മധുരിക്കും ഈ മധുരച്ചേമ്പ്

പേരുപോലെ തന്നെ മധുരമേറിയ കിഴങ്ങുകളാണ് മധുരചേമ്പുകള്*


പേരുപോലെ തന്നെ മധുരമേറിയ കിഴങ്ങുകളാണ് മധുരചേമ്പുകള്*. നാട്ടിന്*പുറങ്ങളില്* ധാരാളമായി കൃഷി ചെയ്യുന്ന ഒരു ചെടിയാണ് മധുരച്ചേമ്പ്. ചില സ്ഥലങ്ങളില്* ഇതിനെ മലങ്കൂവയെന്നും വാഴച്ചേമ്പെന്നും ഒക്കെ വിളിക്കാറുണ്ട്.
ആവിയില്* പുഴുങ്ങി പച്ചമുളകും ഉള്ളിയും ചേര്*ത്ത ചമ്മന്തിയിലോ ചമ്മന്തിയുടെ സഹായമില്ലാതെയോ കഴിക്കാം. അത്രയും രുചികരമായ ഒരു ഭക്ഷണ പദാര്*ത്ഥമാണ് മധുരച്ചേമ്പ്.
മധുരച്ചേമ്പിനെ കിഴങ്ങു വര്*ഗമെന്ന് തീര്*ത്തു പറയാനാകില്ല. കാരണം വേരില്* നിന്നല്ല കിഴങ്ങുകള്* രൂപം കൊള്ളുന്നത്. ഇവയുടെ തണ്ടുകളാണ് കിഴങ്ങായി രൂപം കൊള്ളുന്നത്. നാരുവേരുകളാണ് ഇവയ്ക്കുള്ളത്. കിഴങ്ങുകളില്* മിനറല്*സ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇലകളില്* സമാന്തരമായാണ് സിരകള്* ക്രമീകരിച്ചിരിക്കുന്നത്.
വിത്തിനായി പ്രധാനമായും കിഴങ്ങുകളാണ് എടുക്കുന്നത്. അല്ലെങ്കില്* തണ്ടിന്റെ അരികില്* നിന്ന് മുളയ്ക്കുന്ന തൈകള്* മുറിച്ചു നട്ടാലും മതി. നടുമ്പോള്* ചാരവും ചാണകപ്പൊടിയും ചപ്പുചവറുകളും ചേര്*ത്ത് മണ്ണ് കൂനകൂട്ടി നടുന്നതാണ് നല്ലത്. ചച്ചുചവറുകള്* ചേര്*ക്കുമ്പോള്* മണ്ണ് ഉറച്ചു പോകില്ല. നല്ല കിഴങ്ങും കിട്ടും.
വൃശ്ചിക മാസത്തിലാണ് വിത്തു നടുന്നത്. ഇടയ്ക്ക് ഇട കിളച്ച് ജൈവവളം ഇട്ടുകൊടുക്കുന്നത് നല്ലതാണ്. 11 മാസം പൂര്*ത്തിയാകുമ്പോള്* വിളവെടുക്കാം. വിളവെടുക്കുമ്പോള്* തന്നെ വിത്തു നട്ട് പോകാറാണ് പതിവ്.