Adventure of Omanakuttan
Page 42 of 42 FirstFirst ... 32404142
Results 411 to 417 of 417

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #411
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  85,197

  Default

  മാംസ്യക്കലവറയായി ക്വിനോവ

  ക്വിനോവ

  രാജ്യാന്തര പയർ വർഷത്തിനും മുമ്പ് ഐക്യരാഷ്ട്രസഭ പ്രത്യേക വർഷാചരണം (2013) നടത്തി പ്രചരിപ്പിച്ച വിളയാണ് ക്വിനോവ. മൂന്നു വർഷമായി ഇന്ത്യയിലും സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഎഫ്ടിആർഐ) നേതൃത്വത്തിൽ ഇത് പ്രചരിപ്പിക്കപ്പെട്ടു വരുന്നു. സിഎഫ്ടിആർഐ തെക്കേ അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ച രണ്ടാമത്തെ സൂപ്പർഫുഡാണിത്. ക്വിനോവയ്ക്കൊപ്പം ഇന്ത്യയിലെത്തിയത് ചിയ എന്ന സൂപ്പർഫുഡാണ്.


  തെക്കേ അമേരിക്കയിലെ ആൻഡിയൻ പ്രദേശത്ത് പരമ്പരാഗതമായി കൃഷിചെയ്തു വരുന്ന ഈ ധാന്യവിളയുടെ വിത്തുകളാണ് ആഹാരമായി ഉപയോഗിക്കുന്നത്. എന്നാൽ പുല്ലുവർഗത്തിൽപെട്ട ചെടിയല്ലാത്തതിനാൽ ക്വിനോവയെ കപടധാന്യമെന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊഴുപ്പ് കുറവുള്ള പോഷകാഹാരമാണിത്. മാംസ്യസമ്പന്നവും സംതുലിതമായ അമിനോഅമ്ല ശ്രേണിയുമുള്ള ക്വിനോവയുടെ പ്രചരണത്തിലൂടെ കുട്ടികളിലെ പോഷകക്കുറവിനു പരിഹാരം കാണാമെന്നു കരുതപ്പെടുന്നു. ശരാശരി 14 ശതമാനം മാംസ്യത്തിനു പുറമേ ധാരാളം ഭക്ഷ്യനാരുകളും ഇരുമ്പും മഗ്നീഷ്യവും മാംഗനീസും റിബോഫ്ലാവിനുമൊക്കെ ക്വിനോവയിലുണ്ട്. മറ്റ് ധാന്യങ്ങളിലും ചെറുധാന്യങ്ങളിലുമുള്ളതിനേക്കാൾ കൂടുതൽ മാംസ്യവും ഇരട്ടിയോളം ഭക്ഷ്യനാരുകളുമുള്ള ക്വിനോവ ഗ്ലൂട്ടൻ രഹിതമാണെന്നതും ഇതിനെ പ്രിയങ്കരമാക്കുന്നു. എല്ലാ കാർഷിക കാലാവസ്ഥകളിലും കൃഷി ചെയ്യുന്ന ഈ വിളയ്ക്ക് വരൾച്ചയെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ കെൽപുണ്ട്. മൂന്ന്നാലു മാസം വിളദൈർഘ്യമുള്ള ക്വിനോവയിൽനിന്ന് ഏക്കറിന് 500 700 കിലോ ഉൽപാദനം പ്രതീക്ഷിക്കാം. പരമ്പരാഗത ഇന്ത്യൻ ഭക്ഷണങ്ങളായ കിച്ചടി, പൊങ്കൽ, ഇഡ്ഡലി, ദോശ, ഉപ്പുമാവ്, ലഡു, ഹൽവ എന്നിവ നിർമിക്കാൻ ക്വിനോവ ഉപയോഗിക്കാം ഭക്ഷ്യയോഗ്യമായ ഇതിന്റെ ഇലകളും പോഷകസമ്പന്നമാണ്.
  ക്വിനോവ ചെടി
  രണ്ട് മൺസൂൺ കാലാവസ്ഥകളിലും ക്വിനോവ കൃഷി ചെയ്യാം. മണൽകൂടിയതും അല്ലാത്തതുമായ മണ്ണിൽ നന്നായി വളരുന്ന ക്വിനോവയുടെ വളർച്ചയ്ക്ക് കുറഞ്ഞത് 250 മില്ലിമീറ്റർ വെള്ളം മതിയാവും. നെല്ലിനും ഗോതമ്പിനും ഇത് യഥാക്രമം 1200 മില്ലിമീറ്ററും 500 മില്ലിമീറ്ററും ആണെന്നോർക്കണം. ഏക്കറിനു നാലു ടൺ ചാണകമോ രണ്ടു ടൺ വെർമികമ്പോസ്റ്റോ ചേർത്ത് നന്നായി ഉഴുതു നിരപ്പാക്കിയ മണ്ണിൽ ക്വിനോവയുടെ വിത്തിടാം. അടിവളമായും 3060 ദിവസം പ്രായത്തിലും എൻപികെ വളങ്ങൾ നൽകാവുന്നതാണ്. ഏക്കറിന് 500 ഗ്രാം വിത്ത് മതിയാവും. ശരാശരി 4560 സെ.മീ. അകലമുള്ള വരികളിലാണ് വിത്തിടേണ്ടത്. വിത്തുകൾ കാലിഞ്ചിലധികം മണ്ണിൽ താഴാതെ ശ്രദ്ധിക്കണം. മണ്ണിൽ മതിയായ നനവുണ്ടെങ്കിൽ 24 മണിക്കൂറിനകം വിത്തുകൾ മുളച്ചുതുടങ്ങും. എഴു ദിവസത്തിനുള്ളിൽ വിത്തുകൾ മുഴുവൻ മുളച്ച് തൈകളായിട്ടുണ്ടാവും. കൂടുതലുള്ള തൈകൾ പറിച്ചെടുത്ത് തൈകളുടെ വളർച്ചയ്ക്ക് സാഹചര്യമൊരുക്കണം. കാര്യമായ കീടശല്യമുണ്ടാകാറില്ല, അഥവാ ഏതെങ്കിലും കീടസാന്നിധ്യം കണ്ടെത്തിയാൽ ഒരു ശതമാനം വീര്യമുള്ള വേപ്പെണ്ണ 0.05 ശതമാനം സോപ്പുലായനിയിൽ ചേർത്ത് തളിക്കണം. നേരിയ മഞ്ഞ അഥവാ ചുവപ്പുനിറത്തോടുകൂടി ചെടിയുണങ്ങി തുടങ്ങുകയും പുറന്തോട് നഖം ഉപയോഗിച്ചു പൊട്ടിക്കാനാവാതെ വരികയും ചെയ്യുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം. വിളവെടുത്ത ക്വിനോവ നന്നായി മെതിച്ച് വൃത്തിയാക്കി ഉണങ്ങി സൂക്ഷിക്കണം. വിളവെടുപ്പുകാലത്ത് മഴ പെയ്താൽ ഈർപ്പം മൂലം ഇവയുടെ വിത്തുകൾ മുളയ്ക്കും. ഏക്കറിന് 700 കിലോ ഉൽപാദനം പ്രതീക്ഷിക്കാം.

  ക്വിനോവയുടെ പോഷകലഭ്യത (100 ഗ്രാമിന്)
  ഊർജം 368 കിലോ കാലറി
  മാംസ്യം 14 ഗ്രാം
  കൊഴുപ്പ് 7.1 ഗ്രാം
  കാർബോഹൈഡ്രേറ്റ് 64 ഗ്രാം
  ഭക്ഷ്യനാര് 7 ഗ്രാം
  സോഡിയം 5 മില്ലിഗ്രാം

 2. Sponsored Links
 3. #412
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  85,197

  Default

  വേണമെങ്കിൽ തേങ്ങ താഴെയും...

  കോഴിക്കോട് കുന്നമംഗലം കോക്കനട്ട് ഫെഡറേഷന്റെ നേതൃത്വത്തിൽ പിലാശേരി തിരുവലത്ത് ചന്ദ്രന്റെ വീട്ടിൽ വളർത്തിയ കുറിയ ഇനം തെങ്ങിൻ തൈകൾ.  മൂന്ന് വർഷം കൊണ്ട് കുല വരുന്ന ഉൽപാദന ക്ഷമത കൂടിയ കുറിയ ഇനം തെങ്ങിൻ തൈകൾ കോഴിക്കോട് കുന്നമംഗലം കോക്കനട്ട് ഫെഡറേഷന്റെ നേതൃത്വത്തിൽ വളർത്തി വിൽപ്പനയ്ക്ക് ഒരുങ്ങി. തിരുപ്പൂരിൽ നിന്ന് പ്രത്യേകം നിരീക്ഷണം നടത്തിയ തെങ്ങിൻ തൈകളിൽ നിന്ന് ശേഖരിച്ച തേങ്ങയാണ് വിത്തിന് ഉപയോഗിച്ചത്. കൂടുതൽ വിളവ് ലഭിക്കുന്ന തെങ്ങിൻ തൈകൾ കർഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഫെഡറേഷന്റെ നേതൃത്വത്തിൽ നേരിട്ടെത്തിശേഖരിച്ച്കൃഷിവകുപ്പിന്റെമാർഗനിർദേശങ്ങള നുസരിച്ച് പരിചരിച്ചാണ് തൈകൾ വളർത്തിയത്.
  പിലാശേരിയിലെ പ്രത്യേകം തയാറാക്കിയ ഓരേക്കറോളം സ്ഥലത്ത് ഇത്തവണ പതിനായിരത്തോളം കുറിയ ഇനം തെങ്ങിൻ തൈകളും കുറ്റ്യാടി തെങ്ങുകളുടെ അയ്യായിരം തൈകളുമാണ് വളർത്തിയത്. കുറിയ ഇനം തെങ്ങുകളിൽ കർഷകന് തേങ്ങയിടുന്നതിന് മറ്റുള്ളവരുടെ സഹായം കൂടാതെ കഴിയുമെന്നത് ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗുണമേൻമയേറിയ ഇനം കുറിയ ഇനം തെങ്ങിൻ തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് പ്രചോദനമായത്. മുൻ വർഷങ്ങളിൽ വിതരണം ചെയ്ത മുന്ന് വർഷം പ്രായമായ തെങ്ങിൻ തൈകളിൽ കുല വന്നത് കർഷകരുടെ പ്രതീക്ഷ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.

 4. Likes kandahassan liked this post
 5. #413
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  85,197

  Default

  പേപ്പർ പേന, പിന്നെ മുളച്ചു ചെടിയാകും

  ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിലെ നാഷനൽ സർവീസ് സ്കീം വിദ്യാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രകൃതിസൗഹൃദ പേനയുണ്ടാക്കുന്നു. പേപ്പർ കൊണ്ടാണു പേനയുണ്ടാക്കുന്നത്.
  തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിന് മുൻപിൽ ഇന്നലെ സമരങ്ങൾ ആവേശക്കൊടുമുടി കയറവേ അതിനിടയിലൂടെ പേനകളുമായി ഒരു കൂട്ടം വിദ്യാർഥികൾ എത്തി. പേനകൾ ആവശ്യക്കാർക്കു നൽകി. പേന വാങ്ങി നോക്കിയവർക്കു നന്നായി ബോധിച്ചു . പേപ്പർ പേനകൾ. മഷിതീർന്നാൽഇത്വലിച്ചെറിഞ്ഞാലുംഗുണമുണ്ടാകുമെന് നു കുട്ടികൾ പറഞ്ഞതോടെ അത് അറിയാൻ പലർക്കും താൽപര്യം. പേനയ്ക്ക്ഒപ്പംചെടികളുടെവിത്ത്കൂടിചേർത്തുള്ളപേനയാണി തെന്നു പറഞ്ഞപ്പോഴാണ് പലരും ഇക്കാര്യം ശ്രദ്ധിച്ചത്. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് ഇക്കോ ഫ്രണ്ട്*ലി പേനകളുമായി സെക്രട്ടേറിയറ്റിനു മുൻപിൽ എത്തിയത്.
  സ്കൂൾ വൃത്തിയാക്കിയപ്പോൾ കുട്ടികൾക്കു നൂറു കണക്കിനു പ്ളാസ്റ്റിക് പേനകൾ ലഭിച്ചിരുന്നു. ഇത് കണ്ടതോടെയാണു പേപ്പർ പേനകൾ നിർമിക്കാനായി കുട്ടികൾ തീരുമാനിച്ചത്. ഈ പേനയിൽ റീഫിൽ ഒഴികേയുള്ളവ പേപ്പറാണ്. എഴുത്ത് (വിത്ത് ) വിദ്യയെന്ന പേരാണുപേനയ്ക്കുനൽകിയത്.നന്നായിഎഴുതൂഭൂമിക്കുതണ ലേകൂ എന്ന മുദ്രാവാക്യം ഉയർത്തിയാണു കുട്ടികൾ പേന വിൽപന നടത്തിയത്. പേനയിൽ വിത്ത് ഉള്ളതിനാൽ വലിച്ചെറിഞ്ഞാലും അത് കിളിർക്കും.സ്കൂളിലെഹയർസെക്കൻഡറിവിഭാഗംഎൻഎസ്എസ് യൂണിറ്റിലെ 23 കുട്ടികളാണ് പേനകളുമായി എത്തിയത് .പ്രോഗാം ഓഫിസർ പി.മനോജ് നേതൃത്വം നൽകി.

 6. #414
  FK SULTHAN kandahassan's Avatar
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  31,591

  Default


 7. #415
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  85,197

  Default

  ഉപ്പുവെള്ളം കുടിവെള്ളമാക്കുമ്പോള്*

  കടല്* വെള്ളം കുടിവെള്ളമാക്കുന്ന ഡീസാലിനേഷന്* പ്ലാന്റ് ദ്വീപുകള്*ക്ക് മാത്രമല്ല നാളെ നമ്മുടെ നാടിനാകെ ആവശ്യമായി മാറിയേക്കാം...
  പണ്ടത്തെ കുട്ടനാടു പോലെയാണ് ഇപ്പോഴും ലക്ഷദ്വീപ്. നാളത്തെ ലക്ഷദ്വീപുകളെപ്പോലെയാവുകയാണ് നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളുമെന്നതാണ് ലക്ഷദ്വീപില്*നിന്നുള്ള പാഠം. കുടിവെള്ള ക്ഷാമം, മാലിന്യ സംസ്*കരണപ്രശ്*നം, ഊര്*ജ്ജക്ഷാമം, ഗതാഗത പ്രശ്*നം ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിക്കുമ്പോഴും അവയൊന്നും വേണ്ടത്ര സഹായിക്കാത്ത സാഹചര്യം. സ്വാശ്രയത്വം വേണമെന്നാഗ്രഹിക്കുകയും ഓരോ നിമിഷവും പരാശ്രയമില്ലാതെ പറ്റില്ലെന്നറിയുകയും ചെയ്യുന്ന അവസ്ഥാ വിശേഷം.
  ലക്ഷദ്വീപ് 36 ദ്വീപസമൂഹങ്ങളാണ്. അവയില്* പതിനൊന്നെണ്ണം ഏറ്റവും പ്രധാനം. അതില്* പത്തില്* ആള്*പ്പാര്*പ്പുണ്ട്. വിനോദ സഞ്ചാരത്തിനു പേരുകേട്ട സ്ഥലം. പവിഴപ്പുറ്റും ഏറ്റവും ഗുണമൂല്യമുള്ള നാളികേരവും വിപുലമായ മത്സ്യ സമ്പത്തുമാണ് ദ്വീപിന്റെ സ്വത്ത്. ആകെ 32 ചതുരശ്ര കിലോമീറ്റര്* വിസ്തൃതിയുള്ള പ്രദേശം കേന്ദ്രഭരണ പ്രദേശങ്ങളില്* ഏറ്റവും ചെറുതാണ്.
  അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെത്*ലാത്, കട്മത്ത്, കവരത്തി, കല്*പ്പേനി, കില്*ത്താന്*, മിനിക്കോയ് എന്നീ ദ്വീപുകളിലാണ് ജനവാസമുള്ളത്. ദ്വീപു നിവാസികളുടെ ജീവിതമാര്*ഗ്ഗം പ്രധാനമായും മത്സ്യബന്ധനമാണ്. ഡോക്ടര്*മാരുള്*പ്പെടെ, ഉയര്*ന്ന ഉദ്യോഗസ്ഥര്* ഏറെയുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ ജനങ്ങള്* മുഴുവന്* മുസ്ലിം മതവിഭാഗത്തില്* പെടുന്നു. അവരെല്ലാം പട്ടികജാതി വിഭാഗത്തില്* പെടുന്നു. ഇത്രയുമായാല്* അവിടത്തെ സാമൂഹ്യ- സാമ്പത്തിക രേഖാ ചിത്രമായി.
  ദ്വീപിന്റെ മുഖ്യപ്രശ്*നങ്ങളിലൊന്ന് കുടിവെള്ള ലഭ്യതയാണ്. ഇന്നിപ്പോള്* ദ്വീപിന്റെയല്ല, ലോകത്തിന്റെയാകെ പ്രശ്*നമായതിനാല്* ദ്വീപിലെ പരിഹാര ക്രിയയ്ക്ക് പ്രാധാന്യമേറെയുണ്ട്. ഭൂഗര്*ഭജലമാണ് ആശ്രയം. അര മീറ്റര്* മുതല്* മൂന്നര മീറ്റര്*വരെ ആഴമേയുള്ളു ഭൂഗര്*ഭ ജല ലഭ്യതയ്ക്ക്. കിണറുകളിലെ ജലനിരപ്പ് വേലിയേറ്റത്തിനും ഇറക്കത്തിനും ആശ്രയിച്ച് ഏറിയും കുറഞ്ഞുമിരിക്കും. മഴ വെള്ളം സംഭരിക്കുന്നുണ്ടെങ്കിലും പോരാ.
  ദ്വീപില്* കടലിലെ ഉപ്പുവെള്ളം സംസ്*കരിച്ച് ശുദ്ധജലമാക്കി വിതരണം ചെയ്യാന്* കഴിയുമോ എന്ന് പരീക്ഷിക്കാന്* സ്ഥാപിച്ച പ്ലാന്റാണ് ഇന്ന് തലസ്ഥാന ദ്വീപായ കവരത്തിയിലെ ശുദ്ധജല വിതരണ സംവിധാനം. ദിനംപ്രതി ഒരു ലക്ഷം ലിറ്റര്* വെള്ളം ശുദ്ധീകരിക്കുന്ന പ്രവര്*ത്തനം നടക്കുന്നു. 24 മണിക്കൂര്* പ്രവര്*ത്തനം. ഇതുകൊണ്ട് ആവശ്യം പൂര്*ണ്ണമായും തികയുന്നില്ല. മറ്റ് ആറ് ദ്വീപുകളില്*കൂടി ഈ സംവിധാനം നടപ്പാകുകയാണ്. ഇതോടെ കുടിവെള്ള പ്രശ്*നത്തിനു ചില ദ്വീപിലെങ്കിലും പരിഹാരമാകും. ഇത് പല ദ്വീപുകളിലും പ്രാവര്*ത്തികമാക്കാവുന്നതാണെന്ന് 12 വര്*ഷം കാര്യമായ പ്രശ്*നങ്ങളില്ലാതെ പ്രവര്*ത്തിക്കുന്ന കവരത്തിയിലെ പ്ലാന്റ് തെളിയിക്കുന്നു.
  യഥാര്*ത്ഥത്തില്* കടല്*വെള്ളം കൊണ്ട് പെയ്യിക്കുന്ന കൃത്രിമ മഴയിലൂടെയാണ് ഈ ശുദ്ധജലം ഉല്*പ്പാദിപ്പിക്കപ്പെടുന്നത്.
  കടല്*ജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രധാന ഭാഗം രണ്ട് വാട്ടര്* പമ്പുകളും ഒരു വാക്വം സംവിധാനവും ഫ്*ളാഷ് ചേംബറുമാണ്. 27 എംബാര്* മര്*ദ്ദം (കടലിനടിയിലെ മര്*ദ്ദത്തിന്റെ യൂണിറ്റാണ് എംബാര്*) കൊണ്ട് കടല്* വെള്ളം 22 ഡിഗ്രി സെല്*ഷ്യസിലെത്തിച്ച് ആ ചൂടുകൊണ്ട് നീരാവിയുണ്ടാക്കി പെട്ടെന്ന് 12 ഡിഗ്രിയിലേക്ക് തണുപ്പിച്ച് വെള്ളമാക്കി മാറ്റുന്നതാണ് പ്രക്രിയ. കടലിലനടിയിലാണ് ഈ പ്രവര്*ത്തനത്തിന്റെ പ്രധാന ഭാഗം. 400 മീറ്റര്* ആഴത്തില്* 900 മുതല്* 1200 മീറ്റര്*വരെ നീളമുള്ള പ്രത്യേകം നിര്*മ്മിച്ച പൈപ്പിലാണ് പ്രവര്*ത്തനം. വെള്ളം ചൂടാക്കാന്* പ്രത്യേകം ഊര്*ജ്ജം ആവശ്യമില്ല. ഈ സാങ്കേതിക വിദ്യ ഇന്ത്യയുടെ സ്വന്തം കണ്ടെത്തലാണ്.
  നാഷണല്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്* ടെക്*നോളജി നടത്തിയ ഗവേഷണ പരീക്ഷണങ്ങള്*ക്കൊടുവില്* 2005ലാണ് കവരത്തിയില്* ആദ്യ പ്ലാന്റ് സ്ഥാപിച്ചത്. ലോ ടെമ്പറേച്ചര്* തെര്*മല്* ഡീസാലിനേഷന്* എന്നാണ് സംവിധാനത്തിന്റെ പേര്. തിരമാലയും കാറ്റും വെള്ളച്ചാട്ടവും പ്രകൃതി വാതകവും സൗരോര്*ജ്ജവുമല്ലാത്ത ഊര്*ജ്ജോല്*പ്പാദന പദ്ധതികൂടിയാണിത്. അത് ഇന്നും പ്രവര്*ത്തിക്കുന്നു. പിന്നീട് രണ്ടു പ്ലാന്റുകള്*കൂടി സ്ഥാപിച്ചു, 2011 -ല്*. അഗത്തി, മിനിക്കോയ് എന്നീ ദ്വീപുകളില്*. മറ്റു ദ്വീപുകളില്* പദ്ധതി നടപ്പാക്കാനാലോചിച്ച് തുടങ്ങിവെച്ചെങ്കിലും പൂര്*ത്തിയായിട്ടില്ല.
  ലക്ഷദ്വീപാണ് ഇത് നടപ്പാക്കാന്* ഏറ്റവും യുക്തമായ സ്ഥലം. കടലിന്റെ പ്രത്യേകതതന്നെ കാരണം. ഇത്രയേറെ ദൂരത്തില്* ആഴക്കുറവില്* പൈപ്പ് വിന്യസിക്കാന്* മറ്റു തീരങ്ങളില്* സാധിക്കില്ല. ചെന്നൈയില്* രണ്ട് പ്ലാന്റുകള്* സ്ഥാപിച്ചിട്ടുണ്ട്.
  കവരത്തിയില്* ഒരു ലിറ്റര്* ശുദ്ധജലം 19 പൈസയ്ക്ക് ഉല്*പ്പാദിപ്പിക്കാനാവുമ്പോള്* മറ്റിടങ്ങളില്* ചെലവേറും. ഗള്*ഫ് രാജ്യങ്ങളിലാണ് കടല്*വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പ്ലാന്റുകളും പദ്ധതികളും ഏറെ. അവിടങ്ങളില്* 50 രൂപയോളം ചെലവു വരുന്നുണ്ട് ഒരു ലിറ്റര്* ശുദ്ധജലം ഉല്*പ്പാദിപ്പിക്കാന്*.
  മഴവെള്ളംപോലെ ശുദ്ധമാണീ വെള്ളം. ഈ സാങ്കേതിക വിദ്യ മറ്റിടങ്ങളില്* അത്ര എളുപ്പമല്ല. പക്ഷേ നാളെ ഇതായിരിക്കാം വെള്ളംകുടി മുട്ടാതിരിക്കാനുള്ള മാര്*ഗ്ഗം.
  ദ്വീപ് പഠിപ്പിക്കുന്ന മറ്റൊന്നാണ് മാലിന്യ സംസ്*കരണം. കുറച്ചു മാത്രം ആള്*പ്പാര്*പ്പുള്ള ദ്വീപിനും ഇന്ന് മാലിന്യ സംസ്*കരണം പ്രശ്*നമാണ്. പല കുടിവെള്ള സ്രോതസുകളും ഉപയോഗ ശൂന്യമായിട്ടുണ്ട്, മാലിന്യ പ്രശ്*നം കൊണ്ട്. കരയുടെ അതേ പ്രശ്*നങ്ങള്*.
  ദ്വീപിലെ ഊര്*ജ്ജ പ്രതിസന്ധിയാണ് മറ്റൊരു വിഷയം. ഡീസല്* സെറ്റുകളുപയോഗിച്ചാണ് ഊര്*ജ്ജോല്*പ്പാദനം ഇപ്പോള്*. 8120 കിലോ വാട്ട് വൈദ്യുതി ഇങ്ങനെ ഉല്*പ്പാദിപ്പിച്ച് കവരത്തിയില്* വിതരണം ചെയ്യുന്നു. മറ്റു ദ്വീപുകളിലും സമാനമായ സംവിധാനം. എന്നാല്*, ഡീസല്* സംഭരണത്തിന് ദ്വീപില്* സൗകര്യമില്ല. ബാര്*ജില്* അപ്പപ്പോള്* കൊണ്ടുവരണം.
  ഒരു പെട്രോള്* ബങ്ക് സജ്ജമായെങ്കിലും പരിസ്ഥിതി പ്രവര്*ത്തകരുടെ തടസവാദങ്ങളും മറ്റുമായി ബങ്ക് തുറക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ, ഒരു ഓട്ടോറിക്ഷയ്ക്ക് മാസം 20 ലിറ്റര്* പെട്രോളേ കിട്ടൂ. അതു തീര്*ന്നാല്* വണ്ടി അടുത്ത മാസം വരെ ഒതുക്കിയിട്ടോളുക. അല്ലെങ്കില്* ലിറ്ററിന് 200 രൂപ മുതല്* മുകളിലേക്ക് കൊടുത്ത് ഓപ്പണ്* മാര്*ക്കറ്റില്*നിന്ന് രഹസ്യമായി വാങ്ങുക!!
  ഊര്*ജ്ജോല്*പ്പാദനത്തിന് സോളാര്* പ്ലാന്റും കാറ്റാടി യന്ത്രവും സ്ഥാപിച്ചു നോക്കി. വേണ്ടത്ര വിജയിച്ചില്ല. ചിരട്ടയില്*നിന്ന് അത് കരിച്ച്, ഊര്*ജ്ജമുണ്ടാക്കാനുള്ള പദ്ധതിയും ആവിഷ്*കരിച്ചു. വേണ്ടത്ര വിജയമായില്ല.
  ദ്വീപിന്റെ പ്രശ്*നങ്ങളില്* ചിലതാണിവ. സ്വാശ്രയമാകുക ദ്വീപിന്റെ സ്വപ്*നമാണ്. സാധ്യമാകുക എളുപ്പമല്ല. പക്ഷേ , കേരളത്തിനൊപ്പം രൂപം കൊണ്ട ഈ പ്രദേശത്ത് അവിടത്തെ സ്വന്തം ഉല്*പ്പന്നമായ നാളികേരം സംസ്*കരിച്ച് വിവിധോല്*പ്പന്നങ്ങളുടെ വിതരണം നടത്തുന്ന സംവിധാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നത് അത്ഭുതകരമാണ്.
  തേങ്ങയാണ് ദ്വീപുകളിലെ പ്രധാന കാര്*ഷികോല്*പന്നം. 2,598 ഹെക്ടര്* നിലത്ത് തെങ്ങുകൃഷിയുണ്ട്, പ്രതി ഹെക്ടറില്* നിന്നും 22,310 തേങ്ങ ലഭിക്കുന്നു. പക്ഷേ, ദ്വീപില്* വിപുലമായ നാളികേര സംസ്*കരണ സംവിധാനമില്ല, ഉണ്ടെങ്കില്* അത് തൊഴിലില്ലായ്മയ്ക്ക് പരിഹാരമായേനെ, പുതിയ തൊഴില്* സംവിധാനത്തിന് വഴി തുറന്നേനെ.
  കുടിവെള്ളത്തിന്റെ കാര്യത്തിലെ സ്വന്തം കണ്ടെത്തലിന്റെ വഴിയില്* ദ്വീപിന് ഒരു സംവിധാനം ഉണ്ടാക്കാവുന്നതേയുള്ളു- സ്വാശ്രയത്വത്തിലേക്കുള്ള വഴി. ലക്ഷദ്വീപിന് മറ്റു സംസ്ഥാനങ്ങള്*ക്കും അങ്ങനെ അന്യരാജ്യങ്ങള്*ക്കും മാതൃകയാകാവുന്നതേയുള്ളു, ലോക മാതൃക.

 8. Likes Naradhan liked this post
 9. #416
  FK SULTHAN kandahassan's Avatar
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  31,591

  Default


 10. #417
  FK SULTHAN kandahassan's Avatar
  Join Date
  Jan 2010
  Location
  Kandoorkonam
  Posts
  31,591

  Default

  Mango Drafting


Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •