Page 1 of 122 1231151101 ... LastLast
Results 1 to 10 of 1214

Thread: ▀▄▀╚ITV REVIEWS Thread╝▀▄▀ MERSAL ▀▄▀ SPYDER ▀▄▀ RAMALEELA ▀▄▀

 1. #1
  FK Citizen ITV's Avatar
  Join Date
  Dec 2008
  Location
  kerala
  Posts
  24,815

  Default ▀▄▀╚ITV REVIEWS Thread╝▀▄▀ MERSAL ▀▄▀ SPYDER ▀▄▀ RAMALEELA ▀▄▀

  മെർസൽ - വെറുതെ ഹിറ്റ് പ്രതീക്ഷ വേണ്ട

  തെറി എന്ന ചിത്രത്തിന് ശേഷം അറ്റ്ലീ വിജയ് ഒന്നിക്കുന്ന ചിത്രം, ഒപ്പം തിരക്കഥയിൽ ബാഹുബലി കഥാകൃത്ത് വിജയേന്ദ്രപ്രസാദിന്റെ പങ്കാളിത്തം, എ ആർ റഹ്മാന്റെ സംഗീതം എല്ലാത്തിനുമുപരി വിജയ് 3 റോളുകളിൽ, ചിത്രം ആദ്യ ദിനം കാണാൻ വിജയ് എന്ന കാരണം തന്നെ ഉള്ളപ്പോൾ മേൽപറഞ്ഞവ ആനയ്ക്ക് മേൽ ചാർത്തിയ നെറ്റിപ്പട്ടം മാത്രമാണ്

  ഒരു സിനിമ എടുക്കുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ അണിയറപ്രവർത്തകർ നേരിടുന്നത് അത് പ്രേക്ഷകർക്ക് രസിക്കുംവിധം ആദ്യാവസാനം മുഷിപ്പില്ലാതെ പറഞ്ഞു പോവുക എന്നതാണ്. അതിന്റെ ഉള്ളിലെ വെല്ലുവിളി എന്തെന്നാൽ പറയാൻ പോകുന്ന കഥ സിനിമ ഉണ്ടായ കാലം മുതൽ കണ്ടു പഴകിയ അതേ സോപ്പ്പെട്ടി ബോംബ് കഥ ആകുമ്പോൾ ആണ്. തെറി എന്ന ചിത്രത്തിൽ അത്യാവശ്യം വൃത്തിയായി അത് അറ്റ്ലീ ചെയ്തിട്ടുണ്ട്. മേർസലിൽ വരുമ്പോൾ ആ ബോംബ് കഥ ഔട്ട്ലൈനിൽ അതിമനോഹരമായി സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം സമന്വയിപ്പിച്ച് കിടിലൻ ലെവലിൽ അവതരിപ്പിച്ചിട്ടുണ്ട്

  വിജയ് നിറഞ്ഞാടിയിട്ടുണ്ട്, ക്ലൈമാക്സിൽ കത്തി സിനിമയിൽ കണ്ട പോലൊരു പ്രസ് മീറ്റ് സീനിൽ അതേ വോയ്സ് മോഡുലേഷൻ അല്പം പിന്നോട്ട് വലിച്ചെങ്കിലും ഡയലോഗുകൾ അതൊക്കെ കാറ്റിൽ പറത്തി. ദളപതി വെട്രി മാരൻ വിജയ് എന്ന നടന്റെ കയ്യിൽ സുഭദ്രം. നിത്യ മേനോൻ വളരെ നന്നായപ്പോൾ കജാലിന്റെ റോൾ ഒന്നും ആകാതെ പോയി. സാമന്തയ്ക്ക് കോമഡി ടച്ചുള്ള സാമാന്യം നല്ല സീനുകൾ ഉണ്ടായിരുന്നത് നന്നായി. സത്യരാജ്, സത്യൻ, യോഗി ബാബു, മൊട്ട രാജേന്ദ്രൻ വടിവേലു, കോവൈ സരള ഒക്കെ ഓവർ ആകാതെ മിതത്വം പാലിച്ച പ്രകടനം. എസ് ജെ സൂര്യ ഒരിക്കൽ കൂടി വില്ലനായി കസറി. ഹരീഷ് പേരാടിക്ക് ചെറിയ റോൾ ആണ്, ഉള്ളത് നന്നായിട്ടുണ്ട്

  തിരക്കഥ ഒരു മാസ്സ് മസാല എന്റർറ്റയ്നറിന് വേണ്ട എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്തിട്ടുണ്ട്. പക്ഷെ ഡയലോഗുകൾ ആണ് പടത്തിന്റെ ജീവൻ- കിടുകിടിലൻ ഡയലോഗുകൾ, പ്രസ് മീറ്റ് സീൻ, ടിവി ഇന്റർവ്യൂ സീൻ ഒക്കെ കിടു

  അറ്റ്ലീ - ഒരു ഫാൻ തന്റെ ആരാധനപാത്രത്തെ ആരാധകർക്ക് എങ്ങനെ ഒക്കെ ഇഷ്ടപ്പെടുമോ അങ്ങനെ ഒക്കെ അവതരിപ്പിച്ചിട്ടുണ്ട്. ശരിക്കും പയ്യൻ വേറെ ലെവൽ

  ക്യാമറ വർക്ക് പ്രത്യേകിച്ചു ഫ്ലാഷ്ബാക്ക് സീനുകളിൽ അന്യായം, കലാസംവിധാനവും. 2 മണിക്കൂർ 50 മിനിറ്റ് നീളമുള്ള ചിത്രം ഒരിടത്തും മുഷിപ്പിക്കുന്നില്ല 2 ഗാനങ്ങൾ ഒഴികെ. ഗാനങ്ങൾ ചിത്രത്തിന് അനുയോജ്യമായവ എന്ന് തോന്നിയില്ല, ബി ജി എം ചിത്രത്തിന്റെ മൂഡിനെ ഉയർത്തുന്ന ഒരു ലെവലിൽ ഉയർന്നില്ല മിക്സിങ് നന്നായിരുന്നുവെങ്കിലും

  മൊത്തത്തിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം. ലോജിക്കിന്റെ വാളോലകളുമായി ആരും തിയേറ്ററിന്റെ വാതിൽ കടന്ന് വരണമെന്നില്ല

  പക്ഷെ പടം ഒരു ഹിറ്റ് ആകും എന്നു പ്രതീക്ഷിക്കേണ്ട

  ഇത് ബ്ലോക്ക്ബസ്റ്ററോ അതിനും മേലേയോ മാത്രമേ ഒതുങ്ങൂ

  *************
  സ്പൈഡർ
  *************

  എ ആർ മുരുഗദോസ് എന്ന പേരിൽ വിശ്വാസമർപ്പിച്ചുകൊണ്ട് നെഗറ്റീവ് റിവ്യൂകളെ മറികടന്നു പടം തിയറ്ററിൽ തന്നെ കാണാൻ പോയി
  ഗംഭീര ചിത്രം ആയില്ല എങ്കിലും
  നിരാശപ്പെടുത്തിയില്ല

  ആദ്യ പകുതി നന്നായിരുന്നു ഇന്റർവെൽ ബ്ലോക്കിലെ ആക്ഷൻ സീൻസിലെ ഗ്രാഫിക്സ് ഒഴികെ. രണ്ടാം പകുതി അല്പം ഡൗണായി എങ്കിലും ഇടയ്ക്ക് നല്ല സീക്വൻസുകൾ വെച്ചു നന്നായി പോയി, പക്ഷെ ക്ലൈമാക്സ് വെറും തട്ടിക്കൂട്ട് ആയിപ്പോയി, മോശം ഗ്രാഫിക്*സും

  മഹേഷ് ബാബു നന്നായിട്ടുണ്ട്, പക്ഷെ അന്യായ സ്കോർ നേടിയത് വില്ലനായി വന്ന എസ് ജെ സൂര്യ ആണ്, രാകുൽ പ്രീത് സിങ് നായിക പേരിന്

  ചിത്രത്തിൽ നല്ല ഡയലോഗുകൾ ഉണ്ട്
  ക്ലൈമാക്സ് ഡയലോഗ് സൂപ്പർ
  "മുഖം തെരിയാത ഒരുവർക്ക് എതിർപാർപ്പില്ലാമൽ സെയ്റ ഉതവി താൻ മനിതാഭിമാനം"

  രാമലീല


  ജോഷി എന്ന സംവിധായകന്റെ യഥാർത്ഥ പിൻഗാമി വന്നു കഴിഞ്ഞു - അരുൺ ഗോപി


  ആദ്യ പകുതി കിടു ജോഷി പടങ്ങൾ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നന്നായി എടുത്തിട്ടുണ്ട്


  രണ്ടാം പകുതി സ്*ക്രിപ്റ്റിലെ വലിച്ചിലുകളും പ്രവചനാത്മകമായ ട്വിസ്റ്റുകളും മറ്റും ഒരു പരിധി വരെ മറികടന്ന് പ്രേക്ഷകന്റെ സിനിമയാക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്


  ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ ഹിറ്റ് ആകും


  ചിത്രത്തിന്റെ തിരക്കഥ പ്രശംസ അർഹിക്കുന്നത് ഒറ്റ വരി കേൾക്കുമ്പോൾ ബോംബ് കഥ എന്ന് തോന്നുമെങ്കിലും തികച്ചും unconventional ആയ വഴികളാണ് സ്വീകരിച്ചിരിക്കുന്നത് തുടക്കം മുതൽ, ആ ഫ്രഷ്നസ് ചിത്രത്തിൽ ഉണ്ട് മൊത്തത്തിൽ. തുടക്കം ഇന്റർവെൽ ക്ലൈമാക്സ് ഒക്കെ ഈ ഫ്രഷ്നസ് ഫീൽ ചെയ്യിക്കുന്നത് സംവിധായകൻ അത് പ്രെസെന്റ് ചെയ്ത രീതികളിൽ ആണ്


  ദിലീപ് തന്റെ റോൾ നന്നായി ചെയ്തിട്ടുണ്ട്. സിദ്ധിഖ് പതിവ് പോലെ സ്ലാങ് ഒക്കെ മാറ്റി ഞെട്ടിച്ചു. മുകേഷിനും വ്യത്യസ്തമായ റോൾ, വിജയരാഘവന് കുറെക്കാലം കൂടി ഒരു സ്*ട്രോങ് കഥാപാത്രം


  അരുൺ ഗോപി - നിങ്ങളുടെ അടുത്ത പടം ഇതീന്നും വലിയ ചിത്രമാകട്ടെ


  മുളകുപാടം ഫിലിംസിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ
  Last edited by ITV; Yesterday at 06:09 PM.

 2. Sponsored Links
 3. #2
  FK Jayettan LUTTAPPY's Avatar
  Join Date
  Jan 2009
  Location
  Kakkanad,Smart city
  Posts
  13,854

  Default

  Thanxxxxxxxxxxxx anna

 4. #3
  FK CBI sethuramaiyer's Avatar
  Join Date
  Nov 2005
  Location
  Trivandrum/Kochi
  Posts
  33,241

  Default

  Thanks ITV.. So here is another common opinion- Good 1st half, avg 2nd half and 100 times better than recent Vijay movies.

 5. #4
  FK Citizen ITV's Avatar
  Join Date
  Dec 2008
  Location
  kerala
  Posts
  24,815

  Default

  Quote Originally Posted by sethuramaiyer View Post
  Thanks ITV.. So here is another common opinion- Good 1st half, avg 2nd half and 100 times better than recent Vijay movies.
  Welcome Iyer
  Yes, will be a sure hit as the climax was good compared to his recent outings, will satisfy audience
  Last edited by ITV; 12-19-2009 at 03:49 PM.


  VIKRAM VEDHA - MUST WATCH CRIME DRAMA THRILLER


 6. #5
  FK CBI sethuramaiyer's Avatar
  Join Date
  Nov 2005
  Location
  Trivandrum/Kochi
  Posts
  33,241

  Default

  Quote Originally Posted by ITV View Post
  Yes, will be a sure hit as the climax was good compared to his recent outings, will satisfy audience
  Climax kathi illairinu, still not that much convincing. Pinne old wine in old bottle aanengilum valiya kathi illa.. Now it's left to Sun pictures to take care

 7. #6
  FK Citizen ITV's Avatar
  Join Date
  Dec 2008
  Location
  kerala
  Posts
  24,815

  Default

  Quote Originally Posted by LUTTAPPY View Post
  Thanxxxxxxxxxxxx anna
  Welcome Luttappy


  VIKRAM VEDHA - MUST WATCH CRIME DRAMA THRILLER


 8. #7
  FK Citizen ITV's Avatar
  Join Date
  Dec 2008
  Location
  kerala
  Posts
  24,815

  Default

  Quote Originally Posted by sethuramaiyer View Post
  Climax kathi illairinu, still not that much convincing. Pinne old wine in old bottle aanengilum valiya kathi illa.. Now it's left to Sun pictures to take care
  Sun will take care of the rest.

  SURAyum SUN eduthallo


  VIKRAM VEDHA - MUST WATCH CRIME DRAMA THRILLER


 9. #8
  Banned
  Join Date
  Nov 2009
  Location
  cochin
  Posts
  6,366

  Default

  thanxxxxx ITV appole thalavaykam alleeee

 10. #9
  FK ANNAN rozzes's Avatar
  Join Date
  Jul 2007
  Location
  Andrumaan
  Posts
  17,803

  Default

  thanks ITV.....hardly needs a hit ennalla badly needs a hit ennaanu.....................
  Kanaka munthirikal manikal korkkumoru pulariyil.....
  oru kurunnu kunu chirakumaayi varika salabhame...
 11. #10
  FK Citizen ITV's Avatar
  Join Date
  Dec 2008
  Location
  kerala
  Posts
  24,815

  Default

  Quote Originally Posted by R B K View Post
  thanxxxxx ITV appole thalavaykam alleeee

  Dhairyamaayittu pokkoloo


  VIKRAM VEDHA - MUST WATCH CRIME DRAMA THRILLER


Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •