ മീറ്റർ ദൂരമുള്ള ഈ റോഡ് പഴയ അങ്ങാടി റോഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. കുരുവികളെ സംരക്ഷിക്കാൻ പ്രത്യേകമായി തയാറാക്കിയ കൂടുകളും അന്നു വനംവകുപ്പ് വിതരണം ചെയ്*തിരുന്നു.

 8. Likes firecrown liked this post
 9. #357
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  82,303

  Default

  കുറ്റിക്കാടു പോലുമില്ലാത്ത നീണ്ടൂരിൽ മ്ലാവ് എത്തിയത് എങ്ങനെ?

  നീണ്ടൂർ കൈപ്പുഴയിൽനിന്നു നാട്ടുകാർ പിടികൂടിയ മ്ലാവ്  നീണ്ടൂർ∙ കുറ്റിക്കാടു പോലുമില്ലാത്ത നീണ്ടൂർ കൈപ്പുഴയിൽ വന്യജീവിയായ മ്ലാവിനെക്കണ്ട് അന്തംവിട്ട് നാട്ടുകാർ. പാടശേഖരങ്ങളിലൂടെ തലയും കുലുക്കി കുതിച്ചുചാടി നടക്കുന്ന ജീവി മാൻ ആണെന്നാണ് ആദ്യം നാട്ടുകാർ ധരിച്ചത്. പിടിച്ചുകെട്ടാൻ വരുന്ന ആളുകളെ കുതിച്ചു ചാടി ഭയപ്പെടുത്തി ഓടിച്ചിരുന്ന ജീവി നാട്ടുകാരെ ഭീതിയിലാഴ്ത്തുകയും ചെയ്തു.
  അതിവേഗത്തിൽ കുതിക്കുന്നതിനിടെയാണു പാടശേഖരത്തിലെ ചതുപ്പിൽ മ്ലാവ് കുടുങ്ങിയത്. പത്തോളം ആളുകൾ ചേർന്നു ബലം പ്രയോഗിച്ചാണ് ഇതിനെ പിടിച്ചുകെട്ടിയത്. കേരളത്തിലെ വനമേഖലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജീവിയാണു മ്ലാവുകളെന്നാണു വനംവകുപ്പ് അധികൃതർ പറയുന്നത്. വയനാടൻ കാടുകളിലും തമിഴ്നാട് അതിർത്തി മേഖലയിലും ഇവയെ ധാരാളമായി കണ്ടുവരാറുണ്ട്.
  കേരളതമിഴ്*നാട് അതിർത്തിയിലൂടെ കടന്നുപോകുന്ന ഗുഡ്*സ് ട്രെയിനുകൾ പലപ്പോഴും കാടിനു നടുവിൽ പലയിടത്തും നിർത്തിയിടാറുണ്ട്. ഈ ഗുഡ്*സ് ട്രെയിനിന്റെ തുറന്നുകിടക്കുന്ന വാഗണുകളിൽ അരിയും ഗോതമ്പും തിന്നാനായി മ്ലാവുകൾ ചാടിക്കയറാറുണ്ട്. ഇത്തരത്തിൽ ചാടിക്കയറിയ മ്ലാവുകളെ മുൻപു റെയിൽവേ അധികൃതർ വനംവകുപ്പിനെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
  ഇത്തരത്തിൽ ട്രെയിനിൽ കുടുങ്ങിയ മ്ലാവ് ഇവിടെ എത്തിയതാണോ എന്നാണു വനംവകുപ്പിന്റെ പ്രാഥമിക സംശയം. എന്നാൽ, നീണ്ടൂരിൽ നിന്ന് ഏറെ ദൂരെ മാറി ഏറ്റുമാനൂർ പ്രദേശത്താണു റെയിൽവേ ട്രാക്കുള്ളത്. ഇവിടെ നിന്ന് ആരുടെയും കണ്ണിൽപ്പെടാതെ മ്ലാവ് എങ്ങനെ നീണ്ടൂർ വരെ എത്തിയെന്നതാണു മറ്റൊരു സംശയം. നീണ്ടൂർ കൈപ്പുഴയിലെ കാളച്ചന്തയിലേക്കു ലോറിയിൽ ദിവസവും നൂറുകണക്കിനു കാളകളെയാണ് എത്തിക്കുന്നത്.
  കുമളി, കമ്പംമേട് തുടങ്ങിയ സ്ഥലങ്ങളിൽ കാളകളെ ലോറിയിൽ നിന്ന് ഇറക്കി നിർത്തി വിശ്രമം നൽകുകയും ഭക്ഷണം നൽകുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഇറക്കി നിർത്തിയ കാളകൾക്കൊപ്പം ലോറിയിൽ പുല്ലു കണ്ടു മ്ലാവും കയറിയതാകാമെന്നും വനംവകുപ്പ് അധികൃതർ സംശയിക്കുന്നു.
  ഇറച്ചിയാക്കാൻ മ്ലാവിനെ പിടികൂടി ആരെങ്കിലും എത്തിച്ചതാണോ എന്ന കാര്യവും വനംവകുപ്പു പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനാണു വനംവകുപ്പു തീരുമാനിച്ചിരിക്കുന്നത്.

 10. #358

  Default

  കുട്ടന്*പേരൂര്* വീണ്ടും ഒഴുകിത്തുടങ്ങി

  ചെങ്ങന്നൂര്*: നദികള്* സംരക്ഷിക്കേണ്ടത് ജീവന്റെ നിലനില്*പ്പിന് അത്യാവശ്യമാണ്. ഇത്തരം ഒരു തിരിച്ചറിവില്* നിന്നും ചെങ്ങന്നൂര്* ബുധനൂര്* പഞ്ചായത്ത് നീരോഴുക്ക് നശിച്ച കുട്ടന്* പേരൂര്* ആറിനെ തൊഴില്* ഉറപ്പ് പദ്ധതിയില്* ഉള്*പ്പെടുത്തി പഞ്ചായത്ത് പുനരുദ്ധരിച്ചു. കഴിഞ്ഞ പത്ത് വര്*ഷമായി ഒഴുക്കില്ലാതെ മാലിന്യം നിറഞ്ഞ് പുഴ ഇല്ലാതായി കഴിഞ്ഞിരുന്നു. 12 കിലോമീറ്റര്* ദുരമാണ് പുനരുദ്ധരിച്ചത്.

  Video Here: http://www.mathrubhumi.com/tv/ReadMo...-to-flow-again


Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •